കെ റെയില്‍: ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ എതിര്‍ത്തവരുടെ ചെകിട്ടില്‍ തന്നെ വീഴണം ആദ്യ അടി

ജനങ്ങള്‍ക്കു വേണ്ടാത്ത കെ റെയില്‍ ജനങ്ങളുടെ തലയില്‍ കെട്ടിവയ്ക്കാനായി എല്‍ ഡി എഫ് സര്‍ക്കാരും പാര്‍ട്ടി പ്രവര്‍ത്തകരും കൈമെയ് മറന്നു പരിശ്രമിക്കുകയാണിപ്പോള്‍. പദ്ധതിയെ എതിര്‍ക്കുന്നവരെ വികസന വിരോധികളായി മുദ്രകുത്തി അവര്‍ക്കെതിരെ വന്‍പ്രക്ഷോഭമാണ് അഴിച്ചു വിട്ടിരിക്കുന്നത്. ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടിനെതിരെ കര്‍ഷകരെ ഇളക്കിവിട്ട് കേരളത്തെ യുദ്ധക്കളമാക്കിയില്ലായിരുന്നെങ്കില്‍, സില്‍വര്‍ ലൈന്‍-കെ റെയില്‍ പദ്ധതിയെക്കുറിച്ച് ഒരക്ഷരം പോലും ശബ്ദിക്കാന്‍ ഇന്ന് ഈ സര്‍ക്കാരിനു കഴിയുമായിരുന്നില്ല. കാരണം, ഇത്തരം സര്‍വ്വനാശങ്ങള്‍ക്കെതിരെ കൂടിയാണ് അന്ന് ഗാഡ്ഗില്‍ വാളുയര്‍ത്തിയത്. പക്ഷേ, പശ്ചിമഘട്ടം തകര്‍ന്നടിയുമെന്ന ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ…

Read More

പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലഘട്ടം ചരിത്രം തങ്ക ലിപികളില്‍ രേഖപ്പെടുത്തും

Written by: സഖറിയ കേരളം കണ്ടതില്‍വച്ചേറ്റവും മോശപ്പെട്ട മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍ എന്നു പറയുന്നവര്‍ക്കുള്ളതാണ് ഈ ലേഖനം. ധാര്‍ഷ്ട്ര്യത്തിന്റെ ആള്‍രൂപമെന്നോ പാവങ്ങളുടെ കണ്ണുനീര്‍ കാണാത്തവനെന്നോ എന്തു വേണമെങ്കിലും ആ മനുഷ്യനെ അധിക്ഷേപിക്കാം. പക്ഷേ, ഇന്നല്ലെങ്കില്‍ നാളെ, കാലം ആ മനുഷ്യന്റെ പേര്‍ തങ്കലിപികളില്‍ രേഖപ്പെടുത്തും, തീര്‍ച്ച. കാരണം, ഭരണത്തിന്റെ തലപ്പത്ത് ആ മനുഷ്യനല്ലായിരുന്നുവെങ്കില്‍ കേരള സംസ്ഥാനം ഇന്നുണ്ടാവില്ലായിരുന്നു. അത്രയേറെ പ്രതിസന്ധികളെ നേരിട്ടു എന്നതു മാത്രമല്ല, വികസനത്തിലേക്ക്് നാടിനെ നയിക്കാനും അദ്ദേഹത്തിനു സാധിച്ചു എന്നതാണ് അദ്ദേഹത്തിന്റെ ഭരണ മികവ്….

Read More

കുന്നംകുളം എം ജെ ഡി സ്‌കൂളില്‍ സ്‌പെഷ്യല്‍ വിദ്യാര്‍ത്ഥികളുണ്ട്, എന്നിട്ടുമെന്തേ?

