തെരുവുപട്ടിയല്ലിയാള്‍, ബിസിനസ് തന്ത്രങ്ങളുടെ ചാണക്യന്‍

Written by: Jessy Thuruthel സന്തോഷ് പണ്ഡിറ്റ് എന്ന മനുഷ്യനെ തെരുവിലിട്ടു കടിച്ചുകീറാന്‍ മത്സരിക്കുന്ന ഒരു വിഭാഗം മനുഷ്യര്‍…! (അവരെയും വിളിക്കുന്നത് മനുഷ്യര്‍ എന്നു തന്നെ, ക്ഷമിക്കുക). തങ്ങളുടെ ടി വി പരിപാടിക്ക് കൂടുതല്‍ കാഴ്ചക്കാരെ കിട്ടാന്‍ ഈ മനുഷ്യന്‍ വേണം. ഇയാളെ കല്ലെറിഞ്ഞും മുഖത്തു തുപ്പിയും പരസ്യമായി അപമാനിച്ചും സ്വയം അപമാനിതരാവുകയാണ് ഇവര്‍. എന്നാല്‍, ആയിരം പേര്‍ ഒരുമിച്ചു വന്നാലും തന്നെ സംരക്ഷിക്കേണ്ടത് എങ്ങനെയെന്ന് സന്തോഷ് പണ്ഡിറ്റ് എന്ന വ്യക്തിക്ക് അറിയാം, അപഹസിക്കുന്നവരുടെ വായടപ്പിക്കാനും. സ്വന്തം…

Read More

ഫസല്‍ ബീമ യോജന: റഫേലിനേക്കാള്‍ വലിയ അഴിമതി

Written by: A K RAMESH ഡി വൈ എഫ് ഐ സംസ്ഥാന സമ്മേളനം ഉത്ഘാടനം ചെയ്തു കൊണ്ട് പി സായിനാഥ് നടത്തിയ പ്രസംഗം അതീവ ഗുരുതരമായ ഒരു പ്രശ്‌നമാണ് മുന്നോട്ടുവെച്ചത്. റഫേലിനേക്കാള്‍ വലിയ അഴിമതിയാണ് ഫസല്‍ ബീമ യോജന എന്ന അദ്ദേഹത്തിന്റെ പ്രസ്താവന അതിശയോക്തിപരമാണ് എന്നു പെട്ടെന്ന് കേള്‍ക്കുമ്പോള്‍ തോന്നിയേക്കാം. പക്ഷേ സ്വകാര്യ ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് പൊതുമുതല്‍ കുത്തിച്ചോര്‍ത്താന്‍ അവസരമൊരുക്കുന്ന വിള ഇന്‍ഷൂറന്‍സ് പദ്ധതിയുടെ ഉള്ളറകള്‍ തുറന്നാല്‍ അത്യന്തം ദേശവിരുദ്ധമായ ഒരു വന്‍ തട്ടിപ്പിന്റെ കഥകളാണ്…

Read More

കരിമണലില്‍ കെ എസ് ആര്‍ ടി സി ബസും ലോറിയും കൂട്ടിയിടിച്ചു

Thamasoma News Desk നീണ്ടപാറയ്ക്കും കരിമണലിനും മധ്യത്തിലായി കെ എസ് ആര്‍ ടി സി ബസും ലോറിയും കൂട്ടിയിടിച്ചു (Accident). ആര്‍ക്കും പരിക്കില്ല. ബസില്‍ 21 യാത്രക്കാരുണ്ടായിരുന്നു. കെ എസ് ആര്‍ ടി സി ബസിന്റെ പിന്‍ഭാഗത്ത് ലോറി ഇടിക്കുകയായിരുന്നു. റോഡിലേക്കു ചാഞ്ഞുനില്‍ക്കുന്ന ഈറ്റ ഉള്‍പ്പടെയുള്ള മരങ്ങളില്‍ തട്ടാതിരിക്കാനുള്ള ശ്രമത്തിനിടെ എതിരെ വന്ന ലോറിയില്‍ ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ നിന്നും തെന്നിമാറിയ ലോറി സൈഡിലെ കൈവരിയില്‍ തട്ടി നിന്നതിനാല്‍ കൂടുതല്‍ ദുരന്തങ്ങള്‍ ഒഴിവായി. സമീപത്തെ…

Read More

ആ ബലാത്സംഗിയിതാ ജഡ്ജിയായി വിധി പ്രസ്താവിക്കുന്നു!

