ദൈവം = ‘സ്വന്തം’ അപരൻ
Written by: Nixon Gopal ദൈവം എന്ന ആശയം മനുഷ്യ ചിന്തയുടെ അപരവൽക്കരണ പ്രക്രിയയുടെ ഒരു സവിശേഷ ഭാഗം തന്നെയാണ്. ശത്രുതാപരമായ കഷ്ടസാഹചര്യം എപ്പോഴും പ്രതീക്ഷിക്കാവുന്ന ഈ പ്രകൃതി ജീവിതത്തിൽ മനുഷ്യൻ സമാധാനത്തിനുവേണ്ടി കണ്ടുപിടിച്ച ഒരു ഭൗതിക ആവിഷ്കാരമാണത്. ദൈവം അത്ര മേൽ ഭൗതികമാണ്. അജ്ഞാതത്തോടുള്ള പേടിയും അന്യനായ അപരനോടുള്ള പേടിയും അതിന്റെ അടിത്തറയാണ്. അതായത് മനുഷ്യ ചിന്തയുടെ തന്നെ, ഒരു പിളർന്ന പ്രക്ഷേപം തന്നെയാണ് അവിടെ ഉള്ളത്. ഇക്കാര്യം ചിന്തയ്ക്കുതന്നെ സമ്മതിച്ചു തരാൻ പറ്റുകയില്ല ; കാരണം…