വൈറ്റ് കോളര്‍ ജോലിവിട്ട് പാടത്തേക്ക്: രഞ്ജു തീര്‍ക്കുന്നത് പുതിയൊരു വിജയഗാഥ

ദേഹത്ത് അഴുക്കുപറ്റാത്ത, അധികം വിയര്‍ക്കാത്ത, കനത്ത ശമ്പളം പറ്റുന്ന ഒരു ജോലി. ഇന്നത്തെ ഒട്ടുമിക്ക ചെറുപ്പക്കാരുടേയും സ്വപ്‌നമാണത്. ഇങ്ങനെ ഒരു ജോലി കിട്ടിയാല്‍, നല്ലൊരു വീടുവയ്ക്കാം, വിവാഹം കഴിക്കാം, പിന്നെ ആ ജോലിയുടെ സുരക്ഷിതത്വത്തില്‍ സ്വന്തം കുടുംബത്തെക്കുറിച്ചു മാത്രം ചിന്തിച്ച്, സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ സെല്‍ഫിയും സ്വന്തം ജീവിതത്തിന്റെ നിലവാരവും മറ്റുള്ളവരെ കാണിച്ച് ഒന്നഭിമാനിച്ചു ജീവിക്കാം. കാറുവാങ്ങാം, നാടുകാണാം, കുടുംബവുമായി ചുറ്റിയടിക്കാം. ഇന്നത്തെ യുവത്വം ഈ രീതിയിലെല്ലാമാണ് സമയം ചെലവഴിക്കുന്നത്. ഇവിടെയാണ് രഞ്ജു വി എന്ന ചെറുപ്പക്കാരന്‍…

Read More

വിഷഭക്ഷണത്തിനെതിരെയുള്ള പ്രതിഷേധം; ഇത് ചിറ്റിലപ്പള്ളി സ്‌റ്റൈല്‍…!!

എഴുപതു വയസിനു ശേഷം മാരക രോഗം പിടിപെട്ടാല്‍ ചികിത്സിക്കാന്‍ താല്‍പര്യമില്ലെന്നും മരിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ദയാവധത്തിനു കാത്തിരിക്കുന്ന ഒരു പ്രശസ്ത വ്യക്തിയുണ്ട്. അദ്ദേഹമാണ് കാരുണ്യത്തിന്റെ പര്യായമായ പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി. കേരളത്തില്‍ നിന്നുള്ള കോടീശ്വരന്മാരുടെ പട്ടിക പ്രശസ്ത ഫോബ്‌സ് മാസിക പുറത്തു വിട്ടപ്പോള്‍ അതില്‍ പേരുവന്ന വ്യക്തികളില്‍ ഒരാളാണ് കൊച്ചൗസേപ്പ്. എന്നിട്ടും എന്തിനു വേണ്ടിയാണ് ഇദ്ദേഹം ദയാവധം അനുവദിക്കണമെന്നു കോടതിയോടു യാചിച്ചത്….? സംശയിക്കേണ്ട, വിഷം കൊണ്ട് അഭിഷിക്തമായ ഭക്ഷ്യവസ്തുക്കള്‍ കഴിച്ച് ആന്തരീകാവയവങ്ങള്‍ തകര്‍ന്ന് ആശുപത്രിയിലെത്തുന്ന രോഗികളെ…

