തെരുവുനായ്ക്കള്‍ക്കുമുണ്ട് അവകാശങ്ങള്‍….

സ്‌നേഹം തെരുവുപട്ടിയോടോ അതോ മനുഷ്യരോടോ എന്നതാണ് നായ്ക്കളെ അതിക്രൂരമായി കൊന്നൊടുക്കുന്നതിനെ അനുകൂലിക്കുന്നവര്‍ ചോദിക്കുന്ന പ്രധാന ചോദ്യം. തെരുവുനായ്ക്കളെ കൊല്ലരുതെന്നു പറഞ്ഞാല്‍, പട്ടിക്കുണ്ടായ നായിന്റെ മക്കള്‍ എന്നു പറഞ്ഞ് അധിക്ഷേപിക്കും. എങ്കിലും, മിണ്ടാന്‍ സാധിക്കാത്ത ഇവര്‍ക്കു വേണ്ടി ആരെങ്കിലും സംസാരിക്കണ്ടേ…? മനുഷ്യരെ പട്ടികള്‍ കടിച്ചുകീറുകയും, തെരുവുനായ്ക്കളുടെ ഉന്മൂലനത്തിനായി ഒരുകൂട്ടര്‍ ശബ്ദമുയര്‍ത്തുകയും നിയമം കൈയിലെടുത്ത് അവയെ കൊല്ലാന്‍ മുന്നിട്ടിറങ്ങുകയും ചെയ്യുമ്പോള്‍, സംസ്ഥാന സര്‍ക്കാരുകളുടെ നിസംഗതയെക്കുറിച്ചും ജനങ്ങള്‍ അറിയണം. സംസ്ഥാനം ഭരിക്കുന്നവര്‍ ഒന്നു മനസുവച്ചാല്‍, ജനങ്ങളെ പട്ടികടിയില്‍ നിന്നും രക്ഷിക്കാം, പാവം…

Read More

കുരിശുചുമക്കാന്‍ യേശു പറഞ്ഞു, നോട്ടുമാല ചുമന്ന് പത്രോസ് ശിക്ഷ്യന്മാര്‍…….

തന്നെ അനുഗമിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ തനിക്കുള്ളതെല്ലാം ദാനം ചെയ്ത ശേഷം സ്വന്തം കുരിശുമെടുത്ത് തന്നെ അനുഗമിക്കാനാണ് യേശു ക്രിസ്തു പറഞ്ഞത്. എന്നാല്‍, പത്രോസിന്റെ വത്സല ശിക്ഷ്യന്മാരായ പാതിരിമാരും തിരുമേനിമാരുമാകട്ടെ, നോട്ടുമാലയും ചുമന്നാണ് ക്രിസ്തുവിനെ അനുഗമിക്കുന്നത്. അല്ല, പണമില്ലാതെ ദേവാലയങ്ങള്‍ പടുത്തുയര്‍ത്തുന്നത് എങ്ങനെ…? സുഭിക്ഷമായി ഉണ്ടുറങ്ങുന്നത് എങ്ങനെ…. ?  (Picture courtesy: Santhosh Babu, posted in FB)

Read More

തെരുവുപട്ടിയല്ലിയാള്‍, ബിസിനസ് തന്ത്രങ്ങളുടെ ചാണക്യന്‍

Written by: Jessy Thuruthel സന്തോഷ് പണ്ഡിറ്റ് എന്ന മനുഷ്യനെ തെരുവിലിട്ടു കടിച്ചുകീറാന്‍ മത്സരിക്കുന്ന ഒരു വിഭാഗം മനുഷ്യര്‍…! (അവരെയും വിളിക്കുന്നത് മനുഷ്യര്‍ എന്നു തന്നെ, ക്ഷമിക്കുക). തങ്ങളുടെ ടി വി പരിപാടിക്ക് കൂടുതല്‍ കാഴ്ചക്കാരെ കിട്ടാന്‍ ഈ മനുഷ്യന്‍ വേണം. ഇയാളെ കല്ലെറിഞ്ഞും മുഖത്തു തുപ്പിയും പരസ്യമായി അപമാനിച്ചും സ്വയം അപമാനിതരാവുകയാണ് ഇവര്‍. എന്നാല്‍, ആയിരം പേര്‍ ഒരുമിച്ചു വന്നാലും തന്നെ സംരക്ഷിക്കേണ്ടത് എങ്ങനെയെന്ന് സന്തോഷ് പണ്ഡിറ്റ് എന്ന വ്യക്തിക്ക് അറിയാം, അപഹസിക്കുന്നവരുടെ വായടപ്പിക്കാനും. സ്വന്തം…

