സൂപ്പര്‍ താരപദവി തകര്‍ന്നടിയുന്നത് ആരാധകര്‍ക്കു സഹിക്കുമോ?

Jess Varkey Thuruthel ‘ആ പതിനഞ്ചു പേരുടെ പേരു പറയൂ, ഞങ്ങള്‍ കൈകാര്യം ചെയ്യാം അവരെ.’ ഇതാണ് സമൂഹത്തില്‍ നിന്നുള്ള മുറവിളി. നടന്‍ തിലകനും വിനയനുമെല്ലാം ഏറ്റവുമധികം എതിര്‍ത്തിട്ടുള്ളത് സൂപ്പര്‍ താരങ്ങളായ മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ് എന്നിവരെയാണ് (Superstardom). ഇവര്‍ക്കെല്ലാം വേണ്ടി ഫാന്‍സുകള്‍ അരയും തലയും മുറുക്കി രംഗത്തു വന്നുകഴിഞ്ഞു. ആ 15 പേര്‍ ആരെല്ലാമെന്ന് പൊതുവേദിയില്‍ വന്നൊരു നടി പറഞ്ഞാല്‍ അവരെ കൈകാര്യം ചെയ്യുന്ന രീതി ഇതാണ്. ആരാണ് ഈ നടി, ഇവളൊക്കെ വല്ലവര്‍ക്കും കിടന്നു…

Read More

നട്ടെല്ലില്ലാത്തവരെ സൂപ്പര്‍സ്റ്റാറുകളെന്നു വിളിക്കുന്നതെങ്ങനെ?

Jess Varkey Thuruthel ഹേമ കമ്മറ്റി റിപ്പോര്‍ട്ട് (Hema Committee Report) ഭാഗീകമായി പുറത്തു വന്നതിനു ശേഷം സോഷ്യല്‍ മീഡിയയില്‍ വന്‍തോതിലുള്ള വെള്ളപൂശലുകളാണ് നടക്കുന്നത്. മമ്മൂട്ടി, മോഹന്‍ലാല്‍, ദുല്‍ഖര്‍ തുടങ്ങിയ നിരവധി സൂപ്പര്‍ മെഗാ താരങ്ങളുടെ (Super Stars) ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയിലെമ്പാടും പറന്നു നടക്കുകയാണ്. താഴെ ഒരു ക്യാപ്ഷനും. ഹേമ കമ്മറ്റിയില്‍ പരാമര്‍ശിക്കപ്പെട്ടവരുടെ ലിസ്റ്റില്‍ 100 ശതമാനവും ഉള്‍പ്പെട്ടിട്ടില്ലെന്ന് ജനങ്ങള്‍ക്ക് ഉറപ്പുള്ളവര്‍ ഇവരാണ് ന്നിങ്ങനെയാണ് ആ ക്യാപ്ഷനുകള്‍. മലയാള സിനിമ കറങ്ങുന്നതു തന്നെ മമ്മൂട്ടി, മോഹന്‍ലാല്‍…

Read More

ഹേമ കമ്മറ്റി റിപ്പോര്‍ട്ട്: ആ ക്രിമിനലുകള്‍ക്കെന്താ പേരില്ലേ?