Read More

കേരളത്തിലും വരുന്നു, നിഴല്‍ മന്ത്രിസഭ

ഇന്ത്യയില്‍ ഇപ്പോള്‍ നടപ്പിലാക്കിയിരിക്കുന്ന ജനാധിപത്യ രീതി വന്നത് ഇംഗ്ലണ്ടില്‍ നിന്നാണെന്നും, ലോകത്തില്‍ പലയിടത്തും ഈ രീതി ആണെന്നും നമുക്കറിയാം. ഇവിടെ പ്രയോഗത്തിലിരിക്കുന്ന രീതിയില്‍ ഇനിയും എന്തൊക്കെ കൂടി ചേര്‍ക്കണമായിരുന്നു എന്ന അന്വേഷണമാണ്, ഇതെങ്ങനെ ഒക്കെ നവീകരിക്കാം എന്ന ചിന്തയാണ്, നിഴല്‍ മന്ത്രിസഭ എന്ന ആശയത്തിലേക്ക് എത്തിച്ചത്.  ഇഗ്ലണ്ടില്‍, തുടങ്ങിയ Shadow cabinet, അഥവാ, shadow front bench അവിടെ ജനാധിപത്യത്തിന്റെ കാവലാളാകുന്നതിനു പ്രയോജനം ചെയ്യുന്നുണ്ട്. ആദ്യം ഇതിന്റെ ചരിത്രത്തിലൂടെ നമുക്കൊന്ന് കടന്നു പോകാം. 1905 ല്‍ ഇഗ്ലണ്ടിലാണ്…

Read More

ജൈവകാര്‍ഷികോത്സവത്തെ പിന്തുണച്ച് ഗായകന്‍ മധു ബാലകൃഷ്ണനും ഗാനരചയീതാവ് രാജീവ് ആലുങ്കലും

അനുഗ്രഹീത ഗായകന്‍ മധുബാലകൃഷ്ണനും ഗാനരചനയിലെ വിസ്മയം രാജീവ് ആലുങ്കലും ജൈവകാര്‍ഷീകോത്സവത്തിന് എത്തുന്നു. ഇവരെ കൂടാതെ, കാരുണ്യത്തിന്റെ പര്യായമായ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയും ഈ ജൈവ കാര്‍ഷിക ഉത്സവത്തിന് സര്‍വ്വ പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രില്‍ 10ന് എറണാകുളം രാജേന്ദ്ര മൈതാനിയിലാണ് ‘ജൈവ കാര്‍ഷികോത്സവം 2018’ എന്ന ജൈവ കാര്‍ഷിക വിപ്ലവ ഗാഥയുടെ ഉത്ഘാടനം. വിദ്യാര്‍ത്ഥികളും പൗരപ്രമാണിമാരും കലാസാംസ്‌കാരിക നായകരും ഈ ഉത്സവത്തില്‍ പങ്കെടുക്കും. മേള ഏപ്രില്‍ 13 ന് അവസാനിക്കും.  രാസവളപ്രപയോഗവും മണ്ണിനെ മറന്നുള്ള ജീവിതവും മൂലം രോഗബാധിതരായ സമൂഹത്തിന്…

Read More

ജൈവകൃഷിയെ പിന്തുണയ്ക്കുന്നത് ഇങ്ങനെ മതിയോ…?

കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ ഇത്രയേറെ ജനങ്ങളെ ബാധിക്കാന്‍ കാരണം വിഷം കലര്‍ന്ന ഭക്ഷണസാധനങ്ങളാണ് എന്ന് വ്യക്തമായി കഴിഞ്ഞിട്ടും ജൈവ കര്‍ഷകരെയും അവരുടെ പരിശ്രമങ്ങളെയും സര്‍ക്കാര്‍ വേണ്ടത്ര പ്രോത്സാഹിപ്പിക്കുന്നുണ്ടോ എന്ന കാര്യം സംശയമാണ്. സര്‍ക്കാരിന്റെ അകമഴിഞ്ഞ പിന്തുണ ഈ കര്‍ഷകര്‍ക്ക് ഉണ്ടാകേണ്ടതാണ്. പക്ഷേ എന്തുകൊണ്ടോ അതത്ര ഫലപ്രദമാകുന്നില്ല.  വിഷലിപ്തമായ പഴങ്ങളും പച്ചക്കറികളും മത്സ്യമാംസാദികളും കൊണ്ടു നിറഞ്ഞതാണ് കേരളത്തിന്റെ വിപണി. ഇതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ച് ജനങ്ങള്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കേണ്ടത് കേരള സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. കര്‍ശനമായ പരിശോധനകളും…

Read More

സൂക്ഷിക്കുക…….! എല്ലാ ജൈവവും ജൈവമല്ല….!! വിശ്വാസയോഗ്യരെ തളര്‍ത്തരുത്…!

