ചിത്ര നിലമ്പൂര്‍: തല ഉയര്‍ത്തിപ്പിടിക്കാന്‍ ആദിവാസികളെ പ്രാപ്തരാക്കിയ പെണ്‍കരുത്ത്

 Written by: ഉദയ് ശങ്കര്‍ മാറിനില്‍ക്കെന്ന് ഒരാണ് കല്‍പ്പിച്ചാല്‍ മാറിനില്‍ക്കേണ്ടവളല്ല, മറിച്ച്, ലോകത്തിനു മുന്നില്‍ കരുത്തിന്റെ പ്രതീകമാകാന്‍ കഴിവുള്ളവളാണ് സ്ത്രീയെന്ന് ചിത്ര നിലമ്പൂര്‍ നമുക്കു കാണിച്ചു തരും. ജീവിതവും ജീവനോപാധിയും നഷ്ടപ്പെടുത്തിയിട്ടും കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയിട്ടും തളരാതെ നീതിക്കു വേണ്ടി പൊരുതിയ പെണ്‍കരുത്താണ് ഈ 34 കാരി. മലപ്പുറം ജില്ലയിലെ കൂടനായ്ക്കര്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട ചിത്ര ജനിച്ചത് പൊത്തുകല്ല് വില്ലേജിലെ അപ്പന്‍കാപ്പ് കോളനിയിലാണ്. സമീപത്തെ ആദിവാസി സ്‌കൂളില്‍ നനിന്നാണ് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പിന്നീട് കാതോലിക്കേറ്റ് ഹൈസ്‌കൂളില്‍ നിന്നും പത്താം…

Read More

പ്ലാച്ചിമട സമര നേതാവ് കന്നിയമ്മാളും വിടപറഞ്ഞു, പക്ഷേ നീതി ഇനിയും അകലെ

Jess Varkey Thuruthel & D P Skariah പ്രകൃതിയാണു സമ്പത്തെന്നും അതു നശിച്ചാല്‍ സര്‍വ്വവും നശിച്ചുവെന്നും തിരിച്ചറിയേണ്ടതും പ്രകൃതിയെ സംരക്ഷിക്കേണ്ടതും നാടു ഭരിക്കുന്നവരാണ്. പക്ഷേ, നിര്‍ഭാഗ്യവശാല്‍, പ്രകൃതിയെ വിഴുങ്ങാന്‍ കാത്തിരിക്കുന്ന ആര്‍ത്തിക്കണ്ണുകള്‍ക്കു കാവലിരിക്കലാണ് ഭരണകര്‍ത്താക്കളുടെ ലക്ഷ്യമെന്നു മനസിലാക്കിത്തരുന്നതാണ് ഒരിക്കലും അവസാനിക്കാത്ത ചില ജനകീയ സമരങ്ങള്‍. ആരൊക്കെ എതിര്‍ത്തു നിന്നാലും മനക്കരുത്തു മാത്രം മതിയാകും അനീതിക്കെതിരെ പൊരുതാനെന്ന് നമുക്കു കാണിച്ചു തരുന്നത് പ്ലാച്ചിമട സമരസമിതി പ്രവര്‍ത്തകരാണ്. വിദ്യാഭ്യാസമില്ലാത്ത, പുറംലോകവുമായി അധികം ബന്ധമില്ലാത്ത ആദിവാസികള്‍ കൂടുതലായി താമസിക്കുന്ന പ്ലാച്ചിമടയില്‍…

Read More

പേരറിവാളന്‍ സാക്ഷി; ഇന്ത്യയില്‍ നിയമത്തിനു മുന്നില്‍ എല്ലാവരും തുല്യരല്ല

ജെസ് വര്‍ക്കി തുരുത്തേല്‍ & ഡി പി സ്‌കറിയ ഇന്ത്യന്‍ ഭരണഘടന ഇന്നാട്ടിലെ ഓരോ വ്യക്തിക്കും – കൊച്ചു കുട്ടി മുതല്‍ മുതിര്‍ന്നവര്‍ക്കു വരെ – നല്‍കുന്നതാണ് തുല്യ നീതിയും തുല്യതയും സ്വാതന്ത്ര്യവും സാഹോദര്യവും. We, The People of India എന്നു തുടങ്ങുന്ന ഇന്ത്യയുടെ ഭരണഘടനയില്‍ സാമൂഹികമോ സാമ്പത്തികമോ രാഷ്ട്രീയമോ ആയ യാതൊരു പരിഗണനയുമില്ലാതെ ഓരോ ഇന്ത്യന്‍ പൗരനും തുല്യനീതി പ്രധാനം ചെയ്യുന്നു. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 14 പ്രകാരം നിയമത്തിനു മുന്നില്‍ എല്ലാവരും സമന്മാരാണ്. ഇതിനോടനുബന്ധമായി…