Jess Varkey Thuruthel കാത്തുകാത്തിരുന്ന്, ഒട്ടേറെ മുറവിളികള്‍ക്കു ശേഷം ഹേമ കമ്മറ്റി റിപ്പോര്‍ട്ട് (Hema Committee Report) പുറത്തു വന്നിരിക്കുന്നു. കമ്മീഷനില്‍ നിന്നും കമ്മറ്റി റിപ്പോര്‍ട്ടിലേക്കെത്തുമ്പോള്‍ പല്ലുകൊഴിഞ്ഞൊരു സിംഹമാണ് ഈ റിപ്പോര്‍ട്ട് എന്നത് പറയാതെ പറയുന്നൊരു സത്യം. ആ പല്ലുകൊഴിഞ്ഞ സിംഹവും പൂര്‍ണ്ണമായ രീതിയില്‍ പുറത്തു വരരുതെന്ന നിര്‍ബന്ധവുമായി തിരശീലയിലെ സത്യനീതികളുടെ പ്രവാചകര്‍ നിറഞ്ഞാടുകയാണ്. മാധ്യമങ്ങള്‍ പോലും ആ പേരുകള്‍ ഒന്നുച്ചരിക്കാന്‍ പോലും തയ്യാറാകുന്നില്ല. പല പല സമ്മര്‍ദ്ദങ്ങള്‍ മൂലം കഴിഞ്ഞ നാലുവര്‍ഷക്കാലമായി വെളിച്ചം കാണിക്കാതിരുന്ന ഒരു…

Read More

‘ഞങ്ങളുടെ പഠിപ്പു മുടക്കി സ്‌കൂള്‍ പ്രാര്‍ത്ഥന നടത്തുന്നതെന്തിന്?’

Jess Varkey Thuruthel ‘രാവിലെയും ഉച്ചഭക്ഷണത്തിനു മുന്‍പും മാത്രമല്ല, ഓരോ പീരീഡ് കഴിയുമ്പോഴും ഇവിടെ പ്രാര്‍ത്ഥനയുണ്ട്. എന്നു മാത്രമല്ല, ഓരോ വിശേഷ ദിവസങ്ങളിലും പ്രത്യേകം പ്രാര്‍ത്ഥനകളുമുണ്ട്. ഈ പ്രാര്‍ത്ഥനകളെല്ലാം നടത്തുന്നത് ഒന്നോ രണ്ടോ പീരീഡുകളിലെ പഠനം നിറുത്തി വച്ചിട്ടാണ്. മാതാവിന്റെ ജപമാലയ്ക്ക് ദീര്‍ഘമായ പ്രാര്‍ത്ഥനയാണ് ഇവിടെ നടത്താറ്. ഈ സമയങ്ങളിലെല്ലാം സ്‌കൂളില്‍ പഠിക്കുന്ന എല്ലാ കുട്ടികളും എഴുന്നേറ്റു നിന്ന് പ്രാര്‍ത്ഥനയില്‍ പങ്കു ചേരണം. അവര്‍ പറയുന്ന പ്രാര്‍ത്ഥനകള്‍ ഏറ്റു പറയുകയും വേണം. ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നുണ്ടോ എന്നറിയുവാന്‍ സിസ്‌റ്റേഴ്‌സ്…

Read More

പച്ചക്കള്ളം പ്രചരിപ്പിച്ച കന്യാസ്ത്രീകളേ, കര്‍ത്താവ് നിങ്ങളോടു പൊറുക്കുന്നതെങ്ങനെ?

ജെസ് വര്‍ക്കി തുരുത്തേല്‍ ക്രിസ്തുവിന്റെ മണവാട്ടിമാരായി (nuns) തിരുവസ്ത്രമണിഞ്ഞവര്‍ ഇവ്വിധം കള്ളം പറയുമോ? ദൈവത്തിന്റെ പ്രതിപുരുഷന്മാരായ മെത്രാന്മാരും പുരോഹിതരും കലാപത്തിനും സര്‍വ്വനാശത്തിനും തിരികൊളുത്തുമോ? ഇല്ല എന്നാണ് നിങ്ങളിനിയും ഉറച്ചു വിശ്വസിക്കുന്നതെങ്കില്‍, പൈങ്ങോട്ടൂര്‍ സെന്റ് ജോസഫ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഇവര്‍ നടത്തിയ ഗൂഡാലോചന എന്താണെന്നു നിങ്ങളറിയണം. ഒരു സമുദായത്തെ ഒന്നടങ്കം ചുട്ടെരിക്കാനായി ഇവര്‍ മൂവാറ്റുപുഴ നിര്‍മ്മല കോളേജില്‍ വെടിക്കെട്ടിനു തിരികൊളുത്തിയിരുന്നു. ആ കൊടും തീയില്‍ സര്‍വ്വം വെന്തെരിയുമെന്നു മനസിലാക്കിയ നിമിഷം മഹല്‍ കമ്മറ്റി ഒരു പ്രസ്താവന നടത്തി….