 Jess Varkey Thuruthel ജിന്‍ഞ്ചര്‍ മീഡിയ നടത്തിയ ഒരു അഭിമുഖത്തില്‍, ശ്രീജിത്ത് ഐപിഎസ് അവതാരികയോടു ചോദിച്ചു, നിങ്ങളൊരു റേപ്പിസ്റ്റ് ആണോ എന്ന്! അവതാരിക അല്‍പ്പമൊന്നു പതറി. രാത്രി പുറത്തിറങ്ങാറുണ്ടോ എന്ന ചോദ്യത്തിന് ഞാന്‍ ആവശ്യമുള്ളപ്പോഴെല്ലാം രാത്രി പുറത്തിറങ്ങാറുണ്ട് എന്നും ലേശം സങ്കോചത്തോടു അവതാരക മറുപടി പറഞ്ഞു. ബര്‍മുഡയുമിട്ട്, മദ്യപിച്ചു ചുവടുറയ്ക്കാത്ത കാലുകളോടെ രാത്രിയില്‍ ഒരു സ്ത്രീയെ റോഡില്‍ കണ്ടാല്‍ നിങ്ങളുടെ ചിന്ത എന്തായിരിക്കും എന്നതായി ശ്രീജിത്തിന്റെ അടുത്ത ചോദ്യം. അഭിമുഖത്തിനെത്തിയ ശ്രീജിത്തിനോടു ചോദ്യങ്ങള്‍ ചോദിക്കാനെത്തിയ അവതാരിക വീണ്ടും…

Read More

മലയാളം സിനിമകളെ പുകഴ്ത്തി അനുരാഗ് കാശ്യപ്

Thamasoma News Desk ബോളിവുഡ് സിനിമകളെക്കാള്‍ മലയാളം സിനികളാണ് മികച്ചതെന്ന് പ്രശസ്ത ബോളിവുഡ് സംവിധായകന്‍ അനുരാഗ് കാശ്യപ് (Anurag Kashyap). ഗ്യാങ്സ് ഓഫ് വാസിപൂര്‍, അഗ്ലി, ദേവ് ഡി തുടങ്ങി നിരവധി സിനിമകള്‍ സംവിധാനം ചെയ്ത വ്യക്തിയാണ് അനുരാഗ് കാശ്യപ്. തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മറ്റൊരു പ്രാദേശിക ഭാഷയിലെ സിനിമകളെക്കുറിച്ചും അദ്ദേഹം ഇതുവരെ അഭിപ്രായപ്പെട്ടിട്ടില്ല. മനുഷ്യത്വപരമായ കഥകളും കഥാപാത്രങ്ങളും മലയാള സിനിമയെ മറ്റു സിനിമകളെക്കാള്‍ മഹത്തരമാക്കുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്. മലയാള സിനിമയുടെ ‘ആത്മാവ്’…

Read More

തൂലിക നിശ്ചലമായി, ജോണ്‍ പോള്‍ യാത്രയായി

  പ്രശസ്ത തിരക്കഥാകൃത്തും നിര്‍മാതാവുമായ ജോണ്‍ പോള്‍ (71) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആണ് അന്ത്യം. മലയാളത്തില്‍ സമാന്തരമായി നീങ്ങിയ സമാന്തര-വിനോദ സിനിമകളെ സമന്വയിപ്പിച്ചതില്‍ വലിയ പങ്കു വഹിച്ച പ്രതിഭയാണ് ജോണ്‍ പോള്‍. പരന്ന വായനയും ചിന്തയും എഴുത്തിന്റെ പാതയില്‍ കരുത്താക്കിയ ജോണ്‍ പോള്‍ സിനിമയുടെ സീമയും വിട്ട് എഴുത്തിലും പ്രഭാഷണങ്ങളിലും നിറഞ്ഞുനിന്നു. ജോണ്‍പോളിന്റെ ഭൗതികശരീരം ഞായറാഴ്ച രാവിലെ 8 മണിയ്ക്ക് ലിസി ഹോസ്പിറ്റലില്‍നിന്നു പൊതുദര്‍ശനത്തിനായി എറണാകുളം ടൗണ്‍ ഹാളില്‍ എത്തിക്കും. 11 മണി…

