സുന്നത്ത് അഥവാ മതത്തില്‍ പൊതിഞ്ഞ അതിബുദ്ധി

  പുരുഷ ശരീരത്തില്‍ ലൈംഗികതയുടെ കേന്ദ്രബിന്ദു എവിടെയാണ്…?? പുരുഷന്റെ ലിംഗവും വൃഷണങ്ങളുമെല്ലാം വികാരങ്ങളുടെ കേന്ദ്രസ്ഥാനങ്ങള്‍ തന്നെ. പക്ഷേ, ലൈംഗികതയുടെ കേന്ദ്രബിന്ദു ചര്‍മ്മത്താല്‍ സംരക്ഷിക്കപ്പെട്ട, മൂത്രനാളത്തിന്റെ അഗ്രഭാഗമായ ലിംഗാഗ്രമാണ്. ആ ഭാഗം അത്യധികം സെന്‍സിറ്റീവ് ആയതിനാല്‍, അവിടെയുണ്ടാകുന്ന ചെറിയൊരു ഉരസല്‍ പോലും ലൈംഗിക വിസ്ഫോടനങ്ങള്‍ സൃഷ്ടിക്കും. അതിനാല്‍, വായുവിന്റെ നനുത്ത സ്പര്‍ശം പോലും ഒഴിവാക്കി, ഒരു പുരുഷന്റെ ലൈംഗിക ചിന്തയെ നിയന്ത്രിച്ചു നിര്‍ത്തുക എന്ന വലിയൊരു ദൗത്യം കൂടി ലിംഗാഗ്ര ചര്‍മ്മത്തിനുണ്ട്. അതിലൂടെ, നേരിട്ടുള്ള തട്ടലും മുട്ടലും ഉരസലും…

Read More

ചരിത്ര നിമിഷം: ശബരിമലയില്‍ ദര്‍ശനം നടത്തി യുവതികളായ ബിന്ദുവും കനകദുര്‍ഗയും

ചരിത്രം സൃഷ്ടിച്ച് യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തി. കോഴിക്കോട് കൊയിലാണ്ടി സ്വദേശിനി അഡ്വ ബിന്ദുവും, മലപ്പുറം സ്വദേശിനി കനകദുര്‍ഗയുമാണ് ശബരിമലയില്‍ ദര്‍ശനം നടത്തിയത്. വനിതാ മതിലിന്റെ ചര്‍ച്ചകള്‍ക്കിടെയാണ് യുവതികളെ കയറ്റാനുള്ള പരിശ്രമങ്ങള്‍ നടത്തിയത്. ബിന്ദുവും കനകദുര്‍ഗ്ഗയും സാമൂഹിക പ്രശ്നങ്ങളില്‍ സജീവമായി ഇടപെടുന്നവരാണ്. യുവതി പ്രവേശന വിധി നടപ്പാക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. ഇതാണ് വിജയത്തിലെത്തുന്നത്. ഇതില്‍ പൊലീസിന്റെ പിന്തുണയും കിട്ടിയിരിക്കുന്നു. അതീവ രഹസ്യമായാണ് തന്ത്രങ്ങളൊരുക്കിയത്. പൊലീസ് അതിരാവിലെ സന്നിധാനത്ത് ഇവരെ എത്തിച്ചു. പതിവില്‍ നിന്ന് വിപരീതമായി പൊലീസ് വലിയ…

Read More

പാഠപുസ്തകങ്ങള്‍ സ്ത്രീകളെ പിന്തള്ളുന്ന വിധം: PRD മുൻ അഡീ. ഡയറക്ടർ കെ. മനോജ് കുമാർ എഴുതുന്നു