Read More

കന്യാസ്ത്രീ വേഷത്തിലെ കുരുന്നുകള്‍; ഈ കാഴ്ച സങ്കടകരം

Jess Varkey Thuruthel അല്‍ഫോന്‍സാമ്മയുടെ (nun) പെരുന്നാളിന് ആ വേഷത്തില്‍ കുട്ടികളെത്തി എന്നാണ് ഈ ഫോട്ടോയുടെ വിശദീകരണം. അത് അങ്ങനെ തന്നെ ആയിരിക്കാം. എങ്കിലും ഈ കാഴ്ച സന്തോഷകരമല്ല, മറിച്ച് സങ്കടകരമാണ്. ദൈവഭയമുള്ള, കര്‍ത്താവിന്റെ ആജ്ഞകള്‍ അനുസരിക്കുന്ന ദൈവപൈതലുകള്‍ എന്ന വിശേഷണത്തോടെ അഴകുള്ള കുട്ടികളെ നോക്കി വയ്ക്കും. പിന്നീട് തുടര്‍ച്ചയായ മസ്തിഷ്‌ക പ്രക്ഷാളനം. പത്താംക്ലാസ് കഴിയുന്ന ഉടന്‍ ദൈവവിളി എത്തി എന്ന് ഇവര്‍ കരുതും. അങ്ങനെയൊരു വിളിയുണ്ടോ എന്ന് ആര്‍ക്കറിയാം. കന്യാസ്ത്രീകളും അച്ചന്മാരുമായ മുഴുവന്‍ പേരും പറയും,…

Read More

ചരിത്രം വളച്ചൊടിക്കുന്ന വിസര്‍ജ്ജനങ്ങള്‍

Jess Varkey Thuruthel രാജ്യം സ്വതന്ത്ര്യം നേടിയിട്ട് 78 വര്‍ഷങ്ങള്‍ പിന്നിട്ടപ്പോഴേക്കും തീവ്രമതചിന്തകരുടെ, രാജ്യത്തെ ഒറ്റിക്കൊടുത്ത പിമ്പുകളുടെ ചങ്ങലക്കുരുക്കിലേക്ക് എത്തിനില്‍ക്കുന്നു. അന്ന്, ഇന്ത്യയ്ക്കു സ്വാതന്ത്ര്യം നേടിയെടുക്കാന്‍ മുന്‍പന്തിയില്‍ നിന്ന, ആദരവോടെ, ബഹുമാനത്തോടെ ഇന്നും നമ്മള്‍ മഹാത്മാവെന്നു മാത്രം വിളിക്കുന്ന ഗാന്ധിജിയെ അപ്രസക്തമാക്കുന്ന ഒരു പോസ്റ്റ് ജനം ടിവി (Janam TV) യില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ചാനല്‍ എഡിറ്റര്‍ അനില്‍ നമ്പ്യാര്‍ അത് അത്യുത്സാഹത്തോടെ തന്റെ സോഷ്യല്‍ മീഡിയ വഴി പ്രമോട്ടു ചെയ്യുന്നു. അന്ന് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി മുന്‍നിരയില്‍ പ്രവര്‍ത്തിച്ച,…