Read More

രാഷ്ട്രീയം പറയാന്‍ ഭയക്കുന്ന ത്രിക്കാക്കരയില്‍ നേതാക്കള്‍ക്കു തണല്‍ പൃഷ്ഠത്തിലെ ആല്‍മരം

ജെസ് വര്‍ക്കി തുരുത്തേല്‍ & ഡി പി സ്‌കറിയ പട്ടിയെന്നു വിളിച്ചതിനു പകരമായി നിങ്ങളവരെ പരനാറിയെന്നു വിളിച്ചില്ലേ….?? എന്നിട്ടു ഞങ്ങളതിനെതിരെ നിയമപോരാട്ടം നടത്തിയോ….?? സിംഹമെന്നവകാശപ്പെട്ട് കോണ്‍ഗ്രസ് തെരഞ്ഞെടുത്ത പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെതാണ് ഈ വാക്കുകള്‍. തൃക്കാക്കരയില്‍ നടക്കുന്നത് രാഷ്ട്രീയ പോരാട്ടമല്ല, വ്യക്തിഹത്യകള്‍ മാത്രമാണെന്നു സ്ഥാപിക്കാന്‍ വേറെ തെളിവുകളൊന്നും ആവശ്യമില്ല. തൃക്കാക്കരയില്‍ ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളും അവയ്ക്കുള്ള പരിഹാര മാര്‍ഗ്ഗങ്ങളുമാണ് ചര്‍ച്ചയാകേണ്ടത്. അവര്‍ക്ക് ആശ്വാസമാകുന്ന നടപടികളുടെ പേരിലാണ് വോട്ടു പിടിക്കേണ്ടത്. പക്ഷേ, ഒരു പൊതു തെരഞ്ഞെടുപ്പിലും…

Read More

വെറിപിടിച്ച മനുഷ്യരുടെ ആക്രമണമേറ്റു മരിക്കേണ്ടവരല്ല ലൈംഗിക ന്യൂനപക്ഷങ്ങള്‍

  ജെസ് വര്‍ക്കി തുരുത്തേല്‍ & ഡി പി സ്‌കറിയ ട്രാന്‍സ് കമ്മ്യൂണിറ്റിയില്‍ നിന്നും ഒരു ജീവന്‍ കൂടി പൊലിഞ്ഞു. കടുത്ത മാനസിക സംഘര്‍ഷം താങ്ങാനാവാതെയാണ് നടിയും മോഡലുമായ ഷെറിന്‍ സെലിന്‍ മാത്യു തൂങ്ങിമരിച്ചതെന്ന് വാര്‍ത്തകളില്‍ പറയുന്നു. രണ്ടു വര്‍ഷം മുമ്പായിരുന്നു ട്രാന്‍സ് വുമണായി മാറാനുള്ള ഓപ്പറേഷന്‍ അവര്‍ നടത്തിയത്. പക്ഷേ, അതിന്റെ ആരോഗ്യപ്രശ്നങ്ങളല്ല, മറിച്ച് മാനസിക സംഘര്‍ഷങ്ങളായിരുന്നു ഷെറിനെ മരണത്തിലേക്കു നയിച്ചതെന്നാണ് അവരുമായി അടുപ്പമുള്ളവരും പറയുന്നത്. വളരെ ധീരമായി ജീവിതത്തെ നേരിട്ടിരുന്ന ഷെറിന്‍ ആത്മഹത്യ ചെയ്യില്ലെന്ന്…