”അമ്മ എനിക്കു കാച്ചിയ പാല്‍ തരും. അതു കുടിക്കാഞ്ഞാല്‍ അമ്മ കരയും.” ഇങ്ങനെ ആണു പാഠം തുടങ്ങുന്നത്. ക്ലാസില്‍ ഇതിനോട് എങ്ങനെയാവും കുട്ടികള്‍ പ്രതികരിക്കുക? പാലു കുടിക്കാത്ത കുട്ടിയുണ്ടാവും. അമ്മയില്ലാത്ത കുട്ടിയുണ്ടാവും. അമ്മൂമ്മ നല്കുന്ന കുട്ടിയുണ്ടാകും. അഛന്‍ നല്കുന്ന കുട്ടിയുണ്ടാവും. ഈ ചോദ്യം ഈ പാഠം ഇല്ലാതെ ‘രാവിലെ എന്താണു കുടിക്കുന്നത്’ എന്നു ചോദിച്ചാല്‍ ഒരു ഉത്തരമായിരിക്കില്ല, നിരവധി ഉത്തരങ്ങളാവും ക്ലാസില്‍ ലഭിക്കുക. അങ്ങനെയുള്ള ചര്‍ച്ചയില്‍നിന്നാണ് 1995 ല്‍ പാഠ്യപദ്ധ്യതിപരിഷ്‌ക്കാരം നടക്കുന്നത്. ആ ചര്‍ച്ചയ്ക്കിടയില്‍ ഒരു ടീച്ചര്‍…

Read More

ഡിജിറ്റല്‍ യുഗത്തിലെ ടോയ്‌ലറ്റ് ചിന്തകള്‍

  ഞാന്‍ ഒന്നുകൂടി എണ്ണിനോക്കി…. അതെ, ഞാന്‍ ഉള്‍പ്പടെ മൊത്തം 98 പേര്‍ താമസിക്കുന്നുണ്ട് ആ വനിത ഹോസ്റ്റലില്‍. അവര്‍ക്ക് വേണ്ടി ആകെയുള്ളത് 3 ടോയ്‌ലറ്റുകള്‍ മാത്രം. അതായത് ഏകദേശം 33 പേര്‍ക്ക് ഒരെണ്ണം വീതം. കുളിക്കാനും അതുതന്നെയാണ് ഉപയോഗിക്കുന്നത്. രാവിലെ തുടങ്ങും ടോയ്‌ലറ്റിനു മുന്നിലെ നീണ്ട ക്യൂ. ഒരാള്‍ കഴിഞ്ഞാല്‍ അടുത്തയാള്‍. അതു കഴിഞ്ഞാല്‍ അടുത്തയാള്‍. കയറി ഇരിക്കുന്നതിനു മുമ്പായി വാതിലില്‍ കൊട്ടു തുടങ്ങും. അതാണ് അസഹ്യം. ടോയ്‌ലറ്റില്‍ കയറുന്നത് അവിടെ സ്ഥിരതാമസത്തിന് അല്ലെന്നും കയറിയവര്‍…

Read More

മൃതശരീരം വച്ചുള്ള മുതലെടുപ്പ് ഇങ്ങനെ

വേണുഗോപാലൻ നായർ BJP ക്കാരൻ ആണോ ? അല്ല. BJP കുടുംബമാണോ ? അല്ല. BJP പരിപാടികളിൽ പങ്കെടുക്കാറുണ്ടോ ? ഇല്ല. സമരപ്പന്തലിൽ വെച്ചാണോ മണ്ണണ്ണ ഒഴിച്ചതും,തീകത്തിച്ചതും ? അല്ല (റോഡിന്റെ എതിർവശത്ത്). മരിച്ചയാൾ ഭാര്യയുമായി പിണങ്ങി കഴിയുകയാണോ ? അതെ. വേണുഗോപാലൻ നായർ എത്ര തവണ വിവാഹം കഴിച്ചു? രണ്ട് (ശ്രീജ വട്ടപ്പാറ, ബിന്ദു വഞ്ചിയൂർ). രണ്ട് ഭാര്യമാരും നിലവിലുണ്ടോ ? രണ്ട് ഭാര്യമാരും വിവാഹമോചനം നേടി. ആരോടൊപ്പമാണ് വേണുഗോപാലൻ നായർ കഴിയുന്നത് ? അമ്മയ്ക്കും,സഹോദരനുമൊപ്പം….

