ചികിത്സയില്‍ പിഴവു സംഭവിച്ചിട്ടില്ല: ഡോ മീനു പ്രസന്നന്‍

Thamasoma News Desk റൂട്ട് കനാല്‍ (പള്‍പെക്ടമി) ചികിത്സയെത്തുടര്‍ന്ന് മൂന്നര വയസുള്ള കുഞ്ഞു മരിക്കാനിടയായത് ചികിത്സാപിഴവു മൂലമല്ലെന്ന് കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍ മീനു പ്രസന്നന്‍. ‘ചികിത്സയില്‍ ഏതെങ്കിലും തരത്തിലുള്ള പിഴവു സംഭവിച്ചിരുന്നുവെങ്കില്‍, ട്രീറ്റ്‌മെന്റിന്റെ സമയത്തു തന്നെ കുട്ടിയുടെ ആരോഗ്യത്തില്‍ അതു പ്രതിഫലിച്ചേനെ. സര്‍ജറി കഴിഞ്ഞ് ഏകദേശം നാലു മണിക്കൂറോളം കുട്ടിയ്ക്ക് യാതൊരു കുഴപ്പവുമില്ലായിരുന്നു. രാവിലെ 6.15 ന് തുടങ്ങി 7.45 നാണ് ഓപ്പറേഷന്‍ പൂര്‍ത്തിയായത്. അതിനു ശേഷം ഒബ്‌സര്‍വേഷനിലായിരുന്ന കുട്ടിയുടെ ആരോഗ്യനില തകരാറിലായത് 11.20 ന് ശേഷമാണ്….

Read More

ഇന്ത്യയെ വിഴുങ്ങാനൊരുങ്ങി എ ഐ ഭൂതം; അന്ന് ഇടതുപക്ഷത്തിനെതിരെ വാളെടുത്തവരെല്ലാം എവിടെ?

Written by: സഖറിയ ഹോളിവുഡില്‍, ആറു പതിറ്റാണ്ടിനുശേഷം ഒരു മഹാത്ഭുതം സംഭവിച്ചു. അഭിനേതാക്കളെയും തിരക്കഥാകൃത്തുക്കളെയും പ്രതിനിധീകരിക്കുന്ന രണ്ട് പ്രധാനപ്പെട്ട യൂണിയനുകള്‍ ഒരേസമയം പണിമുടക്കി! ഒന്നും രണ്ടും ദിവസമല്ല, നീണ്ട 148 ദിവസങ്ങള്‍! സ്‌ക്രീന്‍ ആക്ടേഴ്സ് ഗില്‍ഡ്-അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് ടെലിവിഷന്‍ ആന്‍ഡ് റേഡിയോ ആര്‍ട്ടിസ്റ്റ് (SAG-AFTRA), റൈറ്റേഴ്സ് ഗില്‍ഡ് ഓഫ് അമേരിക്ക (WGA) എന്നിവര്‍ സംയുക്തമായിട്ടാണ് സമരം നടത്തിയത്. തൊഴില്‍ മേഖലയെ, പ്രത്യേകിച്ചും സിനിമയെയും അഭിനേതാക്കളെയും എഴുത്തുകാരെയുമെല്ലാം മൊത്തത്തില്‍ വിഴുങ്ങുന്ന എ ഐ അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ അമിത…

Read More

മലയാളിയുടെ മാനസികാരോഗ്യം അതീവഗുരുതരം

Jess Varkey Thuruthel & Zacharia അസൂയാവഹമായ ജീവിതനിലവാരവും ഉയര്‍ന്ന സാക്ഷരതാ നിരക്കുമുള്ള കേരളം കടന്നുപോകുന്നത് അത്യന്തം ഭീതിജനകമായ ഒരു സാഹചര്യത്തിലൂടെയാണ്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ആത്മഹത്യ നിരക്കില്‍ അതിവേഗം മുന്നോട്ടു കുതിക്കുന്നു എന്നതാണത്. ഈ വാദഗതിയെ പിന്തുണയ്ക്കുന്ന കണക്കുകളാണ് ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ (National Crime Records Bureau) പുറത്തു വിട്ടിരിക്കുന്നത്. എന്‍ സി ആര്‍ ബി കണക്കു പ്രകാരം 2020-ല്‍ സംസ്ഥാനത്ത് 8,500 പേര്‍ ആത്മഹത്യ ചെയ്‌തെങ്കില്‍, 2021-ല്‍ ഇത്…

