ആരും തുല്യരല്ലെന്ന കാര്യത്തിൽ എങ്കിലും; നാമെല്ലാവരും തുല്യരായ ക്ഷേമ രാഷ്ട്രം

My Lord, സഹികെട്ടിട്ടാണ് ഇതെഴുതുന്നത്. മനസ്സുണ്ടെങ്കിൽ മുഴുവൻ വായിക്കുക: ഒരു കൊച്ചു കുട്ടിയുടെ അവയവ മാറ്റ ശസ്ത്രക്രിയയ്ക്ക് 25 ലക്ഷം രൂപാ! പ്രസ്തുത ശസ്ത്രക്രിയയ്ക്ക് ഏറ്റവും പ്രധാനമായും വേണ്ടുന്നത് രണ്ട് ചേരുവകളാണ്. ഒന്ന്, മാറ്റി വയ്ക്കാനുള്ള അവയവം. പിന്നെ അത് സ്വമനസ്സാലേ ദാനം നൽകുവാൻ സുമനസ്സുള്ള ഒരു അവയവ ദാദാവ്. നിലവിലുള്ള നിയമ പ്രകാരം അത് രണ്ടും പണം കൊടുത്ത് വാങ്ങാനാകില്ല. അതു കൊണ്ട് തന്നെ, ഇത് രണ്ടും ഫ്രീ. [അല്ല, ഈ രണ്ട് ചേരുവകളുമില്ലാതെ പിന്നെ…

Read More

മരണമടുത്തവന്റെ കണ്ണുകളില്‍ നോക്കി വിലപേശാന്‍ ഒരാള്‍ക്കേ കഴിയൂ….! അയാളാണ് ഡോക്ടര്‍…..!!

   മരണമടുത്തവന്റെ കണ്ണുകളില്‍ നോക്കി ജീവനു വില പറയാന്‍ നിങ്ങള്‍ക്കു കഴിയുമോ…..? ഇല്ല, ഒരിക്കലുമില്ല. മരണത്തിന്റെ ദൂതനായ കാലന്‍ പോലും ചെയ്യാന്‍ ധൈര്യപ്പെടാത്ത ആ പ്രവൃത്തി ചെയ്യുന്ന ഒരു കൂട്ടരുണ്ട് നമ്മുടെ നാട്ടില്‍. അയാളുടെ പേരാണ് ഡോക്ടര്‍ എന്ന്. അതേ, ദൈവത്തിന്റെ പ്രതിപുരുഷന്‍ എന്ന് പോയ കാലങ്ങളില്‍ നമ്മള്‍ വിശേഷിപ്പിച്ച ആ വ്യക്തിതന്നെയാണ് കാലനെക്കാളും ഹൃദയശൂന്യമായി പെരുമാറുന്നത്. ജീവന്‍ വെടിയുന്ന രോഗിയുടെ പോലും പോക്കറ്റില്‍ നോട്ടമിടുന്ന ഈ നികൃഷ്ട ജന്മങ്ങളെ എന്തു വിളിക്കണം….??? കണ്‍മുന്നില്‍ നില്‍ക്കുന്നത് എത്ര…

Read More

കൊച്ചിയുടെ ഹൃദയഭാഗത്ത് കൈയ്യേറ്റം: ഭാഗ്യം, അധികാരികള്‍ ഇതുവരെയും അറിഞ്ഞിട്ടില്ല…!!!

കൊച്ചിയുയെ ഹൃദയഭാഗത്ത്, പനമ്പിള്ളി നഗര്‍ ഷിഹാബ് തങ്ങള്‍ റോഡില്‍, പാസ്‌പോര്‍ട്ട് ഓഫീസിനടുത്ത് ഒരു തോട് കൈയ്യേറി ഏകദേശം പത്തോളം വീടുകള്‍ അവിടെ നിര്‍മ്മിച്ചുകഴിഞ്ഞു. ഇത് ആരു കൈയ്യേറി എന്നോ ആരാണ് പണിതെന്നോ കോര്‍പ്പറേഷനോ കൗണ്‍സിലര്‍ക്കോ അറിയില്ല. സാധാരണ ഗതിയില്‍, പാവപ്പെട്ട ചേരി നിവാസികള്‍ക്ക് ചെറിയ വീടുകള്‍ പണിതു കൊടുക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. പക്ഷേ, ഇവിടെ നടക്കുന്നത് വലിയൊരു തട്ടിപ്പാണ്. കാരണം എറണാകുളത്തു തന്നെ ജനിച്ചു വളര്‍ന്ന അനേകര്‍ ഒരു തരി ഭൂമിയില്ലാതെ, കിടപ്പാടമില്ലാതെ അലയുന്നുണ്ട്. ഈ പാവപ്പെട്ടവര്‍…

