മരണമാണു മുന്നില്‍, പക്ഷേ, ഇവളാണു ഭാഗ്യവതി…..

മരണം നൃത്തമാടുന്ന അവളുടെ കണ്ണുകളിലേക്കു നോക്കി ആ മനുഷ്യന്‍ പറഞ്ഞു, ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവതിയാണു നിങ്ങള്‍….. ഇതുപോലൊരു മനുഷ്യന്‍ നിങ്ങളുടെ കൂടെയില്ലായിരുന്നുവെങ്കില്‍ എന്നേ നിങ്ങള്‍ മരിച്ചു മണ്ണടിയുമായിരുന്നു……! തിരുവല്ലയിലെ പുഷ്പഗിരി മെഡിക്കല്‍ കോളജിലെ സെക്യൂരിറ്റി ഗാര്‍ഡിന്റെ വാക്കുകളായിരുന്നു അത്. ആശുപത്രിയില്‍ നിന്നും ഡയാലിസിസ് കഴിഞ്ഞ് ഇറങ്ങിവരികയായിരുന്നു അവള്‍…. അവള്‍ക്കു കരുത്തായി അവളെ താലി ചാര്‍ത്തിയ പുരുഷനും…. ആശുപത്രിയില്‍ ചികിത്സയ്ക്ക് വന്നു പോകുന്നതു കാണുന്നതല്ലാതെ ആ സെക്യൂരിറ്റി ഗാര്‍ഡ് ഇന്നേവരെ ആ മനുഷ്യനോട് കാര്യമായ കുശലാന്വേഷണങ്ങളൊന്നും നടത്തിയിട്ടില്ല….

Read More

കോതമംഗലത്ത് ബന്ധുവീട്ടില്‍ യുവതിയുടെ തൂങ്ങിമരണത്തില്‍ സംശയമുണ്ടെന്ന് നാട്ടുകാര്‍

Thamasoma News Desk കോതമംഗലം വാരപ്പെട്ടി ഏറാമ്പ്രയില്‍ ഭര്‍ത്താവിന്റെ ബന്ധുവീട്ടിലെത്തിയ യുവതിയുടെ തൂങ്ങി മരണത്തില്‍ ദുരൂഹതയുണ്ടെന്നു നാട്ടുകാര്‍ (Hanged to death). തൃശൂര്‍ തിരുവില്വാമല കൂത്താംപിള്ളി കൊടപ്പനാംകുന്നേല്‍ കെ.ജെ.റോമിയുടെ ഭാര്യ ആല്‍ഫി (32) യാണ് മരിച്ചത്. തൂങ്ങിമരണമാണെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഭര്‍ത്താവിനും ഇളയ മകന്‍ അഡോണിനുമൊപ്പം ശനിയാഴ്ചയാണ് യുവതി ബന്ധുവീട്ടിലെത്തിയത്. ഞായറാഴ്ച വൈകിട്ടാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. റബര്‍ ടാപ്പിംഗ് തൊഴിലാളിയായ ഭര്‍ത്താവ് റോമി സ്ഥിരം മദ്യപാനി ആയിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ഭാര്യ ആല്‍ഫിയെ അതികഠിനമായി…

Read More

ആരാന്റെ വേദന വിറ്റുകാശാക്കുന്നവര്‍….!

Donations should be given directly to the Patients ‘വേദനിക്കുന്നമ്മേ…….’ ഈ കരച്ചില്‍കേട്ട് ഉള്ളുലയാത്ത മലയാളികളില്ല. കണ്ണൂര്‍ സ്വദേശിനി ആര്യ എന്ന പെണ്‍കുട്ടിയുടെ ഈ കരച്ചിലില്‍ ഒഴുകിയെത്തിയത് ഒരുകോടിക്കുമേല്‍ രൂപയാണ്. കട്ടിലില്‍ ഇരുന്നുകൊണ്ട് വേദനിക്കുന്നമ്മേ…. എന്നു വിതുമ്പിക്കരഞ്ഞ അവള്‍ കരളുരുക്കുന്ന ഒരു കാഴ്ചയായിരുന്നു. മലയാളികള്‍ ഉള്ള നാട്ടില്‍ നിന്നെല്ലാം ആര്യയുടെ കണ്ണീര്‍ തുടയ്ക്കാന്‍ സഹായമെത്തി, പണമായും സാന്ത്വനമായും സഹായമായും പ്രാര്‍ത്ഥനകളായും.  കളിച്ചു നടക്കേണ്ട പ്രായത്തില്‍ വേദന കടിച്ചമര്‍ത്തി അപൂര്‍വ്വ രോഗത്തോടു മല്ലടിക്കുന്ന ആര്യ. അവളെപ്പോലെ, രോഗത്താല്‍…

Read More

വിവരാവകാശ നിയമം മരണക്കിടക്കയിലോ?