Read More

സ്ത്രീ ശരീരം കാണുമ്പോള്‍ ലിംഗചലനം സംഭവിക്കുന്നവര്‍ക്കു വേണ്ടി

സ്ത്രീശരീരം കാണുമ്പോള്‍ ലിംഗചലനം സംഭവിക്കുന്ന എല്ലാ പുരുഷകേസരികള്‍ക്കും മുമ്പില്‍ ഈ ചിത്രങ്ങള്‍ സമര്‍പ്പിക്കുന്നു. സ്ത്രീശരീരം കാണുന്ന മാത്രയില്‍ ലിംഗചലനവും സ്ഖലനവും സംഭവിച്ച് വശം കെട്ടുപോകുന്ന പുരുഷ കേസരികള്‍ കാണണം ഈ ചിത്രങ്ങള്‍. പെണ്ണിന്റെ വസ്ത്രം അല്പമൊന്നു മാറിയാല്‍, കുളിമുറിയിലെ ഇത്തിരി വിടവിലൂടെ നഗ്നത പകര്‍ത്താന്‍ ആര്‍ത്തിപിടിച്ച കണ്ണുമായി കാത്തിരിക്കുന്ന വെറികെട്ട ജന്മങ്ങള്‍ ഈ കാഴ്ച കാണണം. പകല്‍മാന്യതയുടെ കുപ്പായമിട്ട്, പെണ്‍ശരീരങ്ങളെ കൊത്തിപ്പറിക്കുന്നവരും ഇതു കാണണം. ഇവിടെ കാമമില്ല, ലൈംഗികതയും. ശുദ്ധമായ വായുവിനു വേണ്ടിയുള്ള ഒരു പ്രത്യക്ഷ സമരം…

Read More

ഫ്രാന്‍സിസ് പെരുമന….. കേരളം കാണാതെപോയി ആ വലിയ മനസിന്റെ ഉടമയെ

  കേവലം ഒരു അനുസ്മരണം…. അതില്‍ ഒതുങ്ങിപ്പോയി ഫ്രാന്‍സിസ് പെരുമന എന്ന ആ ഗാന്ധിയന്റെ ദേഹവിയോഗം. കേരള മദ്യവിരുദ്ധ ഏകോപനസമിതി സംസ്ഥാന ഖജാന്‍ജിയും കേരള പ്രതികരണധ്വനി മാസിക ചീഫ് എഡിറ്ററുമായ ഫ്രാന്‍സിസ് പെരുമന(60) ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്തരിച്ചത്. കേരളത്തിലെ എല്ലാ മാധ്യമങ്ങള്‍ക്കും സുപരിചിതനായിരുന്ന ഫ്രാന്‍സിസ് പെരുമനയെ പക്ഷേ, മലയാള പത്രങ്ങള്‍ അവഗണിച്ചു. ആ മരണത്തിന് അര്‍ഹിക്കുന്ന പ്രാധാന്യം ആരും നല്‍കിയില്ല. ചില പത്രങ്ങളിലെ കൊച്ചി എഡിഷനുകള്‍ ഒഴിച്ച് വേറൊരിടത്തും ആ മരണവാര്‍ത്ത എത്തിയില്ല. ആരായിരുന്നു ഫ്രാന്‍സിസ് പെരുമന…….

Read More

ഷെയര്‍ ഓട്ടോയ്ക്ക് അള്ളുവച്ചതാര്….?

