ലോകാരോഗ്യദിനം കോവിഡാനന്തരലോകം: ചില സമസ്യകള്‍

  കോവിഡ് 19 ന്റെ വകഭേദങ്ങള്‍ മാനവരാശിയുടെ പ്രയാണത്തിനു മുന്നില്‍ ഭീഷണികളുയര്‍ത്തി നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഇക്കൊല്ലം ലോകാരോഗ്യദിനം കടന്നുവരന്നത്. ഒമിക്രോണിനെക്കാള്‍ വ്യാപനശേഷിയുണ്ടെന്ന് ശാസ്ത്രലോകം ആശങ്കപ്പെടുന്ന ‘എക്‌സ് ഇ ‘ എന്ന വൈറസ് വകഭേദവും ഇന്ത്യയിലെത്തിയെന്ന വാര്‍ത്തയുടെ സാഹചര്യത്തിലാണ് ഐക്യരാഷ്ട്രസഭ ‘നമ്മുടെ ഭൂമി, നമ്മുടെ ആരോഗ്യം ‘ എന്ന സന്ദേശമുയര്‍ത്തി ലോകമൊട്ടാകെ ലോകാരോഗ്യദിനം ആചരിക്കുന്നത്. കോവിഡാനന്തരം മനുഷ്യസമൂഹം നേരിടുന്നത് നിരവധി പ്രശ്‌നങ്ങളെയാണ്. ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങളെ മാത്രമല്ല, സാമൂഹികവും സാമ്പത്തികവുമായ പ്രശ്‌നങ്ങളും ഭാവിയെ കുറിച്ചുള്ള ആശങ്കകളുമാണ്. രാജ്യങ്ങളുടെ സമ്പദ്ഘടനകളെ…

Read More

ഡോ. ഗണപതീ, ഈ സത്യം അങ്ങിപ്പോള്‍ പറയേണ്ടിയിരുന്നില്ല

Jess Varkey Thuruthel കള്ള മസ്തിഷ്‌കമരണങ്ങളുടെ രേഖകള്‍ ഉണ്ടാക്കി അപകടത്തില്‍ പെട്ടവരുടെ അവയവങ്ങളെടുത്തു കച്ചവടം ചെയ്യുന്നവരെക്കുറിച്ച് ഡോക്ടര്‍ ഗണപതി നടത്തിയ വെളിപ്പെടുത്തലുകള്‍ ഞെട്ടലോടെയാണ് കേരളം കേട്ടത്. മസ്തിഷ്‌കമരണമെന്ന ഒന്നില്ലെന്നും അവയവങ്ങള്‍ അറുത്തെടുത്തു കച്ചവടം ചെയ്യുന്ന ഹൈക്ലാസ് ബിസിനസിന്റെ പേരാണ് മസ്തിഷ്‌ക മരണമെന്നുമുള്ള വെളിപ്പെടുത്തലുകളും കേരളത്തിന് ഉള്‍ക്കൊള്ളാവുന്നതിലും അപ്പുറമാണ്. അപ്പോഴാണ് ഡോ ഗണപതി മറ്റൊരു ഞെട്ടിപ്പിക്കുന്ന സത്യം കൂടി വെളിപ്പെടുത്തിയത്.മുസ്ലീം ഡോക്ടര്‍മാരും മുസ്ലീം ബിസിനസുകാരുടെ ഉടമസ്ഥതയിലുമുള്ള ആശുപത്രിയിലാണ് ഏറ്റവും കൂടുതല്‍ മസ്തിഷ്‌ക മരണം സംഭവിക്കുന്നത് എന്നതായിരുന്നു ആ വെളിപ്പെടുത്തല്‍….

Read More

കരിമണലില്‍ കെ എസ് ആര്‍ ടി സി ബസും ലോറിയും കൂട്ടിയിടിച്ചു

Thamasoma News Desk നീണ്ടപാറയ്ക്കും കരിമണലിനും മധ്യത്തിലായി കെ എസ് ആര്‍ ടി സി ബസും ലോറിയും കൂട്ടിയിടിച്ചു (Accident). ആര്‍ക്കും പരിക്കില്ല. ബസില്‍ 21 യാത്രക്കാരുണ്ടായിരുന്നു. കെ എസ് ആര്‍ ടി സി ബസിന്റെ പിന്‍ഭാഗത്ത് ലോറി ഇടിക്കുകയായിരുന്നു. റോഡിലേക്കു ചാഞ്ഞുനില്‍ക്കുന്ന ഈറ്റ ഉള്‍പ്പടെയുള്ള മരങ്ങളില്‍ തട്ടാതിരിക്കാനുള്ള ശ്രമത്തിനിടെ എതിരെ വന്ന ലോറിയില്‍ ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ നിന്നും തെന്നിമാറിയ ലോറി സൈഡിലെ കൈവരിയില്‍ തട്ടി നിന്നതിനാല്‍ കൂടുതല്‍ ദുരന്തങ്ങള്‍ ഒഴിവായി. സമീപത്തെ…

Read More

ഷെയര്‍ ഓട്ടോയ്ക്ക് അള്ളുവച്ചതാര്….?