Read More

സ്ത്രീയും ഫെമിനിസപ്രസ്ഥാനങ്ങളും ചില പൊള്ളത്തരങ്ങളും

Written by: പ്രീത ക്ലീറ്റസ് ‘The greatest ideas are the simplest’ എന്ന ആപ്തവാക്യം Lord of Flies എന്ന വിഖ്യാതമായ നോവലിലൂടെ നല്കിയ വില്യം ഗോള്‍ഡിന്റെ സ്ത്രീകളെക്കുറിച്ചുള്ള കാഴ്ചപ്പാട് താന്‍ നേരിട്ട്കണ്ട ജീവിതാനുഭവത്തിലൂടെ തന്നെ ആവണം. അദ്ദേഹത്തിന്റെ വാക്കുകള്‍, ‘ആണിനെപ്പോലെ ആകാന്‍ ശ്രമിക്കുന്ന വിഡ്ഢികളാണ് സ്ത്രീകള്‍. അവര്‍ അവനും മുകളിലാണെന്നവര്‍ ചിന്തിയ്ക്കുന്നതേയില്ല.’ ആണിനൊപ്പമാകാന്‍ ആഗ്രഹിയ്ക്കുന്നവര്‍ ഫെമിനിസ്റ്റ് ( അത് ആണായാലും പെണ്ണായാലും) ആണ്. തന്റെ സ്വത്വം അറിയുന്ന യഥാര്‍ത്ഥ സ്ത്രീയ്ക്ക് അങ്ങനെയൊരാഗ്രഹം ഉണ്ടാകാന്‍ വഴിയില്ല….

Read More

കെജ്രിവാള്‍ കേരളത്തിലേക്ക് വരേണ്ടത് കിഴക്കമ്പലം സാബുവിന്റെ അടുക്കളയില്‍ക്കൂടിയല്ല

അഴിമതി രാഷ്ട്രീയവും നേതാക്കളുടെ ഹുങ്കും അഴിമതിയും ജനങ്ങള്‍ അങ്ങേയറ്റം വെറുക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു ഡല്‍ഹിയില്‍ അരവിന്ദ് കേജ്രിവാള്‍ നയിക്കുന്ന ആം ആദ്മി പാര്‍ട്ടി നടത്തിയ മുന്നേറ്റങ്ങള്‍. അന്നേ നാള്‍ വരെ ജനങ്ങളെ ഭരിച്ചു മുടിപ്പിച്ചു രക്തം കുടിച്ചു ചീര്‍ത്ത രാഷ്ട്രീയ നേതാക്കളെയും ഭരണാധികാരികളെയും തൂത്തെറിഞ്ഞ് ആം ആദ്മി പാര്‍ട്ടിയെ ഇരുകൈകളും നീട്ടി സ്വീകരിക്കാന്‍ ഡല്‍ഹി ജനത തീരുമാനിക്കാനുള്ള ഒരേയൊരു കാരണം അവര്‍ മുന്നോട്ടു വച്ച അഴിമതി രഹിത ഭരണമായിരുന്നു. സ്ഥാനാര്‍ത്ഥികളായി മത്സരിച്ച ഒരാള്‍ക്കു പോലും ഭരണത്തിലോ…

Read More

വരാപ്പുഴയില്‍ നിന്നും മറ്റൊരു പോക്‌സോ കേസ് കൂടി…..

ആ പോക്‌സോ കേസിനെക്കുറിച്ചുള്ള വാര്‍ത്തയല്ല എന്നെ ഏറെ സങ്കടപ്പെടുത്തിയത്. മറിച്ച്, ആ കുഞ്ഞിനെക്കുറിച്ച് സമീപവാസികള്‍ തന്ന വിവരണങ്ങളാണ്…. കേരളത്തിലെ സദാചാരവക്താക്കളായ ഓരോ ആണും പെണ്ണും കടുത്ത ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്നവരാണ് എന്നു വ്യക്തമാക്കുന്നതായിരുന്നു ആ കുട്ടിയെക്കുറിച്ച് നല്‍കിയ വിവരണം. പ്രായത്തേക്കാള്‍ കൂടുതല്‍ ശരീര വളര്‍ച്ച, അടക്കമില്ലാത്ത സ്വഭാവം, അമ്മയുടെ മരണം, പിതാവിന്റെ മദ്യപാനം, അമ്മൂമ്മയുടെ പ്രായാധിക്യം….. ഇതെല്ലാമാണ് ആ കുഞ്ഞിനെ ലൈംഗിക ചൂഷണം ചെയ്യാന്‍ നിരത്തിയ കാരണങ്ങള്‍…. പെണ്‍കുട്ടികളുടെ ശരീരം പ്രായത്തേക്കാള്‍ കൂടുതല്‍ വളര്‍ന്നാല്‍ ഒരു കുറ്റകൃത്യമായി…