ജൈവകാര്‍ഷികോല്‍പ്പന്നവും പ്രകൃതിവിഭവങ്ങളും വാങ്ങാന്‍ എത്ര പണം വേണമെങ്കിലും മുടക്കാന്‍ നമ്മില്‍ പലരും തയ്യാറാണ്. അസുഖം വന്ന് നരകിച്ചു ചാവാന്‍ ആര്‍ക്കും ആഗ്രഹമില്ല എന്നതാണ് ഇതിനു പിന്നിലെ വസ്തുത. സ്ഥല പരിമിതിയും സമയപരിമിതിയും മൂലം കൃഷി ചെയ്യാന്‍ ആഗ്രഹമുണ്ടെങ്കിലും അത് പ്രാവര്‍ത്തികമാക്കാന്‍ കഴിയാത്ത നിരവധി പേരുണ്ട്. അവര്‍ക്കും ആശ്രയം ജൈവ പച്ചക്കറികളും ഫലങ്ങളുമാണ്. പക്ഷേ, ജനങ്ങളുടെ ഈ ആധിയില്‍ നിന്നും പണമുണ്ടാക്കാന്‍ വേണ്ടി ജൈവമെന്ന പേരില്‍ നിരവധി കള്ളനാണയങ്ങളും ഇവിടെ വിലസുന്നു. അതി വിപുലമായ തട്ടിപ്പുകളും ഈ രംഗത്തുണ്ട്….

Read More

സഭയുടെ സ്വത്തുക്കളുടെ യഥാര്‍ഥ അവകാശികള്‍ ആര്

സീറോ മലബാര്‍ സഭയുടെ അവസ്ഥ ഇപ്പോള്‍ സീറോയില്‍ എത്തി നില്ക്കുന്നതായാണ് നമുക്ക് കാണുവാന്‍ കഴിയുന്നത്. ഇത് ഒരു ക്രിസ്തീയ സഭയുടെ മാത്രം അവസ്ഥയല്ല. നമ്മുടെ കേരളത്തിലെ മിക്ക ക്രിസ്തീയ സഭകളിലും വിശ്വാസികളെ വെറും നോക്കുകുത്തികള്‍ ആക്കികൊണ്ട് ചിലര്‍ സഭയുടെ സ്വത്തുക്കള്‍ ദുര്‍വിനിയോഗം ചെയ്യുന്ന സ്ഥിതിവിശേഷം ആണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സഭയുടെ സ്വത്ത് ഒരു മെത്രാന്റെയോ ഒരുകൂട്ടം പുരോഹിതരുടെയോ മാത്രം അല്ല. മെത്രാന്‍ അതിന്റെ ഒരു മേല്‌നോട്ടക്കാരന്‍ മാത്രം. ആ സത്യം പാടെ മറന്നും ചില ഉപജാപക്കാരുടെ ഉപദേശങ്ങള്‍ക്ക് ചെവികൊടുത്തും…

Read More

വയസ് 99, യോഗയില്‍ അത്ഭുതം തീര്‍ത്ത് നാനമ്മാള്‍

യോഗയിലെ അത്ഭുതത്തിന് 99 വയസ്. ഈ വയസിലും അവരുടെ ശരീരം അവരുടെ ഇച്ഛയ്‌ക്കൊത്ത് വഴങ്ങുന്നു. നന്നെ ചെറുപ്പത്തില്‍, തന്റെ മൂന്നാം വയസുമുതല്‍, ഒരു തപസ്യ പോലെ തുടങ്ങിയതാണ് നാനമ്മാളുടെ യോഗ പ്രാക്ടീസ്. ഈ 99-ാം വയസിലും അവരതു തുടരുന്നു, ഒരു ദിവസം പോലും മുടങ്ങാതെ…..  മുത്തച്ഛന്‍ രംഗസാമി, അമ്മയുടെ അച്ഛന്‍ മന്നാര്‍സാമി എന്നിവരാണ് നാനമ്മാളിനെ യോഗയുടെ ലോകത്തേക്ക് കൊണ്ടുവന്നത്. മുത്തച്ഛന്മാര്‍ യോഗ ചെയ്യുമ്പോള്‍ കൊച്ചു നാനമ്മാള്‍ അത് അനുകരിക്കും. അങ്ങനെ പതിയെ പതിയെ അവള്‍ യോഗ സ്വായക്തമാക്കി….