Read More

പിറവം പള്ളി: തര്‍ക്കത്തിന്റെ ആരംഭം ഇങ്ങനെ

യാക്കോബായ – ഓര്‍ത്തഡോക്‌സ് സഭാ തര്‍ക്കം തീര്‍ത്താലും തീര്‍ത്താലും തീരാത്ത പ്രശ്നമായി മാറുകയാണ്. സുപ്രീംകോടതി വിധി പ്രകാരം കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള യാക്കോബായ പള്ളികളുടെ അവകാശം ഓര്‍ത്തഡോക്‌സ് സഭയ്ക്ക് ലഭിക്കുന്ന വിധത്തിലാണ് കോടതി വിധി. ഈ വിധി നടപ്പിലാക്കണമെന്ന് സുപ്രീംകോടതിയും ഹൈക്കോടതിയും നിര്‍ദ്ദേശിച്ചെങ്കിലും ഓര്‍ത്തഡോക്‌സ് വിഭാഗക്കാര്‍ക്ക് നിലവില്‍ യാക്കോബായക്കാരുടെ കൈവശമുള്ള പള്ളികളില്‍ പ്രവേശിക്കാന്‍ സാധിച്ചിട്ടില്ല. പിറവത്തു നടക്കുന്നതും ഇതു തന്നെ. യാക്കോബായക്കാരുടെ നിയന്ത്രണത്തിലായിരുന്നു പിറവം സെന്റ് മേരീസ് പള്ളി. വര്‍ഷങ്ങള്‍ നീണ്ട കോടതി വ്യവഹാരങ്ങള്‍ക്കൊടുവില്‍ 1934ലെ മലങ്കര സഭയുടെ…

Read More

ഫസല്‍ ബീമ യോജന: റഫേലിനേക്കാള്‍ വലിയ അഴിമതി

Written by: A K RAMESH ഡി വൈ എഫ് ഐ സംസ്ഥാന സമ്മേളനം ഉത്ഘാടനം ചെയ്തു കൊണ്ട് പി സായിനാഥ് നടത്തിയ പ്രസംഗം അതീവ ഗുരുതരമായ ഒരു പ്രശ്‌നമാണ് മുന്നോട്ടുവെച്ചത്. റഫേലിനേക്കാള്‍ വലിയ അഴിമതിയാണ് ഫസല്‍ ബീമ യോജന എന്ന അദ്ദേഹത്തിന്റെ പ്രസ്താവന അതിശയോക്തിപരമാണ് എന്നു പെട്ടെന്ന് കേള്‍ക്കുമ്പോള്‍ തോന്നിയേക്കാം. പക്ഷേ സ്വകാര്യ ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് പൊതുമുതല്‍ കുത്തിച്ചോര്‍ത്താന്‍ അവസരമൊരുക്കുന്ന വിള ഇന്‍ഷൂറന്‍സ് പദ്ധതിയുടെ ഉള്ളറകള്‍ തുറന്നാല്‍ അത്യന്തം ദേശവിരുദ്ധമായ ഒരു വന്‍ തട്ടിപ്പിന്റെ കഥകളാണ്…

Read More

ബലാത്സംഗി ഫ്രാങ്കോ മുളയ്ക്കലിന്റെ ചിത്രവുമായി 2019 കലണ്ടര്‍

കത്തോലിക്കാസഭ പുറത്തിറക്കിയ 2019 വര്‍ഷത്തെ കലണ്ടറില്‍ പീഡനക്കേസില്‍ അറസ്റ്റിലായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ഫോട്ടോയും. തൃശൂര്‍ അതിരൂപതയില്‍ നിന്നാണ് ഈ കലണ്ടര്‍ പുറത്തിറക്കിയത്. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലാകുകയും പിന്നീട് ജയില്‍വാസം അനുഭവിക്കുകയും ചെയ്ത കുറ്റാരോപിതനാണ് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ. ഒടുവില്‍ ഉപാധികളോടെയാണ് ബിഷപ്പിന് ജാമ്യം ലഭിച്ചത്. കേസ് ഇപ്പോഴും നടക്കുന്നു. ക്രിമിനല്‍ കുറ്റത്തിന് ജയിലിലായ ഇതുവരെയും കോടതി കുറ്റവിമുക്തനാക്കാത്ത ഫ്രാങ്കോ മുളയ്ക്കലിന്റെ ജന്മദിന ദിവസം ഫോട്ടോ സഹിതമാണ് കത്തോലിക്കാസഭ പത്രം പുറത്തിറക്കിയ കലണ്ടറില്‍ നല്‍കിയിരിക്കുന്നത്. …

Read More

നെയ്തേങ്ങ എറിഞ്ഞ് കലിപ്പടക്കാന്‍ നില്‍ക്കുന്ന ‘ഭക്തനെ’ കാണുക!

