കുചേലന്‍ വിനോദിന്റെ കാര്യത്തില്‍ ഞങ്ങളും നിസ്സഹായര്‍; ആറന്മുള പോലീസ്

Jess Varkey Thuruthel ‘കുചേലന്‍ വിനോദിന്റെ (Kuchelan Vinod) പേരില്‍ ഗുരുതരമായ കുറ്റകൃത്യങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അയാള്‍ ആരെയും തല്ലിയിട്ടില്ല. അസഭ്യം പറഞ്ഞിട്ടേയുള്ളു. പക്ഷേ, ഇയാളെ നാട്ടുകാരില്‍ പലരും കൈയ്യേറ്റം ചെയ്തിട്ടുണ്ട്. അതിന്റെ പേരില്‍ കേസും അന്വേഷണവും നടക്കുന്നുണ്ട്. ഇയാള്‍ക്കെതിരെ വന്ന ഗുരുതരമായ കുറ്റകൃത്യം നാരങ്ങാനത്തെ 50 കുടുംബങ്ങളുടെ വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ചതാണ്. പക്ഷേ, ഇതിലും ആരെങ്കിലും പരാതിയുമായി മുന്നോട്ടു വന്നാല്‍ മാത്രമേ പോലീസിന് കേസെടുക്കാന്‍ കഴിയുകയുള്ളു. നിര്‍ഭാഗ്യവശാല്‍ ആരും പരാതി നല്‍കിയില്ല. അതിനാല്‍, ഇയാള്‍ക്കെതിരെ കേസെടുക്കാന്‍…

Read More

തെരുവുപട്ടിയല്ലിയാള്‍, ബിസിനസ് തന്ത്രങ്ങളുടെ ചാണക്യന്‍

Written by: Jessy Thuruthel സന്തോഷ് പണ്ഡിറ്റ് എന്ന മനുഷ്യനെ തെരുവിലിട്ടു കടിച്ചുകീറാന്‍ മത്സരിക്കുന്ന ഒരു വിഭാഗം മനുഷ്യര്‍…! (അവരെയും വിളിക്കുന്നത് മനുഷ്യര്‍ എന്നു തന്നെ, ക്ഷമിക്കുക). തങ്ങളുടെ ടി വി പരിപാടിക്ക് കൂടുതല്‍ കാഴ്ചക്കാരെ കിട്ടാന്‍ ഈ മനുഷ്യന്‍ വേണം. ഇയാളെ കല്ലെറിഞ്ഞും മുഖത്തു തുപ്പിയും പരസ്യമായി അപമാനിച്ചും സ്വയം അപമാനിതരാവുകയാണ് ഇവര്‍. എന്നാല്‍, ആയിരം പേര്‍ ഒരുമിച്ചു വന്നാലും തന്നെ സംരക്ഷിക്കേണ്ടത് എങ്ങനെയെന്ന് സന്തോഷ് പണ്ഡിറ്റ് എന്ന വ്യക്തിക്ക് അറിയാം, അപഹസിക്കുന്നവരുടെ വായടപ്പിക്കാനും. സ്വന്തം…