കയറിക്കിടക്കാന്‍ ഒരു ചെറിയ കൂരപോലുമില്ലാത്തവരോട് മഴയുടെ സൗന്ദര്യത്തെക്കുറിച്ചു പറയരുത്. ചോര്‍ന്നൊലിക്കുന്ന വീട്ടിലിരുന്നും മഴയുടെ സൗന്ദര്യം ആസ്വദിക്കാന്‍ കഴിയില്ല. അതുപോലെ തന്നെയാണ് പോക്കറ്റില്‍ പണമില്ലാത്തവന്റെ യാത്രകളും. ദുരിത യാത്രയെന്നുപറഞ്ഞാല്‍ അവ വിവരണങ്ങള്‍ക്കും അപ്പുറമായിരിക്കും. പക്ഷേ, യാത്ര കേരളത്തിലാണെങ്കില്‍, പോക്കറ്റില്‍ പണമുണ്ടായിട്ടും കാര്യമില്ല. യാത്ര എന്നാല്‍ ദുരിത യാത്ര എന്നുമാത്രമാവും ഉത്തരം. സാധാരണക്കാരന്റെ അത്താണിയായ ഓട്ടോ പലപ്പോഴും സാധാരണ ജനങ്ങള്‍ക്ക് അപ്രാപ്യമായ ഒന്നായി മാറുന്ന കാഴ്ചയാണ്. കേരളത്തിലെ റോഡുകളുടെ ദയനീയ സ്ഥിതിയും ബസുകളുടെ ധാഷ്ട്ര്യവും ഓട്ടോക്കാരുടെ പിടിച്ചു പറിയും യാത്ര…

Read More

ഹോട്ടല്‍ ഭക്ഷണം…??? കൈകഴുകാന്‍ വരട്ടെ..!!!

ഹോട്ടിലില്‍ നിന്നും ഭക്ഷണം കഴിക്കാന്‍ ഒരുങ്ങുകയാണോ നിങ്ങള്‍…? എന്നാല്‍ കൈകഴുകാന്‍ വരട്ടെ. ഡോ എം എസ് സുനില്‍ തന്റെ തന്റെ ഫേസ്ബുക്കില്‍ കുറിച്ച ഈ കുറിപ്പു വായിച്ചിട്ടാവാം ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിക്കുന്നത്. ഡോക്ടറുടെ കുറിപ്പ് അതേപടി…. വിശക്കുന്നവന്‍ എവിടെ ഭക്ഷണം കണ്ടാലും വാങ്ങിക്കഴിക്കും. എന്നാല്‍, കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന റെയ്ഡില്‍ കണ്ട കാഴ്ചകള്‍ പറഞ്ഞാല്‍ പച്ചവെള്ളം കുടിക്കാന്‍ പോലും മടിക്കും. ആറു മാസം പോലും ആയിട്ടില്ല ഭക്ഷ്യ സുരക്ഷാ വിഭാഗം കേരളത്തിലാകെ റെയ്ഡ് നടത്തിയിട്ട്. എന്നിട്ടും…

Read More

പ്രാര്‍ത്ഥന കൊണ്ടു ഭ്രാന്തു വരെ മാറ്റുന്ന പാസ്റ്റര്‍ ആശുപത്രിയില്‍ ചികിത്സയില്‍

പ്രാര്‍ത്ഥന കൊണ്ട് തലവേദന മുതല്‍ ഭ്രാന്തു വരെ മാറ്റുന്ന പാസ്റ്റര്‍ സെബാസ്റ്റ്യന്‍ മാര്‍ട്ടിന്‍ ആശുപത്രിയില്‍ ചികിത്സയില്‍. വൃക്കരോഗത്തെത്തുടര്‍ന്നാണ് പാസ്റ്റര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുന്നത്. പാസ്റ്ററുടെ പ്രാര്‍ത്ഥനയും രോഗശാന്തി ശുശ്രൂഷയും കൊണ്ട് തളര്‍വാദം പോലും സുഖപ്പെടുമെന്നായിരുന്നു അവകാശവാദം. മുംബൈ ആസ്ഥാനമാക്കി പ്രാര്‍ത്ഥന നയിച്ചിരുന്ന പാസ്റ്റര്‍ സെബാസ്റ്റ്യന്‍ സ്റ്റേജ് പ്രോഗ്രാം മാത്രമല്ല, പ്രാര്‍ത്ഥന കൊണ്ടു രോഗം മാറ്റാന്‍ ഒരു ക്ലീനിക്കു കൂടി നടത്തിയിരുന്നു. വിശ്വാസത്തിന്റെ പേരില്‍ പാസ്റ്റര്‍ സെബാസ്റ്റ്യന്‍ നിരവധിപേരെയാണ് പറ്റിച്ചത്. എന്നാല്‍, പാസ്റ്റര്‍ക്ക് രോഗം വന്നപ്പോള്‍, സ്വന്തം പ്രാര്‍ത്ഥനയിലോ…