Read More

നാലു കെട്ടി എന്നു കേട്ടതും സദാചാരഭ്രാന്തന്മാര്‍ വാളെടുത്തു

തലക്കെട്ടില്‍ ആവശ്യത്തിലധികം മസാല ചേര്‍ത്തു പിടിപ്പിച്ചാല്‍ സദാചാരഭ്രാന്തന്മാര്‍ ഉറഞ്ഞുതുള്ളി സൈറ്റിലേക്കൊരു തള്ളിക്കയറ്റമുണ്ടാകുമെന്നും അതിലൂടെ പത്തു കാശു നേടാനാകുമെന്നും കരുതുന്നവരാണ് നിലവാരമില്ലാത്ത ഓണ്‍ലൈന്‍ മാധ്യമങ്ങള്‍. ചില വാര്‍ത്തകളില്‍ തലക്കെട്ടില്‍ പറഞ്ഞ ഒരു കാര്യം പോലും അവര്‍ സൈറ്റിലെ വാര്‍ത്തയില്‍ പറഞ്ഞിട്ടുണ്ടാവില്ല. ഇത്തരത്തില്‍, മസാല ചേര്‍ത്തു തലക്കെട്ടുകളും വാര്‍ത്തകളും നിര്‍മ്മിക്കുന്ന, എത്തിക്‌സ് ഇല്ലാത്ത മാധ്യമ പ്രവര്‍ത്തകര്‍ മൂലം എത്രയോ പേരുടെ അഭിമാനമാണ് തെരുവില്‍ വലിച്ചു കീറപ്പെട്ടിട്ടുള്ളത്. എം80 മൂസയിലൂടെ മലയാളി മനസില്‍ ഇടം നേടിയ വിനോദ് കോവൂരും സദാചാര ഭ്രാന്തന്മാരുടെ…

Read More

ലൈംഗികതയിലെ ലാളനയും ധാര്‍മ്മികതയും; അറിയില്ലെങ്കില്‍ നിങ്ങളതു പഠിക്കണം

പങ്കാളിയുടെ കഴുത്തിലുള്‍പ്പടെ കയര്‍ കൊണ്ടു ബന്ധിച്ച ശേഷം ലൈംഗിക ബന്ധത്തിലേര്‍പ്പെടാനുള്ള ശ്രമത്തിനിടയില്‍ മരണം സംഭവിച്ചുപോയ ഒരു പരീക്ഷണശാലിയുടെ വാര്‍ത്ത മാധ്യമങ്ങളില്‍ വന്നത് ഈയിടെയാണ്. ആ വാര്‍ത്തയ്ക്കു താഴെയുള്ള കമന്റുകള്‍ വായിക്കുമ്പോള്‍ നമുക്ക് ഊഹിക്കാവുന്നതേയുള്ളു കിടപ്പറയിലെ അസംതൃപ്തിയും അരാജകത്തവും പുതുമ തേടുന്ന മനസും എത്രമാത്രമാണെന്ന്. ബന്ധനത്തിലൂടെ കിട്ടുന്ന സംതൃപ്തി (Comfort in discomfort) എന്ന പേരിട്ടാണ് ഇത്തരം ആസുര ലൈംഗികതയെ ഒരു വിഭാഗം ഏറ്റെടുത്തിരിക്കുന്നത്. ഇത് എത്തരത്തിലുള്ള ലൈംഗികതയാണ് എന്നതിനെച്ചൊല്ലിയും നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ ലൈംഗികത എങ്ങനെയെന്നറിയാന്‍…

Read More

വ്യാജ ഡോക്ടര്‍ക്ക് ശിക്ഷ ഉപദേശമോ? ജനങ്ങളുടെ ആരോഗ്യത്തിന് പുല്ലുവിലയോ??

  Jess Varkey Thuruthel മുരുകേശ്വരി എന്ന പേരില്‍ ലൈഫ് കെയറില്‍ ചികിത്സ നടത്തുന്നത് വ്യാജഡോക്ടര്‍ ആണെന്ന് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടും പ്രശ്നം നിസ്സാരമാക്കി ഐ എം എ (ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍)! മറ്റൊരു ഡോക്ടറിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ ഉപയോഗിച്ച് മുരുകേശ്വരി ചികിത്സ നടത്തുന്നതായി അറിഞ്ഞപ്പോള്‍ തെളിവു ശേഖരിച്ചു വരൂ എന്നിട്ടാവാം നടപടി എന്നായിരുന്നു ഐ എം എയുടെ മറുപടി. തങ്ങളുടെ ജീവന്‍ ഏതു നിമിഷവും അപകടത്തിലായേക്കാമെന്ന് അറിയാമായിരുന്നിട്ടും ആ യുവ ഡോക്ടര്‍മാര്‍ സമദിന്റെ ലൈഫ് കെയറില്‍…

Read More