Read More

വിനായകനു കിട്ടിയ പ്രിവിലേജ് എന്തായിരുന്നുവെന്ന് ഉമാതോമസ് പറയണം

Written by: Sakariah  ലഹരിക്കടിമപ്പെട്ട വിനായകനെ വിട്ടയച്ചത് സഖാവായതിന്റെ പ്രിവിലേജിലാണോ എന്നാണ് തൃക്കാക്കര എം എല്‍ എ ഉമ തോമസിന്റെ ചോദ്യം. സഖാവ് എന്ന പ്രിവിലേജ് പോകട്ടെ, ഒരു മനുഷ്യനെന്ന പ്രിവിലേജ് കിട്ടിയോ വിനായകന് ആ പോലീസ് സ്‌റ്റേഷനില്‍? വിനായകന്‍ ലഹരിക്കടിമയായിരുന്നു എന്ന് ഉമ തോമസ് പറഞ്ഞത് എന്തടിസ്ഥാനത്തിലായിരുന്നു? ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് ശാസ്ത്രീയമായി തെളിയിക്കും വരെ വെറും ആരോപണം മാത്രമാണ് വിനായകനു മേലുള്ളത്. സ്വന്തം മകന്‍ മയക്കു മരുന്നു കേസില്‍ പോലീസ് പിടികൂടി എന്ന വാര്‍ത്തകള്‍ കെട്ടിച്ചമച്ചതും…

Read More

എന്നവസാനിക്കും, സ്ത്രീകള്‍ക്കു നേരെയുള്ള ഈ അമേധ്യഭാഷണം?

Jess Varkey Thuruthel രൂപത്തിന്റെയും നിറത്തിന്റെയും പേരില്‍ സ്ത്രീകളെ അതിനിന്ദ്യമായ വാക്കുകള്‍ കൊണ്ട് അധിക്ഷേപിക്കുന്നതിന് എന്നാണൊരു അവസാനമുണ്ടാകുന്നത്? (Disgustful Mocking) നീതികേടിനെതിരെ ശബ്ദമുയര്‍ത്തിയാല്‍ അവളെ വ്യക്തിഹത്യ ചെയ്യുന്നത് എന്നവസാനിക്കും? കാണാന്‍ സുന്ദരി ആണെങ്കില്‍ മാത്രമേ സ്ത്രീ അംഗീകരിക്കപ്പെടുകയുള്ളോ? അവളുടെ കഴിവുകളും ബുദ്ധിയും അംഗീകരിക്കപ്പെടാന്‍ അവള്‍ സുന്ദരിയായിരിക്കണമെന്ന സാമൂഹ്യ മാനസികാവസ്ഥയ്ക്ക് എന്നവസാനമുണ്ടാകും? സമൂഹ മധ്യത്തില്‍ അവളെ തരംതാണ വിധം അവഹേളിക്കുന്നതിന് എന്തു പ്രതിവിധിയാണ് നിയമത്തിലുള്ളത്? ഇത്തരം ആളുകളില്‍ നിന്നും എന്തു സംരക്ഷണമാണ് നിയമങ്ങള്‍ അവള്‍ക്ക് ഒരുക്കിയിട്ടുള്ളത്? ഉത്തര്‍പ്രദേശ് മാധ്യമിക്…

Read More

മമ്മൂട്ടിക്കും മോഹന്‍ലാലിനുമില്ലാത്ത വിരോധം ആരാധകര്‍ക്കെന്തിന്?

Thamasoma News Desk മെഗാസ്റ്റാര്‍ മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ‘മലൈക്കോട്ടൈ വാലിബന്‍’ ജനുവരി 25 നാണ് തിയറ്ററുകളില്‍ എത്തിയത്. റിലീസായ ആദ്യ ദിവസങ്ങളില്‍ ചിത്രം നേരിട്ടത് നിരവധി നെഗറ്റീവ് റിവ്യൂകളും ആക്രമണങ്ങളുമായിരുന്നു. അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങില്‍ ക്ഷണമുണ്ടായിട്ടും മോഹന്‍ ലാല്‍ പങ്കെടുക്കാത്തതില്‍ ക്ഷുഭിതരായവരാകട്ടെ, സിനിമ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു. എല്ലാ നെഗറ്റീവ് റിവ്യൂകളെയും നേരിട്ടു കൊണ്ടു തന്നെ സിനിമി തിയേറ്ററില്‍ മുന്നേറുകയാണ്. ചിത്രത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാളായ ഷിബു ബേബി ജോണ്‍,…

Read More

ആ സ്ത്രീ ഇപ്പോള്‍ ജോലി ചെയ്യുന്നത് ഏതു സ്ഥാപനത്തിലായിരിക്കും?