Thamasoma News Desk ഓട്ടിസം സ്‌പെക്ട്രം കാറ്റഗറിയില്‍ വരുന്ന ആശയവിനിമയ പ്രതിസന്ധി അനുഭവിക്കുന്ന മകന്റെ തുടര്‍വിദ്യാഭ്യാസ സ്‌ക്കൂള്‍ പ്രവേശന വിഷയത്തിന് സമീപിച്ചപ്പോള്‍ തികഞ്ഞ അനാസ്ഥയും അവഗണനയും കാണിച്ച, കുന്നംകുളം എം.ജെ.ഡി ഹൈസ്‌ക്കൂള്‍ (Kunnamkulam MJD school) പ്രധാനാധ്യാപകന്‍ പി.ജി ബിജുവിനെ വിദ്യാഭ്യാസ വകുപ്പ് സസ്‌പെന്റ് ചെയ്തത് ഈയിടെയാണ്. ഈ വിഷയം ശ്രദ്ധയില്‍ പെട്ടപ്പോള്‍ ആദ്യം ഉയര്‍ന്നുവന്ന ചോദ്യം എം ജെ ഡി സ്‌കൂളിന് സ്‌പെഷ്യല്‍ എഡ്യുക്കേറ്റേഴ്‌സോ തെറാപിസ്റ്റോ ഇല്ലേ എന്നായിരുന്നു. കാരണം, സ്‌പെഷ്യല്‍ ശ്രദ്ധ ആവശ്യമുള്ള കുട്ടികളുടെ…

Read More

സംഘികള്‍ വസ്തുതകള്‍ വളച്ചൊടിക്കുന്നത് ഇങ്ങനെയാണ്

Jess Varkey Thuruthel വയനാട്ടില്‍ ഉരുള്‍പൊട്ടലില്‍ അമ്മ നഷ്ടപ്പെട്ട കുഞ്ഞുങ്ങളുണ്ടെങ്കില്‍ മുലപ്പാല്‍ നല്‍കാന്‍ തന്റെ ഭാര്യ ഒരുക്കമാണെന്ന ഫേയ്‌സ്ബുക്ക് കമന്റിനു താഴെ ആഭാസം എഴുതി വച്ചത് ഒന്നോ രണ്ടോ പേരല്ല, നിരവധി പേര്‍. അവരില്‍ ഒരാളായ സംഘി (Sanghi) ജോര്‍ജ് കെ ടിയെ കണ്ണൂരിലെ ജനങ്ങള്‍ കൈകാര്യം ചെയ്തു. ഈ സംഭവത്തെ സംഘി വളച്ചൊടിച്ചത് ഇങ്ങനെയാണ്. വയനാട് ചൂരല്‍മലയില്‍ രക്ഷാപ്രവര്‍ത്തനത്തിന് പങ്കാളിയാകാനെത്തിയ ആര്‍ എസ് എസ് പ്രവര്‍ത്തകനെ രാഷ്ട്രീയം ചോദ്യം ചെയ്ത് ഡി വൈ എഫ് ഐ…

Read More

വിജയ് ബാബു പീഡനക്കേസ്: മറനീക്കി ഈ പെണ്‍കുട്ടിയെങ്കിലുമൊന്നു പൊരുതിയെങ്കില്‍…!

പേരില്ലാതെ, രൂപമില്ലാതെ ഇരയെന്ന പേരില്‍ എത്രകാലം പോരാടാനാണ് സ്ത്രീവര്‍ഗ്ഗം തീരുമാനിച്ചിരിക്കുന്നത്…?? തന്റെ അനുവാദമില്ലാതെ, ബലപ്രയോഗത്തിലൂടെ ലൈംഗികതയില്‍ ഏര്‍പ്പെട്ട ഒരു പുരുഷനില്‍ നിന്നും നീതിയും ന്യായവും സ്ത്രീ പ്രതീക്ഷിക്കുന്നത് എന്തിനാണ്…?? നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ ബലാത്സംഗത്തിനു കേസു കൊടുത്ത യുവതിയും തിരശീലയ്്ക്കു പിന്നില്‍ നിന്നും പോരാടാനുള്ള തീരുമാനത്തിലാണ്. മലയാളി മനസാക്ഷിയെ മരവിപ്പിച്ചൊരു പീഡനമായിരുന്നു സൂര്യനെല്ലി പെണ്‍കുട്ടിയുടേത്. കേവലം 16 വയസ് മാത്രമുണ്ടായിരുന്ന പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്ന വാഗ്ദാനം നല്‍കി പ്രലോഭിപ്പിച്ച് 42 പേര്‍ ചേര്‍ന്ന് 40 ദിവസം…