Read More

വിനായകനു കിട്ടിയ പ്രിവിലേജ് എന്തായിരുന്നുവെന്ന് ഉമാതോമസ് പറയണം

Written by: Sakariah  ലഹരിക്കടിമപ്പെട്ട വിനായകനെ വിട്ടയച്ചത് സഖാവായതിന്റെ പ്രിവിലേജിലാണോ എന്നാണ് തൃക്കാക്കര എം എല്‍ എ ഉമ തോമസിന്റെ ചോദ്യം. സഖാവ് എന്ന പ്രിവിലേജ് പോകട്ടെ, ഒരു മനുഷ്യനെന്ന പ്രിവിലേജ് കിട്ടിയോ വിനായകന് ആ പോലീസ് സ്‌റ്റേഷനില്‍? വിനായകന്‍ ലഹരിക്കടിമയായിരുന്നു എന്ന് ഉമ തോമസ് പറഞ്ഞത് എന്തടിസ്ഥാനത്തിലായിരുന്നു? ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് ശാസ്ത്രീയമായി തെളിയിക്കും വരെ വെറും ആരോപണം മാത്രമാണ് വിനായകനു മേലുള്ളത്. സ്വന്തം മകന്‍ മയക്കു മരുന്നു കേസില്‍ പോലീസ് പിടികൂടി എന്ന വാര്‍ത്തകള്‍ കെട്ടിച്ചമച്ചതും…

Read More

ഏകീകൃത സിവില്‍കോഡ്: പരിഷ്‌കൃത സമൂഹത്തിന്റെ ആണിക്കല്ല്

Jess Varkey Thuruthel ഇന്ത്യയില്‍ നിലനിന്നിരുന്ന ജാതി മത വൈജാത്യങ്ങള്‍ക്കനുസരിച്ച് ഓരോ വ്യക്തിക്കും പ്രത്യേകം പ്രത്യേകം ബാധകമാകുന്ന നിയമങ്ങളെ ഒറ്റ നിയമത്തിനു കീഴില്‍ കൊണ്ടുവന്നത് 1840 ല്‍ ഇന്ത്യയിലെ ബ്രിട്ടീഷ് സര്‍ക്കാര്‍ ആയിരുന്നു. ജാതി മത വര്‍ണ്ണവെറികള്‍ കൊടികുത്തി വാണിരുന്ന അക്കാലങ്ങളില്‍ കുറ്റകൃത്യങ്ങള്‍, തെളിവുകള്‍, കരാറുകള്‍ എന്നിവ മാത്രമേ ഏകീകൃത നിയമത്തിനു കീഴില്‍ കൊണ്ടുവരാന്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിനു പോലും സാധിച്ചിരുന്നുള്ളു. ഹിന്ദുക്കളുടെയും മുസ്ലീങ്ങളുടെയും വ്യക്തിനിയമങ്ങളെക്കൂടി ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ അന്ന് സര്‍ക്കാരിനു കഴിയാതെ പോയി.യൂണിഫോം സിവില്‍ കോഡിലൂടെ…

Read More

സ്വന്തം കഴിവു കേടിന് വോട്ടിംഗ് മെഷീനെ പഴിക്കുന്നതെന്തിന്?

Written by: Zachariah Jess  2024 ല്‍ രാജ്യം വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍, ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ സ്ഥാനം എവിടെ? എന്തു പ്രവര്‍ത്തന മികവാണ് പാര്‍ട്ടി ഇതുവരെ കാഴ്ചവച്ചിട്ടുള്ളത്? വരാനിരിക്കുന്ന പരാജയത്തിന്റെ വലിപ്പം കണ്ടു ഭയന്നിട്ടാവണം, കോണ്‍ഗ്രസ് നേതാവ് സാം പിട്രോഡ വോട്ടിംഗ് യന്ത്രത്തിനെതിരെ പ്രതികരിച്ചുകൊണ്ടു രംഗത്തു വന്നിരിക്കുന്നത്. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന് കൃത്യതയില്ലെന്നും ഇവ ശരിയാക്കിയില്ലെങ്കില്‍ പൊതുതെരഞ്ഞെടുപ്പില്‍ ബി ജെ പി 400 സീറ്റുകള്‍ നേടുമെന്നുമാണ് സാം പിട്രോഡ അഭിപ്രായപ്പെട്ടത്. ഇന്ത്യയില്‍ ടെലികോം വിപ്ലവം കൊണ്ടുവന്ന…

Read More

സസ്പെന്‍ഷനെങ്ങനെ ശിക്ഷയാകും സര്‍ക്കാരേ…???