Thamasoma News Desk കഴിവുള്ള ആത്മാര്‍ത്ഥതയുള്ള ജോലിക്കാരെ കിട്ടുക (Job) എന്നത് വലിയ പ്രയാസമാണ്. വളരെയേറെ ശ്രദ്ധിച്ചില്ലെങ്കില്‍ സ്വന്തം സ്ഥാപനം തന്നെ തകര്‍ത്ത് തരിപ്പണമാക്കിക്കളയും ചിലര്‍. എവിടെ നിന്നാണ് പണി വന്നതെന്ന് ചില സ്ഥാപനങ്ങള്‍ക്ക് ചിലപ്പോള്‍ തിരിച്ചറിയാന്‍ പോലും പറ്റിയെന്നു വരില്ല. തന്റെ ബിസിനസിനു നേര്‍ക്കു വന്ന വലിയൊരപകടം കൃത്യസമയത്ത് തിരിച്ചറിയാനും തടയാനും സാധിച്ച ഒരു സംഭവം മഹാരാഷ്ട്രയില്‍ ബിസിനസ് നടത്തുന്ന മലയാളിയായ സജി തോമസ് പങ്കുവച്ചു. അത് ഇങ്ങനെയാണ്. എന്റെ സ്ഥാപനത്തില്‍ മുമ്പ് ജോലി ചെയ്തിരുന്ന…

Read More

പാഠപുസ്തകങ്ങള്‍ സ്ത്രീകളെ പിന്തള്ളുന്ന വിധം: PRD മുൻ അഡീ. ഡയറക്ടർ കെ. മനോജ് കുമാർ എഴുതുന്നു

”അമ്മ എനിക്കു കാച്ചിയ പാല്‍ തരും. അതു കുടിക്കാഞ്ഞാല്‍ അമ്മ കരയും.” ഇങ്ങനെ ആണു പാഠം തുടങ്ങുന്നത്. ക്ലാസില്‍ ഇതിനോട് എങ്ങനെയാവും കുട്ടികള്‍ പ്രതികരിക്കുക? പാലു കുടിക്കാത്ത കുട്ടിയുണ്ടാവും. അമ്മയില്ലാത്ത കുട്ടിയുണ്ടാവും. അമ്മൂമ്മ നല്കുന്ന കുട്ടിയുണ്ടാകും. അഛന്‍ നല്കുന്ന കുട്ടിയുണ്ടാവും. ഈ ചോദ്യം ഈ പാഠം ഇല്ലാതെ ‘രാവിലെ എന്താണു കുടിക്കുന്നത്’ എന്നു ചോദിച്ചാല്‍ ഒരു ഉത്തരമായിരിക്കില്ല, നിരവധി ഉത്തരങ്ങളാവും ക്ലാസില്‍ ലഭിക്കുക. അങ്ങനെയുള്ള ചര്‍ച്ചയില്‍നിന്നാണ് 1995 ല്‍ പാഠ്യപദ്ധ്യതിപരിഷ്‌ക്കാരം നടക്കുന്നത്. ആ ചര്‍ച്ചയ്ക്കിടയില്‍ ഒരു ടീച്ചര്‍…