Read More

പുനര്‍ജ്ജനി 2030: സര്‍ക്കാര്‍ വെറും കാവല്‍ക്കാര്‍, ഒരു ചില്ലി പോലും എടുക്കാന്‍ അവകാശമില്ല

Part – II ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത്, 2014 ഏപ്രില്‍ ഒന്നിനാണ് പുതിയ അബ്കാരി നയം നിലവില്‍ വന്നത്. ഈ നിയമം പ്രാബല്യത്തില്‍ വന്നതോടെ, ഈ മേഖലയില്‍ ജോലി ചെയ്ത ആയിരക്കണക്കിനു തൊഴിലാളികള്‍ക്ക് തൊഴിലും ജീവിതമാര്‍ഗ്ഗവും നഷ്ടപ്പെട്ടു. ബാര്‍തൊഴിലാളികളുടെ ഈ ദുരവസ്ഥയ്ക്ക് എന്തു പരിഹാരമാണ് സര്‍ക്കാര്‍ കണ്ടിരിക്കുന്നത് എന്ന കോടതിയുടെ ചോദ്യത്തിന് അവര്‍ക്കു വേണ്ടി പുനര്‍ജ്ജനി 2030 എന്ന പേരില്‍ ഒരു പദ്ധതി രൂപീകരിച്ചിട്ടുണ്ടെന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി. ജോലി നഷ്ടപ്പെട്ട ബാര്‍ തൊഴിലാളികളെയും മദ്യാസക്തിക്ക് അടിമപ്പെട്ടവരെയും പുനരധിവസിപ്പിക്കുന്നതിനും…

Read More

രമേഷ് നാരായണ്‍ കാണിച്ചതും ശരത്ത് എഴുതിയതും ഒന്ന്

Thamasoma News Desk ‘പോട്ടേടാ ചെക്കാ വിട്ടുകള’ എന്ന സംഗീത സംവിധായകന്‍ ശരത്തിന്റെ (Sharreth) ഫേയ്‌സ് ബുക്ക് പോസ്റ്റിലും നിറഞ്ഞു നില്‍ക്കുന്നതും ഉച്ചനീചത്വം തന്നെ. ആസിഫിനെ സ്റ്റേജില്‍ നിസ്സാരവത്കരിക്കുകയായിരുന്നു രമേഷ് നാരായണനെങ്കില്‍, നീയെന്റെ കുഞ്ഞനുജനല്ലേ വിട്ടുകള ചെക്കാ എന്ന എഴുത്തിലൂടെ ‘നീ അത്രയ്‌ക്കൊന്നും വളര്‍ന്നിട്ടില്ലെന്ന്’ ശരത്തും ഉറപ്പിക്കുന്നു. ആരൊക്കെ ഏതെല്ലാം കോണുകളില്‍ നിന്നും നിഷേധിക്കാന്‍ ശ്രമിച്ചാലും അവാര്‍ഡ് ദാനച്ചടങ്ങില്‍ രമേഷ് നാരായണ്‍ ചെയ്തത് നീതീകരിക്കാനാകാത്ത തെറ്റാണ് (Asif-ramesh Issue). ജനങ്ങളില്‍ അടിച്ചേല്‍പ്പിച്ച ഉച്ചനീചത്വത്തിന്റെ ഏറ്റവും മോശപ്പെട്ട ഒന്നാണ്…

