വിമര്‍ശനമാകാം, പക്ഷേ, ഭാഷ ചെകുത്താനാകരുത്‌

Jess Varkey Thuruthel വിമര്‍ശനം, അഭിപ്രായ പ്രകടനം ഇതിനു രണ്ടിനുമുള്ള സ്വാതന്ത്ര്യത്തിന് ഇതുവരെയും യാതൊരു കോട്ടവും സംഭവിക്കാത്തൊരു നാടു തന്നെയാണ് ഇന്നും കേരളം. പക്ഷേ, വിമര്‍ശനമെന്ന പേരില്‍ നടക്കുന്ന അസഭ്യവര്‍ഷവും തരംതാണ ഭാഷയും താറടിച്ചു കാണിക്കലും വ്യക്തിഹത്യയും എങ്ങനെയാണ് വിമര്‍ശനത്തിന്റെയും അഭിപ്രായ പ്രകടന സ്വാതന്ത്ര്യത്തിന്റെയും പരിധിയില്‍ വരുന്നത്? യൂ ട്യൂബ് ചാനല്‍ നടത്തുന്ന സൂരജ് പാലാക്കാരന്‍ മറ്റൊരു ചെകുത്താനാണ് (Chekuthan). വിമര്‍ശനത്തിന്റെ പേരില്‍ അയാള്‍ പ്രയോഗിക്കുന്ന ഭാഷ പബ്ലിക് ടോയ്‌ലറ്റിനെക്കാള്‍ മോശം. അയാള്‍ സ്വയം വിശേഷിപ്പിക്കുന്നത് ഒരു…

Read More

‘കേസ് പോക്‌സോ; പക്ഷേ, തെറ്റു ചെയ്ത ആ അധ്യാപകനോട് ഞങ്ങള്‍ ക്ഷമിച്ചിരിക്കുന്നു…’

Jess Varkey Thuruthel തമസോമയുടെ മനസാക്ഷിക്കു മുന്നിലെത്തിയ ഒരു കേസാണിത്. വേണമെങ്കില്‍ വിശദമായൊരു വാര്‍ത്ത എഴുതാം. കാരണം ഇതിലെ പ്രതിയായ അധ്യാപകന്‍ തെറ്റു ചെയ്തിട്ടുണ്ട്. അദ്ദേഹം ഇപ്പോള്‍ റിമാന്റിലുമാണ്. പക്ഷേ, മനസാക്ഷിയുടെ കോടതിയില്‍ ഞങ്ങളും ഇദ്ദേഹത്തെ വെറുതെ വിടുന്നു. കാരണം മറ്റൊന്നുമല്ല, ആ അധ്യാപകന്റെ ഭാര്യയുടെ ക്യാന്‍സര്‍ രോഗമാണ് അതിനു പിന്നിലെ ചേതോവികാരം. ഏതൊരു പുരുഷന്‍ തെറ്റു ചെയ്താലും അനുഭവിക്കേണ്ടി വരുന്നത് ഒരു സ്ത്രീയാണ്. സര്‍വ്വം സഹയെന്ന പേര്‍ പണ്ടേ പതിച്ചു കിട്ടിയതിനാല്‍ അവള്‍ പാതാളത്തോളം ക്ഷമിക്കും….

Read More

വേണ്ടത് സഹതാപമല്ല, സാമ്പത്തിക പിന്തുണ

Thamasoma News Desk ‘സര്‍ക്കാര്‍ ഞങ്ങളെയോര്‍ത്തു സഹതപിക്കേണ്ടതില്ല. ജീവിക്കാന്‍ വേണ്ടത് പണമാണ്. സര്‍ക്കാര്‍ ഞങ്ങള്‍ക്കു നല്‍കേണ്ടതും സാമ്പത്തിക സഹായമാണ്. അല്ലാതെ സഹതാപമല്ല. വീട്ടുജോലി ചെയ്ത് എനിക്കു മാസം കിട്ടിയിരുന്നത് 7000 രൂപയാണ്. മാസം 12,000 രൂപയായിരുന്നു എന്റെ മകളുടെ ശമ്പളം. അവളാണിപ്പോള്‍ കുത്തേറ്റു വീണുകിടക്കുന്നത്. അവളെ നോക്കേണ്ടതുള്ളതുകൊണ്ട് എനിക്കു പണിക്കു പോകാന്‍ പറ്റുന്നില്ല. വീടിന്റെ വാടക കൊടുക്കാനാവുന്നില്ല. ഭക്ഷണത്തിനോ മരുന്നിനോ പണമില്ല. ഏത് ഉദ്യോഗസ്ഥനു വേണമെങ്കിലും ഞങ്ങലുടെ വീടു സന്ദര്‍ശിക്കാം. നിങ്ങള്‍ ഞങ്ങള്‍ക്കു നല്‍കുന്ന ചെറിയ സഹായം…