Thamasoma News Desk ഭരണത്തില്‍ സുതാര്യത ഉറപ്പാക്കുന്നതിനായി, പൗരന്മാരുമായി വിവരങ്ങള്‍ പങ്കിടാന്‍ നടപ്പാക്കിയ ഏറ്റവും മഹത്തായൊരു നിയമമായിരുന്നു വിവരാവകാശ നിയമം. 2005 ലാണ് ഈ നിയമം പ്രാബല്യത്തില്‍ വന്നത്. എന്നാല്‍, കേന്ദ്ര കമ്മീഷനിലും സംസ്ഥാന കമ്മീഷനുകളിലും വേണ്ടത്ര ജീവനക്കാരില്ലാത്തതിനാല്‍ പരാധീനതകളില്‍ നട്ടം തിരിയുകയാണ്. ഇങ്ങനെപോയാല്‍, ഈ നിയമം കൊണ്ട് ജനങ്ങള്‍ക്ക് യാതൊരു പ്രയോജനവുമില്ലാതെ വരുമെന്ന് സുപ്രീം കോടതി വിലയിരുത്തുന്നു. കേന്ദ്ര വിവരാവകാശ കമ്മീഷനില്‍ ആകെ 11 കമ്മീഷണര്‍മാരുടെ തസ്തികകളാണ് ഉള്ളത്. ഇവയില്‍ ഏഴെണ്ണവും ഒഴിഞ്ഞുകിടക്കുകയാണ്. നിലവിലുള്ള കമ്മീഷണര്‍മാര്‍…

Read More

പുനര്‍ജ്ജനി 2030: സര്‍ക്കാര്‍ വെറും കാവല്‍ക്കാര്‍, ഒരു ചില്ലി പോലും എടുക്കാന്‍ അവകാശമില്ല

Part – II ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത്, 2014 ഏപ്രില്‍ ഒന്നിനാണ് പുതിയ അബ്കാരി നയം നിലവില്‍ വന്നത്. ഈ നിയമം പ്രാബല്യത്തില്‍ വന്നതോടെ, ഈ മേഖലയില്‍ ജോലി ചെയ്ത ആയിരക്കണക്കിനു തൊഴിലാളികള്‍ക്ക് തൊഴിലും ജീവിതമാര്‍ഗ്ഗവും നഷ്ടപ്പെട്ടു. ബാര്‍തൊഴിലാളികളുടെ ഈ ദുരവസ്ഥയ്ക്ക് എന്തു പരിഹാരമാണ് സര്‍ക്കാര്‍ കണ്ടിരിക്കുന്നത് എന്ന കോടതിയുടെ ചോദ്യത്തിന് അവര്‍ക്കു വേണ്ടി പുനര്‍ജ്ജനി 2030 എന്ന പേരില്‍ ഒരു പദ്ധതി രൂപീകരിച്ചിട്ടുണ്ടെന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി. ജോലി നഷ്ടപ്പെട്ട ബാര്‍ തൊഴിലാളികളെയും മദ്യാസക്തിക്ക് അടിമപ്പെട്ടവരെയും പുനരധിവസിപ്പിക്കുന്നതിനും…

Read More

രാഷ്ട്രീയം ചര്‍ച്ച ചെയ്യാന്‍ ഭയക്കുന്ന ഭരണ പ്രതിപക്ഷങ്ങള്‍

Jess Varkey Thuruthel & D P Skariah പിന്നാമ്പുറം കാണിച്ച ഭരണപക്ഷത്തെ തോല്‍പ്പിക്കാന്‍ ഉമ്മറം കാണിച്ചു തകര്‍ക്കുകയാണ് പ്രതിപക്ഷം. ആരൊക്കെ എന്തൊക്കെ പൊക്കിക്കാണിച്ചാലും ഭരിക്കുന്ന പാര്‍ട്ടിക്കോ എതിര്‍ക്കുന്ന പ്രതിപക്ഷത്തിനോ ഇവരുടെ പാര്‍ട്ടിയിലുള്ള ഒരാള്‍ക്കു പോലുമോ യാതൊന്നും സംഭവിക്കില്ലെന്ന് ഇവര്‍ക്കു ലഭിക്കുന്ന ശിക്ഷകള്‍ കൊണ്ടു വ്യക്തം. നിയമത്തിന് ഇവരുടെയൊന്നും രോമത്തില്‍ തൊടാന്‍ പോലും കഴിയില്ല, എന്നുമാത്രമല്ല, തൊടുകയുമില്ല. കിലുക്കം സിനിമയില്‍ രേവതിയുടെ കഥാപാത്രത്തിന്റെ വിവരണം പോലെയാണ് ഇന്നു കേരള രാഷ്ട്രീയത്തില്‍ നടക്കുന്നത്. ഒരു തെരഞ്ഞെടുപ്പു നടന്നു കഴിഞ്ഞ്,…

Read More

കുട്ടിക്കുറ്റവാളികള്‍ക്ക് എന്തിനീ നിയമപരിരക്ഷ?