കയറിക്കിടക്കാന്‍ ഒരു ചെറിയ കൂരപോലുമില്ലാത്തവരോട് മഴയുടെ സൗന്ദര്യത്തെക്കുറിച്ചു പറയരുത്. ചോര്‍ന്നൊലിക്കുന്ന വീട്ടിലിരുന്നും മഴയുടെ സൗന്ദര്യം ആസ്വദിക്കാന്‍ കഴിയില്ല. അതുപോലെ തന്നെയാണ് പോക്കറ്റില്‍ പണമില്ലാത്തവന്റെ യാത്രകളും. ദുരിത യാത്രയെന്നുപറഞ്ഞാല്‍ അവ വിവരണങ്ങള്‍ക്കും അപ്പുറമായിരിക്കും. പക്ഷേ, യാത്ര കേരളത്തിലാണെങ്കില്‍, പോക്കറ്റില്‍ പണമുണ്ടായിട്ടും കാര്യമില്ല. യാത്ര എന്നാല്‍ ദുരിത യാത്ര എന്നുമാത്രമാവും ഉത്തരം. സാധാരണക്കാരന്റെ അത്താണിയായ ഓട്ടോ പലപ്പോഴും സാധാരണ ജനങ്ങള്‍ക്ക് അപ്രാപ്യമായ ഒന്നായി മാറുന്ന കാഴ്ചയാണ്. കേരളത്തിലെ റോഡുകളുടെ ദയനീയ സ്ഥിതിയും ബസുകളുടെ ധാഷ്ട്ര്യവും ഓട്ടോക്കാരുടെ പിടിച്ചു പറിയും യാത്ര…

Read More

ഫ്രീയായി സാധനങ്ങള്‍ തരാന്‍ കോര്‍പ്പറേറ്റുകളെന്താ നിങ്ങളുടെ നിര്‍മ്മാതാവാണോ…??

  ജെസ് വര്‍ക്കി തുരുത്തേല്‍ & ഡി പി സ്‌കറിയ വമ്പിച്ച വിലക്കുറവെന്നും കട കാലിയാക്കലെന്നും ഒന്നെടുത്താല്‍ ഒന്നു ഫ്രീ എന്നും 50% കിഴിവ് എന്നുമെല്ലാമുള്ള ബോര്‍ഡു കണ്ടാല്‍ ഏതു നട്ടപ്പാതിരായ്ക്കും ഇടിച്ചു കയറുന്നവരാണ് മലയാളികളെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചു. തിരുവനന്തപുരം ലുലു മാളില്‍ നടന്ന മിഡ്‌നൈറ്റ് സെയില്‍ മാമാങ്കത്തില്‍ മലയാളികളുടെ തനി സ്വഭാവമാണ് പ്രതിഫലിച്ചത്. ചുമ്മാ കിട്ടിയാല്‍ ആസിഡ് ആയാലും ഒന്നു രുചിച്ചു നോക്കിയാലേ ഒരു ശരാശരി മലയാളിക്കു സമാധാനമാകുകയുള്ളു…. ഇക്കാര്യങ്ങള്‍ നന്നായി അറിയാവുന്ന കച്ചവടക്കാര്‍ ആ…

Read More

ശാക്തീകരിക്കേണ്ടതില്ല, അവളുടെ വളര്‍ച്ചാവഴികളില്‍ തടസ്സമാകാതിരിക്കുക

 ജെസ് വര്‍ക്കി തുരുത്തേല്‍ & ഡി പി സ്‌കറിയ ഫോര്‍ച്യൂണ്‍ 500 കമ്പനിയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം വീട്ടിലെത്തിയ ഇന്ദ്ര നൂയിയോട് അമ്മ പറഞ്ഞത് ഇങ്ങനെയാണ്. ‘നീ നേടിയ കിരീടമെല്ലാം വെളിയില്‍ വച്ചിട്ട് പോയി കുറച്ചു പാലെടുത്തുകൊണ്ടു വരൂ’ എന്ന്. ഒരു തമാശ രൂപത്തില്‍ ഇന്ദ്ര നൂയി തന്നെയാണ് ഇതു പറഞ്ഞിട്ടുള്ളതെന്ന് പൊളിറ്റിക്കലി ഇന്‍കറക്ട് എന്ന കോളത്തിലൂടെ പ്രശസ്ത മാധ്യമ പ്രവര്‍ത്തക ശോഭ ഡെ യാണ് വെളിപ്പെടുത്തിയത്. സ്ത്രീകള്‍ക്കു വേണ്ടത് ശാക്തീകരണമാണെന്ന് ഇനിയും നിങ്ങള്‍ പറയരുത്. അവള്‍…

Read More

നടിയുടെ പിന്‍മാറ്റത്തിനു കാരണം കേസ് പ്രതികൂലമാകുമെന്ന ഭയമോ ?