Read More

അതു ഞങ്ങള്‍ക്കു പ്രാര്‍ത്ഥിക്കാന്‍, അവര്‍ക്കല്ല: പ്രിന്‍സിപ്പാള്‍

Jess Varkey Thuruthel പൈങ്ങോട്ടൂരിലെ സെന്റ് ജോസഫ് ഹയര്‍ സെക്കന്റി സ്‌കൂളിലേക്കു (St Joseph Higher Secondary School, Paingottoor) കയറിച്ചെല്ലുമ്പോള്‍ സമയം ഉച്ചയോടടുത്തിരുന്നു. ഉച്ച ഭക്ഷണം കഴിക്കാനായി കുട്ടികളെ പുറത്തു വിടുന്നതിനു മുന്നോടിയായി ഈശ്വര പ്രാര്‍ത്ഥന. ‘ദൈവവചനം മനുഷ്യരൂപം പൂണ്ടു ഭൂമിയില്‍ നമ്മളോടൊത്തു വാണു…നന്മ നിറഞ്ഞ മറിയമേ സ്വസ്തി നിന്‍ ചിന്മയന്‍ നിന്നോടു കൂടെ വാണൂ……യേശുവിന്‍ വാഗ്ദാനം ഞങ്ങള്‍ക്കു കൈവരാന്‍ നീ തുണച്ചീടേണം ദൈവതായേസര്‍വ്വേശാ കര്‍ത്താവേ നിന്‍സുതനായീശോ ഭൂവില്‍ മനുഷ്യനായ് നീ ജനിച്ചുതാതനും പുത്രനും പാവനാത്മാവിനും…

Read More

മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിച്ച് മാടകയില്‍ ഷാജന്‍

Jess Varkey Thuruthel കാഞ്ഞിരവേലിയില്‍ കാട്ടാന വൈദ്യുതാഘാതമേറ്റ് (Electrocution) മരിച്ചതുമായി ബന്ധപ്പെട്ട് മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിച്ച് മാടകയില്‍ ഷാജനും ഭാര്യയും. ജൂലൈ 28-ാം തീയതി രാത്രിയാണ് ഇവരുടെ പറമ്പില്‍ പെരിയാറിന്റെ തീരത്തോടു ചേര്‍ന്ന് കാട്ടാന മരിച്ചത്. വൈദ്യുതാഘാതമേറ്റാണ് ആന ചെരിഞ്ഞത് എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍, ഇതിനു തക്ക തെളിവുകളൊന്നും ഇവിടെ നിന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്കു കണ്ടെടുക്കാന്‍ സാധിച്ചിട്ടില്ല. സംഭവം നടന്ന അന്നുരാവിലെ സ്ഥലം ഉടമയായ മാടകയില്‍ ഷാജനും ഭാര്യയും ഒളിവില്‍ പോയിരുന്നു. ആന ചെരിഞ്ഞതറിഞ്ഞ് വനം…

Read More

പാപികളാകാന്‍ കൊതിക്കുന്ന ക്രിസ്ത്യാനികള്‍

Jose Kunju ഈ ലേഖനം ഫേയ്‌സ്ബുക്കില്‍ നിന്നും എടുത്തതാണ്. Jose Kunju എഴുതിയത്. നല്ല ആര്‍ട്ടിക്കിള്‍. അദ്ദേഹത്തിന്റെ അനുവാദം ചോദിച്ചില്ല, എങ്കിലും അദ്ദേഹത്തിന്റെ ബൈലൈനോടു കൂടി തമസോമയില്‍ പബ്ലിഷ് ചെയ്യുന്നു… ക്രിസ്ത്യാനികള്‍ പൊതുവെ പാപികളാണ് എന്ന് മാത്രമല്ല, പാപികളായിരിക്കുന്നതില്‍ വലിയ വിഷമം അനുഭവിക്കാത്തവരുമാണ് എന്നതാണ് എന്റെ നിരീക്ഷണം (Sins and sinners). ഒരു ധ്യാനഗുരു, തന്റെ മുന്നിലിരിക്കുന്ന ആയിരം ആളുകളെ മുഖത്തുനോക്കി ”പാപികളേ’ എന്ന് വിളിച്ച് പ്രസംഗിക്കുന്നത് നമ്മള്‍ കേട്ടിട്ടുണ്ട്. ആര്‍ക്കും ഒരു പരാതിയുമില്ല. പാപബോധം ആ…

Read More