Read More

ആരാന്റെ വേദന വിറ്റുകാശാക്കുന്നവര്‍….!

Donations should be given directly to the Patients ‘വേദനിക്കുന്നമ്മേ…….’ ഈ കരച്ചില്‍കേട്ട് ഉള്ളുലയാത്ത മലയാളികളില്ല. കണ്ണൂര്‍ സ്വദേശിനി ആര്യ എന്ന പെണ്‍കുട്ടിയുടെ ഈ കരച്ചിലില്‍ ഒഴുകിയെത്തിയത് ഒരുകോടിക്കുമേല്‍ രൂപയാണ്. കട്ടിലില്‍ ഇരുന്നുകൊണ്ട് വേദനിക്കുന്നമ്മേ…. എന്നു വിതുമ്പിക്കരഞ്ഞ അവള്‍ കരളുരുക്കുന്ന ഒരു കാഴ്ചയായിരുന്നു. മലയാളികള്‍ ഉള്ള നാട്ടില്‍ നിന്നെല്ലാം ആര്യയുടെ കണ്ണീര്‍ തുടയ്ക്കാന്‍ സഹായമെത്തി, പണമായും സാന്ത്വനമായും സഹായമായും പ്രാര്‍ത്ഥനകളായും.  കളിച്ചു നടക്കേണ്ട പ്രായത്തില്‍ വേദന കടിച്ചമര്‍ത്തി അപൂര്‍വ്വ രോഗത്തോടു മല്ലടിക്കുന്ന ആര്യ. അവളെപ്പോലെ, രോഗത്താല്‍…

Read More

മുട്ടുമടക്കേണ്ടത് സര്‍ക്കാരാണ്, നഴ്‌സുമാരല്ല!

ആനയ്ക്ക് അതിന്റെ ശക്തിയറിയില്ല, അറിയുമായിരുന്നുവെങ്കില്‍ തന്നെ ചങ്ങലയ്ക്കിട്ട്, സ്വാതന്ത്ര്യം നഷ്ടപ്പെടുത്തി, ദുരിത ജീവിതത്തിലേക്കു തള്ളിയിട്ടവരെ അത് ഛിന്നഭിന്നമാക്കിയേനെ. കേരളത്തിലെ നഴ്‌സുമാരുടെ അവസ്ഥയും ഇതുതന്നെ. നയിക്കുന്നത് നരകജീവിതം, പക്ഷേ അവര്‍ക്ക് അവരുടെ ശക്തി എന്തെന്ന് നന്നായി അറിവില്ലെന്നതാണ് സത്യം.  ഇന്ന് കേരളത്തില്‍ ഏറ്റവും ശക്തിയുള്ള സംഘടനയാണ് നഴ്‌സുമാരുടേത്. കേരളത്തിലെ ജനസംഖ്യയില്‍ പകുതിയും നഴ്‌സുമാര്‍ അടങ്ങിയ കുടുംബങ്ങളാണ്. ഒരു നഴ്‌സ്, അവരുടെ ഭര്‍ത്താവോ അച്ഛനോ അമ്മയോ സഹോദരനോ സഹോദരിയോ, അടുത്ത ബന്ധുക്കളോ ഉള്‍പ്പടെ കണക്കാക്കിയാല്‍, കേരളത്തിലെ ജനസംഖ്യയിലെ പകുതിയിലേറെയും നഴ്‌സോ…

Read More

മദ്യത്തൊഴിലാളികളുടെ 891 കോടി അടിച്ചുമാറ്റി തൊഴിലാളി വര്‍ഗ്ഗ സര്‍ക്കാര്‍…!! രഹസ്യങ്ങളുടെ ചുരുളഴിയുന്നു!