Thamasoma News Desk ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ കഴിയുന്ന ഏതൊരു വ്യക്തിയും ബലാത്സംഗത്തിനുള്ള ശിക്ഷയും നേരിടാന്‍ പ്രാപ്തനാണ്. 18 വയസ്സ് തികഞ്ഞില്ല എന്ന ഒറ്റക്കാരണത്താല്‍ ആ വ്യക്തിക്ക് യാതൊരു തരത്തിലും ഇളവു നല്‍കേണ്ടതില്ല (Juvenile Justice). ഡല്‍ഹിയില്‍ നിര്‍ഭയയെ കൂട്ടബലാത്സംഗം ചെയ്ത് ഓടുന്ന ബസില്‍ നിന്ന് തള്ളിയിട്ടപ്പോള്‍, ‘ഏറ്റവും ക്രൂരമായ’ പെരുമാറ്റം ഒരു കൗമാരക്കാരന്റേതായിരുന്നു. പക്ഷേ, അവന് ലഭിച്ചതാകട്ടെ, ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം മൂന്ന് വര്‍ഷം തടവ്! ഈയടുത്തകാലത്ത്, പൂനെയില്‍, 18 വയസ്സ് തികയാത്ത…

Read More

ഇന്ന് വിഷു…..! എന്റെ കണ്ണുതുറപ്പിച്ച വിഷു…..!!

ഇന്ന് വിഷു….. എന്റെ കണ്ണുതുറപ്പിച്ച വിഷു….. ഞാന്‍ കഴിച്ച ഭക്ഷണവും ഞാന്‍ കുടിച്ച പാനീയങ്ങളും വിഷമായിരുന്നു എന്ന് എന്നെ ബോധ്യപ്പെടുത്തിത്തന്ന വിഷു…. എന്റെ വീടുവിട്ടു പോന്ന ശേഷം നാളിതുവരെ, സുരക്ഷിതമെന്നു കരുതി ഞാന്‍ കഴിച്ചതത്രയും സുരക്ഷിതമല്ലായിരുന്നു. ഞാന്‍ കരുതി കീടങ്ങളെ അകറ്റാന്‍ വേണ്ടി തളിക്കുന്നതും ഭക്ഷണം കേടുകൂടാതെ സൂക്ഷിക്കാനും നിറവും മണവും കൂട്ടാന്‍ വേണ്ടി ഉപയോഗിക്കുന്ന രാസവസ്തുക്കളും മാത്രമാണ് വിഷമെന്ന്…. പക്ഷേ, രാസവളങ്ങളും മനുഷ്യശരീരത്തില്‍ രോഗമുണ്ടാക്കുന്നു എന്ന് എനിക്കു മനസിലാക്കിത്തന്നത് ജൈവകാര്‍ഷികോത്സവം 2018 ആണ്. ആരോടെല്ലാമാണ് ഞാന്‍…

Read More

ഫസല്‍ ബീമ യോജന: റഫേലിനേക്കാള്‍ വലിയ അഴിമതി

Written by: A K RAMESH ഡി വൈ എഫ് ഐ സംസ്ഥാന സമ്മേളനം ഉത്ഘാടനം ചെയ്തു കൊണ്ട് പി സായിനാഥ് നടത്തിയ പ്രസംഗം അതീവ ഗുരുതരമായ ഒരു പ്രശ്‌നമാണ് മുന്നോട്ടുവെച്ചത്. റഫേലിനേക്കാള്‍ വലിയ അഴിമതിയാണ് ഫസല്‍ ബീമ യോജന എന്ന അദ്ദേഹത്തിന്റെ പ്രസ്താവന അതിശയോക്തിപരമാണ് എന്നു പെട്ടെന്ന് കേള്‍ക്കുമ്പോള്‍ തോന്നിയേക്കാം. പക്ഷേ സ്വകാര്യ ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് പൊതുമുതല്‍ കുത്തിച്ചോര്‍ത്താന്‍ അവസരമൊരുക്കുന്ന വിള ഇന്‍ഷൂറന്‍സ് പദ്ധതിയുടെ ഉള്ളറകള്‍ തുറന്നാല്‍ അത്യന്തം ദേശവിരുദ്ധമായ ഒരു വന്‍ തട്ടിപ്പിന്റെ കഥകളാണ്…

Read More