പാഠപുസ്തകങ്ങള്‍ സ്ത്രീകളെ പിന്തള്ളുന്ന വിധം: PRD മുൻ അഡീ. ഡയറക്ടർ കെ. മനോജ് കുമാർ എഴുതുന്നു

”അമ്മ എനിക്കു കാച്ചിയ പാല്‍ തരും. അതു കുടിക്കാഞ്ഞാല്‍ അമ്മ കരയും.” ഇങ്ങനെ ആണു പാഠം തുടങ്ങുന്നത്. ക്ലാസില്‍ ഇതിനോട് എങ്ങനെയാവും കുട്ടികള്‍ പ്രതികരിക്കുക? പാലു കുടിക്കാത്ത കുട്ടിയുണ്ടാവും. അമ്മയില്ലാത്ത കുട്ടിയുണ്ടാവും. അമ്മൂമ്മ നല്കുന്ന കുട്ടിയുണ്ടാകും. അഛന്‍ നല്കുന്ന കുട്ടിയുണ്ടാവും. ഈ ചോദ്യം ഈ പാഠം ഇല്ലാതെ ‘രാവിലെ എന്താണു കുടിക്കുന്നത്’ എന്നു ചോദിച്ചാല്‍ ഒരു ഉത്തരമായിരിക്കില്ല, നിരവധി ഉത്തരങ്ങളാവും ക്ലാസില്‍ ലഭിക്കുക. അങ്ങനെയുള്ള ചര്‍ച്ചയില്‍നിന്നാണ് 1995 ല്‍ പാഠ്യപദ്ധ്യതിപരിഷ്‌ക്കാരം നടക്കുന്നത്. ആ ചര്‍ച്ചയ്ക്കിടയില്‍ ഒരു ടീച്ചര്‍…

Read More

അന്ന് തമസോമ പറഞ്ഞു, ഇന്ന് ഹൈക്കോടതിയും അതു ശരിവയ്ക്കുന്നു

Jess Varkey Thuruthel & D P Skariah വിവാഹവാഗ്ദാന ലൈംഗികത: തമസോമയുടെ നിരീക്ഷണ വഴിയില്‍ ഹൈക്കോടതിയും വിവാഹ വാഗ്ദാനം നല്‍കി ലൈംഗികതയില്‍ ഏര്‍പ്പെട്ട ശേഷം വാഗ്ദാനത്തില്‍ നിന്നും പിന്മാറിയാല്‍ അത് ബലാത്സംഗത്തിന്റെ പരിധിയില്‍ വരില്ലെന്നും വാഗ്ദാനലംഘനത്തിനു മാത്രമേ കേസെടുക്കാന്‍ പാടുള്ളുവെന്നുമുള്ള ലേഖനം തമസോമ പ്രസിദ്ധീകരിച്ചത് ഏപ്രില്‍ 2022 ലാണ്. അന്ന് തമസോമയ്ക്കു കേള്‍ക്കേണ്ടി വന്ന പഴി കുറച്ചൊന്നുമായിരുന്നില്ല. നിയമരംഗത്തുള്ളവര്‍ പോലും വാളെടുത്ത് അംഗത്തിനെത്തി. പക്ഷേ, നിലപാടില്‍ തമസോമ ഉറച്ചു നിന്നു. ഇപ്പോഴിതാ ഹൈക്കോടതിയും പറയുന്നു, അത്…

Read More

സംഘികള്‍ വസ്തുതകള്‍ വളച്ചൊടിക്കുന്നത് ഇങ്ങനെയാണ്

Jess Varkey Thuruthel വയനാട്ടില്‍ ഉരുള്‍പൊട്ടലില്‍ അമ്മ നഷ്ടപ്പെട്ട കുഞ്ഞുങ്ങളുണ്ടെങ്കില്‍ മുലപ്പാല്‍ നല്‍കാന്‍ തന്റെ ഭാര്യ ഒരുക്കമാണെന്ന ഫേയ്‌സ്ബുക്ക് കമന്റിനു താഴെ ആഭാസം എഴുതി വച്ചത് ഒന്നോ രണ്ടോ പേരല്ല, നിരവധി പേര്‍. അവരില്‍ ഒരാളായ സംഘി (Sanghi) ജോര്‍ജ് കെ ടിയെ കണ്ണൂരിലെ ജനങ്ങള്‍ കൈകാര്യം ചെയ്തു. ഈ സംഭവത്തെ സംഘി വളച്ചൊടിച്ചത് ഇങ്ങനെയാണ്. വയനാട് ചൂരല്‍മലയില്‍ രക്ഷാപ്രവര്‍ത്തനത്തിന് പങ്കാളിയാകാനെത്തിയ ആര്‍ എസ് എസ് പ്രവര്‍ത്തകനെ രാഷ്ട്രീയം ചോദ്യം ചെയ്ത് ഡി വൈ എഫ് ഐ…