Read More

മുസ്ലീം വിരുദ്ധ പരാമര്‍ശം, ഇടഞ്ഞ് ന്യൂനപക്ഷ മോര്‍ച്ച, പുറത്താക്കി ബി ജെ പി

Thamasoma News Desk ഭാരതീയ ജനതാപാര്‍ട്ടി എന്ന ബി ജെ പി യുടെ തകര്‍ച്ചയ്ക്കു വഴിവയ്ക്കുന്നത് മറ്റുപാര്‍ട്ടികളില്‍ നിന്നുള്ള എതിര്‍പ്പുകൊണ്ടാവില്ല, മറിച്ച് സ്വന്തം പാര്‍ട്ടിയില്‍ നിന്നു തന്നെയുള്ള എതിര്‍പ്പുകൊണ്ടാവും അത്. മുസ്ലീം ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അതിനിശിതമായി വിമര്‍ശിച്ച് രംഗത്തെത്തിയത് ബിക്കാനീര്‍ ബിജെപി ന്യൂനപക്ഷ മോര്‍ച്ച (BJP Minority Morcha) ജില്ലാ പ്രസിഡന്റ് ഉസ്മാന്‍ ഘാനിയാണ്. എന്നാല്‍, വര്‍ഗ്ഗീയ പാരാമര്‍ശം തിരുത്തുന്നതിനു പകരം ഘാനിയെ പുറത്താക്കിയാണ് ബി ജെ പി ആ പ്രശ്‌നം…

Read More

ഇനിയും ഞങ്ങള്‍ അടങ്ങിയിരിക്കില്ല; വന്യമൃഗാക്രമണത്തിനെതിരെ സംഘടിച്ച് നീണ്ടപാറ നിവാസികള്‍

Jess Varkey Thuruthel & D P Skariah ‘പാറയിടുക്കില്‍ കുടുങ്ങിയ ബാബു എന്ന ചെറുപ്പക്കാരന്റെ ജീവന്‍ രക്ഷിക്കാന്‍ സര്‍ക്കാര്‍ ചെലവഴിച്ചത് കോടികളാണ്. സൈന്യം തന്നെ അതിനായി മുന്നിട്ടിറങ്ങി. പക്ഷേ, പെരിയാര്‍ തീരത്ത് താമസിക്കുന്ന നീണ്ടപാറ-കരിമണല്‍-കാഞ്ഞിരവേലി പ്രദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാനും സ്വസ്ഥജീവിതത്തിനും വേണ്ടി സര്‍ക്കാര്‍ ചെറുവിരല്‍പോലും അനക്കുന്നില്ല. നീണ്ട പ്രതിഷേധങ്ങള്‍ക്കും ചില ആത്മഹത്യാ ശ്രമങ്ങള്‍ക്കും സമരങ്ങള്‍ക്കും അധികാരികളുടെ മനസുമാറ്റാനും കഴിഞ്ഞിട്ടില്ല. കാട്ടാനയുടെ ആക്രമണത്തില്‍ നിന്നും തലനാരിഴയ്ക്കാണ് അന്ന് പീതാംബരന്‍ എന്ന കര്‍ഷകന്റെ മകന്‍ രക്ഷപ്പെട്ടത്….