Read More

തെരുവുപട്ടിയല്ലിയാള്‍, ബിസിനസ് തന്ത്രങ്ങളുടെ ചാണക്യന്‍

Written by: Jessy Thuruthel സന്തോഷ് പണ്ഡിറ്റ് എന്ന മനുഷ്യനെ തെരുവിലിട്ടു കടിച്ചുകീറാന്‍ മത്സരിക്കുന്ന ഒരു വിഭാഗം മനുഷ്യര്‍…! (അവരെയും വിളിക്കുന്നത് മനുഷ്യര്‍ എന്നു തന്നെ, ക്ഷമിക്കുക). തങ്ങളുടെ ടി വി പരിപാടിക്ക് കൂടുതല്‍ കാഴ്ചക്കാരെ കിട്ടാന്‍ ഈ മനുഷ്യന്‍ വേണം. ഇയാളെ കല്ലെറിഞ്ഞും മുഖത്തു തുപ്പിയും പരസ്യമായി അപമാനിച്ചും സ്വയം അപമാനിതരാവുകയാണ് ഇവര്‍. എന്നാല്‍, ആയിരം പേര്‍ ഒരുമിച്ചു വന്നാലും തന്നെ സംരക്ഷിക്കേണ്ടത് എങ്ങനെയെന്ന് സന്തോഷ് പണ്ഡിറ്റ് എന്ന വ്യക്തിക്ക് അറിയാം, അപഹസിക്കുന്നവരുടെ വായടപ്പിക്കാനും. സ്വന്തം…

Read More

ഇനി ഈ ഓര്‍മ്മകള്‍ കൂടി മാഞ്ഞുപോകട്ടെ….

Thamasoma News Desk പുഞ്ചിരിമട്ടത്തിന്റെ മനോഹാരിതയെല്ലാം ഒപ്പിയെടുത്ത ആ ചിത്രങ്ങള്‍ അദ്ദേഹം തന്റെ മൊബൈല്‍ ഫോണില്‍ നിന്നും നീക്കം ചെയ്തു. ഇനിയാ ഓര്‍മ്മകള്‍ പോലും തന്നെ കണ്ണീരണിയിക്കുമെന്ന് അദ്ദേഹത്തിനറിയാം (wayanad landslide). തിരുവനന്തപുരത്ത് ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിയായ അഭിജിത്ത് കല്ലിങ്കല്‍ എന്ന 18 കാരന്‍ തന്റെ ഗ്രാമമായ പുഞ്ചിരിമട്ടത്തിന്റെ പച്ചപ്പും വെള്ളച്ചാട്ടങ്ങളും മൊബൈലില്‍ പകര്‍ത്തിയിരുന്നു. നാട്ടിലായിരിക്കുന്ന സമയങ്ങളിലെല്ലാം അദ്ദേഹം ചെയ്തിരുന്നതും അതുതന്നെയാണ്. തന്റെ നാടിനെയും അതിന്റെ മനോഹാരിതയെയും അത്രമേല്‍ അദ്ദേഹം നെഞ്ചോടു ചേര്‍ത്തിരുന്നു. എന്നാലിന്ന്, തന്റെ കുടുംബത്തിലെ…

Read More

‘അങ്ങനെയൊരു ചതി അവനില്‍ നിന്നും ഞാന്‍ പ്രതീക്ഷിച്ചതേയില്ല’

രാജേഷ് പീറ്റര്‍, കാനഡ ഷാര്‍ജ സിറ്റി സെന്ററിലെ വാഷ് റൂമിനടുത്തു നില്‍ക്കുന്ന ചെറുപ്പക്കാരനെ വെറുതേ ഒന്നു നോക്കിയതാണ്. ഏകദേശം മുപ്പതു വയസ്സിനടുത്തു പ്രായമുണ്ട് (Mercy). മലയാളിയാണെന്ന് ഒറ്റ നോട്ടത്തില്‍ മനസ്സിലായി. ആര്‍ത്തലച്ചു പെയ്യാന്‍ പോകുന്ന കര്‍ക്കിടക മേഘം പോലെ നിറഞ്ഞു തുളുമ്പാറായി നില്‍ക്കുന്ന കണ്ണുകള്‍. കണ്‍ തടങ്ങളില്‍ കറുപ്പ് വ്യാപിച്ചിരുന്നു. മുഖത്ത് രക്തമയം ഇല്ലാണ്ട് വിളറി വെളുത്തിരിക്കുന്നു. കണ്ണു നിറയുന്നത് ആരും കാണാതിരിക്കാന്‍ അവന്‍ പെടപ്പാട് പെടുന്നുണ്ടായിരുന്നു. എന്തു പറ്റി എന്ന ചോദ്യത്തിന് ‘യേ.. ഒന്നുമില്ല ചേട്ടാ’എന്നാരുന്നു…

Read More