Jess Varkey Thuruthel സിനിമാ നടന്മാരായ മുകേഷ്, മണിയന്‍പിള്ള രാജു, ജയസൂര്യ, സിദ്ധിഖ്, തുടങ്ങി ഏഴു പേര്‍ക്കെതിരെ നല്‍കിയ ലൈംഗിക പീഢന പരാതി (Rape case) ആലുവ സ്വദേശിയായ നടി പിന്‍വലിച്ചിരിക്കുന്നു. ‘ഞാന്‍ സമൂഹത്തിന്റെ നന്മയ്ക്കു വേണ്ടിയാണ് മുന്നോട്ടു വന്നത്. ഇനിയൊരു പെണ്‍കുട്ടിക്കും ഇതുപോലുള്ള അവസ്ഥകള്‍ ഉണ്ടാകരുത് എന്നായിരുന്നു എന്റെ ആഗ്രഹം. പക്ഷേ, ആരും എന്നെ പിന്തുണച്ചില്ല. ഒരു മീഡിയ പോലും എനിക്കൊപ്പം നിന്നില്ല. എനിക്കെതിരെ നല്‍കിയ പോക്‌സോ കേസ് കള്ളക്കേസാണ് എന്നറിഞ്ഞിട്ടു പോലും പോലീസ് അവര്‍ക്കെതിരെ…

Read More

മകളുടെ തേങ്ങലുകള്‍ കേള്‍ക്കാതെ നിന്ന ഇയാള്‍ അച്ഛനോ അതോ ആരാച്ചാരോ..??

Written by: Jessy T V വിസ്മയയുടെതായി പുറത്തിറങ്ങിയ ആ ശബ്ദരേഖ കേട്ടു നില്‍ക്കാന്‍ മനസാക്ഷിയുള്ള ഒരാള്‍ക്കും കഴിയില്ല. ഹൃദയത്തില്‍ മൂര്‍ച്ചയേറിയ കഠാര കുത്തിയിറക്കുന്നത്ര കഠിന വേദന. കരച്ചില്‍ വന്ന് വാക്കുകള്‍ കിട്ടാതെ വിതുമ്പുന്ന മകളോട് എത്ര ആത്മാര്‍ത്ഥതയില്ലാതെയാണ് ആ പിതാവ് പ്രതികരിച്ചത്…?? ഇവിടെ നിറുത്തിയാല്‍ ഞാന്‍ ആത്മഹത്യ ചെയ്യുമെന്ന മകളുടെ വാക്കുകള്‍ കേട്ടിട്ടും ങേ… ങേ…ങേ എന്നതായിരുന്നു അയാളുടെ ആദ്യപ്രതികരണം. കേള്‍വി ശേഷിയില്ലാത്തവനെപ്പോലെ നി്ന്ന അയാളില്‍ നിന്നും ‘എന്നാല്‍ ഇങ്ങോട്ടുപോരേ…’ എന്ന ഒട്ടും ആത്മാര്‍ത്ഥതയില്ലാത്ത ക്ഷണവും….

Read More

സോഷ്യല്‍ ഓഡിറ്റിംഗിനെ ഭയക്കുന്ന ഇരട്ടച്ചങ്കന്‍

-By D P Skariah നാമിന്നു കാണുന്ന ഏതൊരു റോഡും പാലവും തീവണ്ടിപ്പാതകളും മറ്റു വികസന സൗകര്യങ്ങളുമെല്ലാം നിര്‍മ്മിച്ചിരിക്കുന്നത് ആരെയൊക്കെയോ കുടിയൊഴിപ്പിച്ചെടുത്ത ഭൂമിയിലാണ്. അന്നവര്‍ സഹിച്ച ത്യാഗത്തിന്റെയും വേദനയുടെയും സഹനങ്ങളുടെയും പ്രതിഫലം തന്നെയാണ് ഇന്നുനാം അനുഭവിക്കുന്ന സൗകര്യങ്ങളൊക്കെയും. ഇതെല്ലാം സത്യങ്ങളുമാണ്. ഇക്കാരണങ്ങള്‍ കൊണ്ടെല്ലാം ഭൂമിയും സ്വത്തും നഷ്ടപ്പെടുന്നവരുടെ വേദനകളെ ആളിക്കത്തിച്ച് അവ മുടക്കരുതെന്ന മുന്നറിയിപ്പുകള്‍ കെ റെയില്‍ പദ്ധതിയെ പിന്തുണയ്ക്കുന്നവര്‍ മുന്നോട്ടു വയ്ക്കുന്നു. കൂടിയ ജനസാന്ദ്രതയും കുറഞ്ഞ ഭൂമിയുമുള്ള കേരളത്തില്‍ അതിവേഗ യാത്ര സൗകര്യങ്ങള്‍ ഒരുക്കിയില്ലെങ്കില്‍ വികസന…

Read More