  1. മദ്യനയം മൂലം ജോലിയും ജീവിതമാര്‍ഗ്ഗവും നഷ്ടപ്പെട്ട ഒരു പറ്റം തൊഴിലാളികളുടെ പുനരധിവാസത്തിനു വേണ്ടി, മദ്യത്തിന് 5 % സെസ് ഏര്‍പ്പെടുത്തി കേരള സര്‍ക്കാര്‍ പിരിച്ചെടുത്ത 900 കോടി രൂപ, ഇനിയും ജനിക്കാനിരിക്കുന്ന ഒരു പദ്ധതിയുടെ പേരിലായിരുന്നോ? 2. ആകെ പിരിച്ചെടുത്ത 900 കോടി രൂപയില്‍ നിന്നും, തൊഴിലാളികള്‍ക്ക് ആളൊന്നിന് പതിനയ്യായിരം രൂപാ വീതം, ഭിക്ഷക്കാശായി നാളിത് വരെ ചെലവാക്കിയ 9 കോടി രൂപ കിഴിച്ച്, ബാക്കി 891 കോടി രൂപ കാറ്റ് കൊണ്ട് പോയോ,…

Read More

അണികള്‍ അഥവാ തലച്ചോറില്ലാത്ത ചാവേറുകള്‍..!!

അണികള്‍ക്ക് തലച്ചോറില്ല, തലച്ചോറുള്ളവരെ നേതാക്കള്‍ക്കൊട്ടു വേണ്ട താനും! തലച്ചോര്‍ ഉണ്ടായിരുന്നുവെങ്കില്‍, അല്പമെങ്കിലും ചിന്താ ശക്തി ഉണ്ടായിരുന്നുവെങ്കില്‍ അവര്‍ തങ്ങളുടെ നേതാക്കളോടു ചോദിച്ചേനെ. തങ്ങള്‍ക്കിടയില്‍ നിന്നുമാത്രം എന്തുകൊണ്ട് രക്തസാക്ഷികള്‍ ഉണ്ടാകുന്നുവെന്ന്….!!! ചോദ്യം ചെയ്യപ്പെടരുത് എന്നത് അലിഖിത നിയമമാണ്. അത് രാഷ്ട്രീയമായാലും മതമായാലും. അവര്‍ക്കുവേണ്ടത് ആജ്ഞാനുവര്‍ത്തികളെയാണ്. ചിന്തിക്കുന്ന മനുഷ്യരെയല്ല……! അവസാനത്തെ കുരുതി ഷുഹൈബ് എന്ന ചെറുപ്പക്കാരന്റെത്…. ആ യുവാവിന്റെ ചോരക്കറയില്‍ ഒഴുകിപ്പോയി കോടിയേരിയുടെ മക്കളുടെ കളങ്കഭാരമെല്ലാം…..! കോടിയേരി ബാലകൃഷ്ണന്റെ രണ്ടുമക്കള്‍ നടത്തിയ വെട്ടിപ്പിന്റെയും തട്ടിപ്പിന്റെയും കഥകളായിരുന്നു രണ്ടു ദിവസം വരെ…

Read More

സെസ് എടുത്തുമാറ്റി, മദ്യ നികുതി ഇരട്ടിയാക്കി, സര്‍ക്കാരിന്റെ കാഞ്ഞബുദ്ധിക്കു പിന്നില്‍!