സ്വന്തം മാതാവിന്റെ പ്രായമുള്ള സ്ത്രീക്ക് നേരെ കൊല്ലാനുള്ള ആവേശത്തില്‍ പാഞ്ഞടുക്കുന്ന യുവാവ്. കൈയിലുള്ള തേങ്ങ എടുത്ത് സ്ത്രീക്കെതിരെ വലിച്ചെറിയാന്‍ ഓങ്ങി നില്‍ക്കുന്നു. ഇതിനിടെ ചുറ്റുമുള്ള ആള്‍ക്കൂട്ട ആക്രോശത്തില്‍ നിന്നും പ്രാണന്‍ രക്ഷിക്കാന്‍ പാടുപെടുന്ന സ്ത്രീ. ഇന്നലെ സന്നിധാനത്ത് നടന്ന് ആള്‍ക്കൂട്ട ആക്രമണത്തിന്റെ ഭീതിപ്പെടുത്തുന്ന ചിത്രങ്ങളാണ് ഇന്ന് പുറത്തുവന്നത്. കുഞ്ഞിന് ചോറുകൊടുക്കാന്‍ വന്ന ഒരു അമ്മൂമ്മയുടെമേല്‍ നെയ്‌ത്തേങ്ങയെറിയാന്‍ തയ്യാറായി നില്‍ക്കുന്ന ആചാരസംരക്ഷകനാണിയാള്‍. ശബരിമലയില്‍ പേരക്കുട്ടിയുടെ ചോറൂണിന് എത്തിയതായിരുന്നു തൃശൂര്‍ മുളങ്കുന്നത്തുകാവ് തിരൂര്‍ വട്ടക്കൂട്ട് വീട്ടില്‍ ലളിതാ രവി. ഇവരെ…

Read More

ആര്‍ത്തവം ആഘോഷമാക്കുന്ന താഴമണ്‍ കുടുംബം: ഭക്തരേ, എന്തറിഞ്ഞിട്ടാണ് നിങ്ങളുടെ ഈ ഉറഞ്ഞുതുള്ളല്‍…. ???

ശബരിമല ക്ഷേത്രത്തിൽ സ്ത്രീകൾ പ്രവേശിക്കാനുള്ള അനുമതി നൽകിയ സുപ്രീം കോടതി വിധിക്ക് എതിരെയാണല്ലോ നിങ്ങൾ തെരുവിൽ ഇറങ്ങുന്നത്. നമ്മൾ സ്ത്രീകൾ കുടുംബത്തിനും കുട്ടികൾക്കും വേണ്ടി മാത്രമാണ് സാധാരണ പ്രാർത്ഥിക്കാറുള്ളത്. അതിനപ്പുറത്തേക്ക് നമ്മുടെ വിശ്വാസങ്ങളെ, പ്രാർത്ഥനകളെ എത്തിക്കാൻ സാധാരണക്കാർക്ക് കഴിയില്ല- അതുകൊണ്ടാണ് നമ്മൾ ഇന്ന് വഞ്ചിക്കപ്പെടുന്നത്. നമ്മുടെ വിശ്വാസത്തിൽ വിഷം ചേർക്കപ്പെട്ടിരിക്കുന്നു. ആരാധനയുടെ കാര്യത്തിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും തമ്മിൽ യാതൊരു വ്യത്യാസവും വേദ കാലം മുതലില്ല. സ്ത്രീയുടെ ശരീരം അശുദ്ധമാണെന്ന പ്രാകൃത വിശ്വാസത്തിന്റെ പേരിൽ സ്ത്രീകൾക്കെതിരായി നിലനിന്ന വിവേചനം…

Read More