Read More

ഒന്ന് ഒന്നിനു ഭക്ഷണമാകുന്ന ആവാസവ്യവസ്ഥയില്‍ പശു മാത്രം രക്ഷപ്പെടുന്നത് എങ്ങനെ…??

പശുവിനെ അമ്മയായി കണ്ട് ചാണകം തിന്നുകയും മൂത്രം കുടിക്കുകയും പാല്‍ വിഗ്രഹങ്ങളുടെ തലയിലൂടെ ഒഴിക്കുകയും പശുവിന്റെ പേരില്‍ കൂട്ടക്കൊല നടത്തുകയും വെറുക്കുകയും ചെയ്യുന്നവര്‍ ഒരു നിമിഷമൊന്നു പ്രകൃതിയിലേക്കു നോക്കാമോ…?? നിങ്ങള്‍ പഠിച്ച പുരാണങ്ങളിലേക്കോ ഇതിഹാസങ്ങളിലേക്കോ ദൈവങ്ങളിലേക്കോ അല്ല. നമ്മുടെ പ്രകൃതിയിലേക്കു നോക്കണം. എന്നിട്ടു മനുഷ്യ ജീവിതത്തെ ഒന്നു വിലയിരുത്തി നോക്കൂ. പറയുന്നതു മനസിലായില്ല എങ്കില്‍ പറഞ്ഞു തരാം, കേട്ടോളൂ. നമ്മുടെ പ്രകൃതിക്ക് ഒരു ഭക്ഷണക്രമമുണ്ട്. അത് എന്താണെന്ന് ചെറിയ ക്ലാസില്‍ നിങ്ങള്‍ പഠിച്ചിട്ടുണ്ടാവും. ഇല്ലെങ്കില്‍ ഒരാവൃത്തി കൂടി…

Read More

ഉസ്താദ്‌പ്രേതബാധിതരെ കൂകിതോല്‍പ്പിക്കുന്ന സ്ത്രീകളിലാണ് ഈ നാടിന്റെ പ്രതീക്ഷ

സ്ത്രീകളെയും പെണ്‍കുട്ടികളെയും വീടിനു പുറത്തിറങ്ങാന്‍ പോലും അനുവദിക്കാതെ, ഇനി അനുവദിച്ചാല്‍ തന്നെ തുണിച്ചാക്കില്‍ പൊതിഞ്ഞു പുറത്തിറക്കുന്ന മുസ്ലീം മതത്തില്‍ മാത്രമല്ല മദമിളകിയ ഉസ്താദുമാരുള്ളത്. മറ്റുമതങ്ങളിലും ഇതൊക്കെത്തന്നെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. പക്ഷേ, മറ്റുമതങ്ങളിലെ പെണ്‍കുട്ടികള്‍ കുറച്ചുകൂടി കരുത്തരാണെന്നു മാത്രം. ഇത്തരം മദഭ്രാന്തന്മാര്‍ക്ക് അടിയറ വയ്ക്കാനുള്ളതല്ല തങ്ങളുടെ ജീവിതമെന്ന് ഉറച്ചു വിശ്വസിക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന പെണ്‍കുട്ടികള്‍ ധാരാളമുള്ളതാണ് മറ്റു മതങ്ങളില്‍ ഉസ്താദ് ബാധിതരുടെ അഴിഞ്ഞാട്ടം നടക്കാതിരിക്കാനുള്ള പ്രധാന കാരണം. ജീന്‍സും ഷര്‍ട്ടും സ്ലീവ് ലെസ് ഡ്രസുമെല്ലാമിട്ടു പള്ളയില്‍ വരുന്ന പെണ്‍കുട്ടികളെ അതികഠിനമായി…

Read More