Read More

വെളുപ്പിക്കലുമായി ചെകുത്താന്‍ അജുവിന്റെ കിങ്കരന്മാര്‍

Thamasoma News Desk യൂ ട്യൂബര്‍ ചെകുത്താന്‍ അജു അലക്‌സിനെ (Chekuthan Aju Alex) വെളുപ്പിച്ചെടുക്കാനുള്ള തീവ്ര പരിശ്രമത്തിലാണ് ഇപ്പോള്‍ ചെകുത്താന്റെ കിങ്കരന്മാര്‍. A.M.M.A ജനറല്‍ സെക്രട്ടറി സിദ്ധിഖിനെതിരെ പലരും ലൈംഗിക ആരോപണ പരാതിയുമായി മുന്നോട്ടു വന്നതോടെയാണ് ചെകുത്താനെ വെളുപ്പിക്കാനുള്ള പോസ്റ്റുകള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. ഇത് ചെകുത്താന്റെ പ്രതികാരമാണെന്ന രീതിയിലാണ് പോസ്റ്റുകള്‍ മിക്കതും. തിരുവല്ല മഞ്ഞാടി സ്വദേശിയായ അജു അലക്‌സാണ് ചെകുത്താന്‍ എന്ന യൂ ട്യൂബ് ചാനലിന്റെ ഉടമ. ചാനല്‍ ആരംഭിച്ച കാലം…

Read More

ജനങ്ങളുടെ ജീവിതം സര്‍ക്കാരിന്റെ ഔദാര്യമല്ല

ജെസ് വര്‍ക്കി തുരുത്തേല്‍ & ഡി പി സ്‌കറിയ ഇന്ത്യയിലെവിടെയും ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും എവിടെ വേണമെങ്കിലും സഞ്ചരിക്കാനുമുള്ള സാധാരണ മനുഷ്യരുടെ എല്ലാ അവകാശങ്ങളെയും നിഷേധിച്ചു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനിവിടെ കാണിച്ചു കൂട്ടുന്ന തോന്ന്യാസങ്ങള്‍ ഭരണഘടനയുടെ നഗ്നമായ ലംഘനമാണ്. രാജ്യം ഭരിക്കുന്ന മന്ത്രിമാരുടെ ഔദാര്യമല്ല ഇവിടുള്ള മനുഷ്യരുടെ ജീവിതം. രാജ്യത്തെ നിലവിലുള്ള നിയമങ്ങള്‍ അനുസരിച്ച് ജീവിക്കാനും സഞ്ചരിക്കാനും സംസാരിക്കാനും പ്രതിഷേധിക്കാനും ഒരു മനുഷ്യന് അവകാശമുണ്ടെന്നിരിക്കെ, മുഖ്യമന്ത്രി കാണിക്കുന്നത് ശുദ്ധ തോന്ന്യാസമാണ്. കറുത്ത മാസ്‌ക് എന്നല്ല, കറുത്ത…

Read More

DV കേസുകളില്‍ ഡോക്യുമെന്ററി തെളിവുകള്‍ ആവശ്യമില്ല; മൂന്നു കോടി നഷ്ടപരിഹാരം നല്‍കാന്‍ വിധി

‘ഇന്നെനിക്കു പ്രായം 55 വയസ്. ഇനി ജീവിതം ബാക്കിയില്ല, സാധ്യതകളും. 1994 മുതല്‍ പീഡനമനുഭവിക്കാന്‍ തുടങ്ങിയതാണ്. ഇനി സാധിക്കില്ല,’ 2017 ല്‍ വിവാഹ മോചനത്തിന് അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ സമര്‍പ്പിച്ച അപേക്ഷയില്‍

Read More

നിരോധനം അഥവാ അതിമനോഹര ആചാരം……! ഇതു കഴിവുകേടിന്റെ മാറ്റുപേര്‍…!!

കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ്, ഐങ്കൊമ്പില്‍ ഒരു ബസ് കത്തിയെരിഞ്ഞു. ഒന്നോടി രക്ഷപ്പെടാന്‍ പോലും സ്വാതന്ത്ര്യമില്ലാത്ത വസ്ത്രങ്ങളണിഞ്ഞ സ്ത്രീകളായിരുന്നു അതില്‍ വെന്തു മരിച്ചവരില്‍ ഏറെയും. ബസിന്റെ പിന്‍വശത്തുള്ള എമര്‍ജന്‍സി വാതിലിലൂടെ വേഗത്തില്‍ ചാടിയിറങ്ങി രക്ഷപ്പെടാന്‍ സ്ത്രീകള്‍ക്കു കഴിഞ്ഞില്ല. അതായിരുന്നു സ്ത്രീകളിലേറെയും വെന്തു മരിക്കാന്‍ ഇടയാക്കിയത്. അപകടത്തിനു ശേഷം ഉടന്‍ ഉത്തരവു വന്നു. സ്വകാര്യബസുകളില്‍ സ്ത്രീകളുടെ സീറ്റ് മുന്‍വശത്തു നിന്നും പിന്‍വശത്തേക്കു മാറ്റണം. ആനവണ്ടികളില്‍ അങ്ങനെ ആയതിനാല്‍ സ്വകാര്യബസുകളിലും അങ്ങനെ മതിയത്രെ…! എന്തായാലും ഭാഗ്യം. അപകടങ്ങളില്‍ പെടുന്നവരേറെയും സ്ത്രീകളാണെന്നും അതിനാല്‍…