Read More

‘വിശുദ്ധ നരക’ത്തില്‍ വീണ്ടും ബലാത്സംഗം: സംഭവം ആശുപത്രി വളപ്പിനുള്ളില്‍ വച്ച്…?

കൂട്ട ബലാത്സംഗത്തിന് ഇരയായത് അമൃത ആശുപത്രിയിലെ നഴ്‌സല്ല, മറിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ് എന്നും ഇവര്‍ ബലാത്സംഗം ചെയ്യപ്പെട്ടത് റെയില്‍വേ ട്രാക്കില്‍ വച്ചല്ല മറിച്ച് ആശുപത്രി വളപ്പിനുള്ളില്‍ വച്ചാണ് എന്നും ആശുപത്രിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. റെയില്‍വേ ട്രാക്കില്‍ വച്ചായിരുന്നു സംഭവമെങ്കില്‍ അമൃത ആശുപത്രി അത് ഇത്രത്തോളം രഹസ്യമാക്കി വയ്‌ക്കേണ്ട കാര്യമില്ല. കാരണം, അത്തരമൊരു സ്ഥലത്തു വച്ചു നടക്കുന്ന സംഭവത്തിന്റെ ഉത്തരവാദിത്വം ആശുപത്രി അധികൃതര്‍ ഏറ്റെടുക്കേണ്ടതില്ല എന്നതു തന്നെ. കാവിവേഷധാരികളായ പുരുഷന്മാരാണ് പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയത് എന്നു റിപ്പോര്‍ട്ടുണ്ട്. ഇത്…

Read More

മനസാക്ഷിയില്ലാത്തവരോ കോട്ടയംകാര്‍….?

അക്ഷരനഗരിയാണ് കോട്ടയം. ഒട്ടനവധി പത്രസ്ഥാപനങ്ങളും പ്രിന്റിംഗ് പ്രസുകളും ഇവിടെയുണ്ട്. എന്നാല്‍, വായനയുടെ അതിവിശാല ലോകത്തേക്ക് കൈപിടിച്ചു നടത്തുന്ന ഈ നഗരിയില്‍ താമസിക്കുന്ന ജനങ്ങള്‍ മനുഷ്യസ്‌നേഹികളും മനസാക്ഷിയുളളവരുമാണ് എന്നു നിങ്ങല്‍ കരുതിയോ…? എങ്കില്‍ നിങ്ങള്‍ക്കു തെറ്റു പറ്റി, വല്ലാതെ…!! പത്രപ്രവര്‍ത്തകയും സാമൂഹ്യപ്രവര്‍ത്തകയുമായ രമ്യ ബിനോയ് തന്റെ ഫേയ്‌സ്ബുക്ക് പേജിലൂടെയാണ് കോട്ടയംകാരുടെ മനസാക്ഷിയില്ലായ്മയെക്കുറിച്ച് വിവരിക്കുന്നത്. അവരുടെ വാക്കുകളിലൂടെ… ‘കോട്ടയംകാരുടെ ശീതരക്തസ്വഭാവത്തിന് ഇന്നലെ വീണ്ടുമൊരിക്കല്‍ക്കൂടി സാക്ഷിയാകാന്‍ അവസരം ലഭിച്ചു. വൈകിട്ട് ഏഴു മണിയോടെ കെകെ റോഡരികില്‍ റോഡു മുറിച്ചു കടക്കാന്‍ നില്ക്കുകയായിരുന്നു…

Read More