Read More

സ്വര്‍ണ്ണം കള്ളക്കടത്ത്: സര്‍ക്കാരിന്റെ മൗനം നാടിനെ നയിക്കുന്നത് വന്‍ വിനാശത്തിലേക്ക്

കൊച്ചി വിമാനത്താവളത്തില്‍ ഇന്നലെയും പിടിച്ചു ഒരുകോടി രൂപയുടെ സ്വര്‍ണ്ണം. പലപ്പോഴായി 5 കോടിയുടേയും 30 കോടിയുടേയുമെല്ലാം സ്വര്‍ണ്ണം പിടിക്കുന്നുണ്ട്. സഖാക്കളെ, മണ്ടന്‍ മലയാളികളെ, ഭരണാധികാരികളെ….., കൊച്ചിയിലും കോഴിക്കോടും തിരുവനന്തപുരത്തും കള്ളക്കടത്തായി പിടിച്ച സ്വര്‍ണ്ണം മാത്രം പോരെ എണ്ണഖനിയുള്ള ഗള്‍ഫ് രാജ്യങ്ങളെ നമുക്ക് പിന്നിലാക്കാന്‍….? ഈ സ്വര്‍ണ്ണം മാത്രം മതി നമുക്ക് അമേരിക്കയുമായി പോലും വിലപേശാന്‍. കാരണം അത്രയധികം സ്വര്‍ണ്ണം ഇന്ത്യയില്‍ ഇറക്കുമതി ചെയ്തു കഴിഞ്ഞു. ആരാണ് ഈ സ്വര്‍ണ്ണക്കടത്തിന്റെയെല്ലാം പിന്നില്‍…??? ഇത്രയധികം സ്വര്‍ണ്ണം ആരാണ് ഇവിടെ ഇറക്കുമതി…

Read More

വാര്‍ത്ത വന്നു, ഇനിയെങ്കിലും നടപ്പാകുമോ മരുന്നിന് ജനറിക് നാമകരണം…..???

നടപ്പിലാകുമെന്ന് ഉറപ്പില്ലെങ്കിലും ഈ വാര്‍ത്ത പ്രതീക്ഷ നല്‍കുന്നു. കഴിഞ്ഞ 12 വര്‍ഷത്തിനിടയില്‍ ഇങ്ങനെ പല പ്രതീക്ഷകളും ഉത്തരവാദിത്വപ്പെട്ടവര്‍ നല്‍കിയിട്ടുണ്ട്. പക്ഷേ, യാതൊന്നും സംഭവിച്ചില്ല. മരുന്നിലെ കൊള്ള ഇപ്പോഴും തുടരുന്നു, അനുസ്യൂതം… അവിരാമം….!!! ജീവിക്കാനുള്ള അവകാശം പോക്കറ്റിന്റെ കനത്തില്‍ തിട്ടപ്പെടുത്തുന്ന ആര്‍ത്തിമൂത്ത പിശാചുക്കളുടെ കേന്ദ്രമാണ് ആശുപത്രികള്‍. എങ്കിലും, തളരാതെ, തകരാതെ ജനപക്ഷം ഇന്നും മുന്നോട്ട്….!!!  കഴിഞ്ഞ 12 കൊല്ലമായി, ജീവന്‍ രക്ഷാ മരുന്നില്‍, പ്രത്യേകിച്ചും ക്യാന്‍സര്‍ രോഗികളുടെ മരുന്നില്‍, അമിത ലാഭവും കൊള്ളയും നടക്കുന്ന വിവരം ജനപക്ഷം നിരന്തരം…

Read More