Read More

കത്തിയമര്‍ന്ന പ്രണയമേ, വിടയേകട്ടെ ഞാന്‍…

 (എബ്രാഹാം കോശിയുടെ ഓര്‍മ്മകളിലൂടെ) ഇന്നലെ രാവിലെ എനിക്കൊരു ഫോണ്‍ കാള്‍ വന്നു. അത് അവളായിരുന്നു, എന്റെ കളിക്കൂട്ടുകാരന്റെ കാമുകി. എന്നെയൊന്നു കാണണമെന്നവള്‍ പറഞ്ഞു, പറഞ്ഞ സമയത്തു തന്നെ ഞാന്‍ ചെന്നു… അവളുടെ കൈയില്‍ ഒരു കവര്‍ ഉണ്ടായിരുന്നു. അതില്‍ നിറയെ, അവളുടെ കാമുകന്‍ അവള്‍ക്കു നല്‍കിയ സമ്മാനങ്ങളായിരുന്നു. ആ കവര്‍ എന്നെ ഏല്‍പ്പിച്ചിട്ട് അവള്‍ പറഞ്ഞു, ‘ഇത് കൂട്ടുകാരന് തിരിച്ചു കൊടുക്കണം. വീട്ടുകാര്‍ എന്റെ കല്യാണമുറപ്പിച്ചു. പക്ഷേ, ഈ സമ്മാനങ്ങള്‍ എനിക്കു കൂടെ കൊണ്ടുപോകാന്‍ കഴിയില്ല. കാരണം…

Read More

ഷിരൂര്‍ ഗംഗാവാലി: സുബിന്‍ നാട്പാക് സംസാരിക്കുന്നു

സുബിന്‍ നാട്പാക് ഷിരൂര്‍ ഗംഗാവാലി (Shirur Gangavalley) എഴുതാന്‍ പലതവണ എടുത്തിട്ടും ഒഴിവാക്കിയതാണ് എങ്കിലും നിലവിലെ ചര്‍ച്ചകളും ഫേസ്ബുക് ബഹളവും കണ്ടിട്ട് എഴുതാതെ പോക വയ്യ. NH 66 ഇല്‍ നിര്‍മ്മിക്കാന്‍ ഏറെ ബുദ്ദിമുട്ട് നേരിട്ട ഭാഗങ്ങളില്‍ പ്രധാനി ആണ് ഈ സ്ട്രെച്ച്. ചെങ്കുത്തായ മലനിര ഒരുവശത്ത്, അതും ഉറപ്പുള്ള പാറയുടെ സാന്നിധ്യം പൊതുവെ കുറഞ്ഞ, വെള്ള പാറകള്‍ ചെമ്മണ്ണില്‍ പൊതിഞ്ഞ ഉയര്‍ന്ന മലനിരകളാണിവിടെ. മലയുടെ പീക്ക് പോയിന്റിന്റെ പൊക്കം ഈ ഭാഗത്ത് 289 മീറ്റര്‍ ആണ്….

Read More

സാംകുട്ടിക്ക് ഓർമ്മയുണ്ടോ, സുപ്രീം കോടതിയുട തല്ല് വാങ്ങുന്ന ഈ IAS മാഡത്തിനെ ?

School of Drama യിലേക്ക് സാംകുട്ടിക്ക് ലഭിച്ച ജോലി സ്ഥിരപ്പെടുത്തുണ ആവശ്യത്തിലേക്ക്, താൻ ജനിച്ച സമുദായം സാക്ഷ്യപ്പെടുത്തി കൊണ്ടുള്ള ഒരു ജാതി സർട്ടിഫിക്കേറ്റ് ചോദിച്ച യുവാവിനോട്, സാംകുട്ടി എന്ന പേരുള്ള ഒരാൾ ഒരിക്കലും ഒരു ഹിന്ദു ദളിത് സമുദായംഗം ആകില്ല എന്നു കണ്ടെത്തിയ വില്ലേജ് ഓഫീസറും തഹസീൽദാറും. ഇവരോട് രണ്ട് പേരോടു പൊറുത്താലും പൊറുക്കാനാനാകാത്ത മറ്റൊരു വ്യക്തിയുണ്ട്. പ്രത്യേകിച്ച് ഒരു തെളിവിൻ്റെയും പിൻബലമില്ലാതെ, സാംകുട്ടി എന്ന ഒരു പേരുകൊണ്ട് മാത്രം പരിവർത്തന ക്രിസ്ത്യാനി എന്ന ജാതി സർട്ടിഫിക്കറ്റു…

Read More