Jess Varkey Thuruthel & D P Skariah  സര്‍ക്കാര്‍ സര്‍വ്വീസിലുള്ളവര്‍ എത്ര ഗുരുതരമായ തെറ്റു ചെയ്താലും സര്‍ക്കാര്‍ ചെയ്യുന്ന ആദ്യ നടപടിയാണ് സസ്പെന്‍ഷന്‍. ശമ്പളം കൊടുത്തു വീട്ടിലിരുത്തുന്നത് എങ്ങനെയാണ് ശിക്ഷയാകുന്നത്…?? മകളുടെ യാത്രാ-കണ്‍സെഷന്‍ പുതുക്കുന്നതിന് കെ.എസ്.ആര്‍.ടി.സി. ബസ്സ് ഡിപോയില്‍ പോയ അച്ഛനെ മകളുടെ മുന്നിലിട്ടു കൈകാര്യം ചെയ്ത ധിക്കാരികളായ ആ ഉദ്യോഗസ്ഥര്‍ക്കും കിട്ടിയിരിക്കുന്നു സസ്പെന്‍ഷന്‍ എന്ന ഇണ്ടാസ്. മദ്യപിച്ചു ലക്കുകെട്ട് അമിതവേഗത്തില്‍ വാഹനമോടിച്ച് മാധ്യമ പ്രവര്‍ത്തകനായ കെ എം ബഷീറിനെ ഇടിച്ചുകൊന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമനെ…

Read More

ന്യൂനപക്ഷ വോട്ടില്‍ കണ്ണും നട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍

Thamasoma News Desk 2024 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ ആര്‍ക്കൊപ്പമാകും നില്‍ക്കുക? (Election 2024 Kerala) തെരഞ്ഞെടുപ്പിന്റെ ആവേശം ശക്തമാകുമ്പോള്‍, ന്യൂനപക്ഷങ്ങളെ തങ്ങള്‍ക്കൊപ്പം നിറുത്താനുള്ള തീവ്ര പരിശ്രമങ്ങളാണ് ഓരോ രാഷ്ട്രീയ പാര്‍ട്ടിയും നടത്തുന്നത്. കേരളത്തിലെ വോട്ടര്‍മാരില്‍ ഭൂരിപക്ഷം പേരും ഉയര്‍ന്ന രാഷ്ട്രീയ ബോധമുള്ളവരാണ്. ഉയര്‍ന്ന സാക്ഷരതയും കാര്യങ്ങള്‍ ഗ്രഹിക്കാനുള്ള കഴിവും കള്ളവും സത്യവും വേര്‍തിരിച്ചറിയാനുള്ള അറിവും കേരളത്തിലെ വോട്ടര്‍മാര്‍ക്കുണ്ട്. കേരളത്തിലെ പ്രധാനപ്പെട്ട ന്യൂനപക്ഷ സമുദായങ്ങള്‍ ക്രിസ്ത്യാനികളും മുസ്ലീങ്ങളുമാണ്. കേരളത്തിലെ ജനസംഖ്യയുടെ ഏകദേശം 45% ത്തോളം വരുന്ന…

Read More

ജനങ്ങളില്‍ വര്‍ഗ്ഗീയവിഷം കുത്തിവയ്ക്കുന്നത് രാഷ്ട്രീയ മുതലെടുപ്പുകാര്‍

ഇന്ത്യാ മഹാരാജ്യം സാമ്പത്തികമായി വളരെ പിന്നോക്കാവസ്ഥയിലേക്ക് നീങ്ങുന്നു. ഊതി പെരുപ്പിച്ച കണക്കുകള്‍ അല്ലാതെ മടിശീലയില്‍ ഒന്നുമില്ല. മാറിവരുന്ന സര്‍ക്കാര്‍ ദീര്‍ഘ വീക്ഷണത്തോടുകൂടി പ്രവര്‍ത്തിച്ചാല്‍ അതിനൊക്കെയും പരിഹാരമാകും. എന്നാല്‍, മനുഷ്യമനസ്സുകളില്‍ കുത്തിനിറയ്ക്കുന്ന വര്‍ഗീയ വിഷത്തിന്റെ ലഹരി മായണമെങ്കില്‍ അതിന് ചിലപ്പോള്‍ വര്‍ഷങ്ങള്‍ തന്നെ മതിയാവില്ല. ഇന്ത്യ ഭരിക്കുന്ന സര്‍ക്കാര്‍ തന്നെ വര്‍ഗീയത വളര്‍ത്തുന്നു എന്നത് വളരെ ആശങ്കയോടെയാണ് കാണേണ്ടത്. ഓരോ ദിവസങ്ങളിലും പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ ഒട്ടും ശുഭകരമല്ല. ഇന്ത്യയില്‍ ഒരു പ്രധാനമന്ത്രി ഉണ്ടോ എന്നുപോലും തോന്നിപോകുന്നൂ. വിദ്യാ സമ്പന്നര്‍…

Read More