Read More

നാലു കെട്ടി എന്നു കേട്ടതും സദാചാരഭ്രാന്തന്മാര്‍ വാളെടുത്തു

തലക്കെട്ടില്‍ ആവശ്യത്തിലധികം മസാല ചേര്‍ത്തു പിടിപ്പിച്ചാല്‍ സദാചാരഭ്രാന്തന്മാര്‍ ഉറഞ്ഞുതുള്ളി സൈറ്റിലേക്കൊരു തള്ളിക്കയറ്റമുണ്ടാകുമെന്നും അതിലൂടെ പത്തു കാശു നേടാനാകുമെന്നും കരുതുന്നവരാണ് നിലവാരമില്ലാത്ത ഓണ്‍ലൈന്‍ മാധ്യമങ്ങള്‍. ചില വാര്‍ത്തകളില്‍ തലക്കെട്ടില്‍ പറഞ്ഞ ഒരു കാര്യം പോലും അവര്‍ സൈറ്റിലെ വാര്‍ത്തയില്‍ പറഞ്ഞിട്ടുണ്ടാവില്ല. ഇത്തരത്തില്‍, മസാല ചേര്‍ത്തു തലക്കെട്ടുകളും വാര്‍ത്തകളും നിര്‍മ്മിക്കുന്ന, എത്തിക്‌സ് ഇല്ലാത്ത മാധ്യമ പ്രവര്‍ത്തകര്‍ മൂലം എത്രയോ പേരുടെ അഭിമാനമാണ് തെരുവില്‍ വലിച്ചു കീറപ്പെട്ടിട്ടുള്ളത്. എം80 മൂസയിലൂടെ മലയാളി മനസില്‍ ഇടം നേടിയ വിനോദ് കോവൂരും സദാചാര ഭ്രാന്തന്മാരുടെ…

Read More

രാഷ്ട്രീയ പ്രവര്‍ത്തകരെ അധ്യാപകരായി നിയമിക്കരുത്

Thamasoma News Desk  അധ്യാപകരെ നിയമിക്കുന്നതിനു മുന്‍പ് അവര്‍ യാതൊരു തരത്തിലുമുള്ള രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് നിര്‍ദ്ദേശം. ജാതിയുടേയും മതത്തിന്റെയും പേരില്‍ കുട്ടികളോടു വേര്‍തിരിവ് കാണിക്കുകയും അതിന്റെ പേരില്‍ അവരെ മാനസികമായും ശാരീരികമായും ശിക്ഷിക്കുകയും ചെയ്യുന്ന പ്രവണത കൂടി വരുന്ന സാഹചര്യത്തിലാണ് ഇത്തരത്തില്‍ നിര്‍ദ്ദേശം. അസ്വസ്ഥ ജനകമായ സംഭവങ്ങളാണ് ഓരോ സ്‌കൂളുകളില്‍ നിന്നും ഉയര്‍ന്നു വരുന്നത്. ഇന്ത്യയ്ക്ക് മഹത്തായ ഒരു ഗുരു-ശിക്ഷ്യ പാരമ്പര്യമുണ്ട്. അതിന്റെ മഹനീയത മനസിലാക്കി പ്രവര്‍ത്തിക്കാനും കുട്ടികളെ നേര്‍വഴി നടത്താനും കഴിവുള്ളവര്‍ മാത്രമേ…

Read More

മുരുകേശ്വരിയുടെ ചികിത്സാ ഫയലുകള്‍ കൂടി പരിശോധിക്കപ്പെടട്ടെ

Jess Varkey Thuruthel കുത്തുകുഴി ലൈഫ് കെയര്‍ ആശുപത്രിയില്‍ മുരുകേശ്വരി എന്ന വ്യാജ ഡോക്ടര്‍ പിഞ്ചു കുഞ്ഞുങ്ങളെ ഉള്‍പ്പടെ ചികിത്സിച്ചു മരുന്നു നല്‍കിയത് മൂന്നുവര്‍ഷക്കാലമാണ്! മറ്റൊരു ഡോക്ടറുടെ രജിസ്‌ട്രേഷന്‍ നമ്പറും ഉക്രൈനില്‍ നിന്നുള്ള മെഡിക്കല്‍ ബിരുദത്തിന്റെ സര്‍ട്ടിഫിക്കറ്റുമാണ് രോഗികളെ ചികിത്സിക്കാനായി ഇവര്‍ ഉപയോഗിച്ചിരുന്നത്. തിരുനല്‍വേലിയില്‍ നിന്നും കോതമംഗലം പോലീസ് പിടികൂടിയ മുരുകേശ്വരി ഇപ്പോള്‍ കാക്കനാട് സബ് ജയിലില്‍ റിമാന്റിലാണ്.ഉക്രൈനില്‍ നിന്നും എം ബി ബി എസ് പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് നേടി എന്നവകാശപ്പെടുന്ന വ്യക്തിക്ക് പത്താംക്ലാസ് വിദ്യാഭ്യാസമുള്ള വ്യക്തിയുടെ…

Read More