Read More

‘അച്ഛന്റെ കോണക’ത്തിന് തെറിയഭിഷേകം

Thamasoma News Desk അച്ഛന്റെ കോണകം (Achante Konakam) എന്ന തലക്കെട്ടില്‍ കവിത എഴുതിയതിന് സ്വപ്‌ന എം എന്ന എഴുത്തുകാരിക്കു നേരിടേണ്ടി വന്നത് കടുത്ത തെറിയഭിഷേകം. വളരെ നല്ല കമന്റുകളും ആ കവിതയ്ക്കു ലഭിച്ചു. പക്ഷേ, അശ്ലീലച്ചുവയോടെയുള്ള പുലയാട്ടുകളാണ് നേരിടേണ്ടി വന്നത്. ആ കമന്റുകള്‍ വായിച്ച് തന്റെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വല്ലാതെ വേദനിച്ചുവെന്നും ഈ കവിത ഫേയ്‌സ് ബുക്കില്‍ നിന്നും നീക്കം ചെയ്യണമെന്നും തന്നോട് ആവശ്യപ്പെട്ടതായി സ്വപ്‌ന പറയുന്നു. ചിലരെല്ലാം ഈ കമന്റുകളുടെ സ്‌ക്രീന്‍ ഷോട്ടെടുത്ത്…

Read More

ഹര്‍ത്താല്‍: ഹൈക്കോടതി നടപടിയ്ക്ക് മുന്‍കാല പ്രാബല്യമുണ്ടായിരുന്നെങ്കില്‍…..!

Jess Varkey Thuruthel & D P Skariah കേരളത്തില്‍ ബന്ദു നിരോധിച്ചത് 1997 ലാണ്. ഭരണഘടനയുടെ നഗ്‌നമായ ലംഘനം നടത്തി, ജനങ്ങളെ ഭയപ്പെടുത്തി, ശക്തിപ്രകടനം നടത്തുന്ന ചെറുതും വലുതുമായ രാഷ്ട്രീയ പാര്‍ട്ടികളുടെ ബന്ദെന്ന പേക്കൂത്തില്‍ നിന്നും എന്നെന്നേക്കുമായി മോചനം ലഭിച്ചതായി ആശ്വസിച്ച കേരള ജനതയ്ക്കു മുന്നില്‍, ഇതേ സമരരീതി മറ്റൊരു രൂപത്തിലെത്തി…! അന്നേവരെ കടകള്‍ മാത്രമടച്ച്, കരിങ്കൊടിയും നാട്ടി നടത്തിയിരുന്ന ഹര്‍ത്താലെന്ന സമരരീതി ബന്ദായി മാറി. ചുരുക്കത്തില്‍, ബന്ദെന്ന വാക്കിന് എന്തോ അസ്‌കിതയുള്ളതിനാല്‍ കോടതി ആ…

Read More

ഇന്നുപെട്ടിക്കട, നാളെ ബഹുനില കെട്ടിടം: മെട്രോനഗരങ്ങളിലെ ഭൂമി കൈയ്യേറ്റം ഇങ്ങനെ

മെട്രോ നഗരമായ കൊച്ചിയിലൂടെ സഞ്ചരിക്കുമ്പോള്‍ നിങ്ങള്‍ക്കു കാണാന്‍ കഴിയും, വഴിവാണിഭക്കാരുടെ ഒരുനീണ്ട നിര. പലതരത്തിലുള്ള പഴവര്‍ഗ്ഗങ്ങളും പച്ചക്കറികളും വസ്ത്രങ്ങളും വില്‍ക്കുന്നവര്‍, തട്ടുകടകള്‍, മുറുക്കാന്‍ കടക്കാര്‍, ചെറിയ പലഹാരക്കടകള്‍, എന്നിങ്ങനെ പലവിധ വഴിവാണിഭക്കാര്‍. നിങ്ങളുടെ വീട്ടിലേക്കാവശ്യമായ എല്ലാം ഈ കടകളില്‍ നിന്നും വഴിവാണിഭക്കാരില്‍ നിന്നും നിങ്ങള്‍ക്കു വാങ്ങാന്‍ കഴിയും. നഗരം പാവപ്പെട്ട നിരവധി ജീവിതങ്ങള്‍ക്ക് അത്താണിയാണ്. തലചായ്ക്കാന്‍ ഒരിടം പോലും അവരില്‍ പലര്‍ക്കും ഇല്ല. തങ്ങളുടെ ജീവിതമാര്‍ഗ്ഗമായ പെട്ടിക്കടകളിലും തട്ടുകടകളിലും മറ്റും അന്തിയുറങ്ങുന്നവരും ഇവരിലുണ്ട്. ഇവരില്‍ പലരും അധികം…

Read More