  (വെളിപ്പെടുത്തലിന്റെ അവസാന ഭാഗം)   ഏറ്റവും പുതിയ ട്വിസ്റ്റ്: ഇനിമേല്‍ സെസ്സില്ല     തങ്ങള്‍ നിധി കാക്കുന്ന വെറും കാവല്‍ക്കാരാണെന്ന പ്രഖ്യാപനം, പുതിയ വെളിപാടുകള്‍ക്ക് കാരണമായി എന്നതാണ്, ഈ കഥയിലെ ഏറ്റവും പുത്തന്‍ ട്വിസ്റ്റ്. ഫലത്തില്‍ പുതിയ ബഡ്ജറ്റില്‍ നിന്നും എല്ലാവിധ സെസും സര്‍ക്കാര്‍ ബുദ്ധിപൂര്‍വ്വം എടുത്തു കളഞ്ഞു ധന മന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ച ഏറ്റവും പുതിയ ബജറ്റ് അനുസരിച്ച് 2018 ഏപ്രില്‍ ഒന്നു മുതല്‍ മദ്യത്തിനു വില കൂടും, 200 ശതമാനം…

Read More

പുനര്‍ജ്ജനി 2030: സര്‍ക്കാര്‍ വെറും കാവല്‍ക്കാര്‍, ഒരു ചില്ലി പോലും എടുക്കാന്‍ അവകാശമില്ല

Part – II ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത്, 2014 ഏപ്രില്‍ ഒന്നിനാണ് പുതിയ അബ്കാരി നയം നിലവില്‍ വന്നത്. ഈ നിയമം പ്രാബല്യത്തില്‍ വന്നതോടെ, ഈ മേഖലയില്‍ ജോലി ചെയ്ത ആയിരക്കണക്കിനു തൊഴിലാളികള്‍ക്ക് തൊഴിലും ജീവിതമാര്‍ഗ്ഗവും നഷ്ടപ്പെട്ടു. ബാര്‍തൊഴിലാളികളുടെ ഈ ദുരവസ്ഥയ്ക്ക് എന്തു പരിഹാരമാണ് സര്‍ക്കാര്‍ കണ്ടിരിക്കുന്നത് എന്ന കോടതിയുടെ ചോദ്യത്തിന് അവര്‍ക്കു വേണ്ടി പുനര്‍ജ്ജനി 2030 എന്ന പേരില്‍ ഒരു പദ്ധതി രൂപീകരിച്ചിട്ടുണ്ടെന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി. ജോലി നഷ്ടപ്പെട്ട ബാര്‍ തൊഴിലാളികളെയും മദ്യാസക്തിക്ക് അടിമപ്പെട്ടവരെയും പുനരധിവസിപ്പിക്കുന്നതിനും…

Read More

ഇനിയും ജനിക്കാത്ത പുനര്‍ജ്ജനിക്കായി സര്‍ക്കാര്‍ പിരിച്ചത് 900 കോടി! അവകാശം ചോദിച്ചെത്തിയ മദ്യത്തൊഴിലാളികളോട് അധ്വാന വര്‍ഗ്ഗ സര്‍ക്കാരിന്റെ വിചിത്ര മറുപടി!!! കൂട്ടിയ മദ്യവിലയില്‍ സെസ് ഒഴിവാക്കി നികുതി ഇരട്ടിയാക്കി സര്‍ക്കാരിന്റെ അതിബുദ്ധി!! രഹസ്യങ്ങളുടെ ചുരുളഴിയുന്നു!!!

1. മദ്യനയം മൂലം ജോലിയും ജീവിതമാര്‍ഗ്ഗവും നഷ്ടപ്പെട്ട ഒരു പറ്റം തൊഴിലാളികളുടെ പുനരധിവാസത്തിനു വേണ്ടി, മദ്യത്തിന് 5 % സെസ് ഏര്‍പ്പെടുത്തി കേരള സര്‍ക്കാര്‍ പിരിച്ചെടുത്ത 900 കോടി രൂപ, ഇനിയും ജനിക്കാനിരിക്കുന്ന ഒരു പദ്ധതിയുടെ പേരിലായിരുന്നോ? 2. ആകെ പിരിച്ചെടുത്ത 900 കോടി രൂപയില്‍ നിന്നും, തൊഴിലാളികള്‍ക്ക് ആളൊന്നിന് പതിനയ്യായിരം രൂപാ വീതം, ഭിക്ഷക്കാശായി നാളിത് വരെ ചെലവാക്കിയ 9 കോടി രൂപ കിഴിച്ച്, ബാക്കി 891 കോടി രൂപ കാറ്റ് കൊണ്ട് പോയോ, അതോ…

Read More