Thamasoma News Desk
നേടണമെന്ന വാശിയുണ്ടെങ്കില്‍ എന്തും സാധ്യം. കാലുകള്‍ കുഴഞ്ഞു പോയേക്കാം. ശരീരം തളര്‍ന്നു പോയേക്കാം, പക്ഷേ, വിജയിക്കാനാണ് തീരുമാനമെങ്കില്‍ ആര്‍ക്കാണു തടുക്കാനാവുക? ഇത് വേലൂര്‍ രാജാ സര്‍ രാമവര്‍മ്മ ഹയര്‍ സെക്കന്ററി സ്‌കൂള്‍ (RSRVHSS) യുവജനോത്സവം 2024 ല്‍ (Youth Festival 2024) നിന്നുള്ള കാഴ്ച. പൊട്ടലുള്ള കാലുമായി നൃത്തം ചെയ്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ് കൃഷ്ണപ്രിയ എന്ന കൊച്ചുമിടുക്കി.
ഓണാവധിക്കാലത്തിന്റെ അവസാനത്തില്‍ വേലൂര്‍ സ്‌കൂളില്‍ നടത്തിയ ഹാന്‍ഡ് ബോള്‍ പ്രാക്ടീസിനിടയില്‍ വീണു പരിക്കേറ്റ കൃഷ്ണപ്രിയയുടെ കാലിന്റെ എല്ലിനു പൊട്ടല്‍ സംഭവിച്ചിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരിക്കെയാണ് കലോത്സവമെത്തിയത്. ഒക്ടോബര്‍ – 4 വെള്ളിയാഴ്ച്ച സ്‌കൂള്‍ കലോത്സവം -2024 ഭരതനാട്യ മത്സരത്തില്‍ പങ്കെടുത്തു, ഒന്നാം സമ്മാനം നേടി. അത്താണിക്കല്‍ കരുണാകരന്റേയും ചന്ദ്രികാ കരുണാകരന്റേയും കൊച്ചു മകളായ കൃഷ്ണപ്രിയ.
കൃഷ്ണപ്രിയയുടെ ഉറച്ച തീരുമാനത്തിനൊപ്പം കുടുംബവും കൂട്ടുകാരും അധ്യാപകരും ഒറ്റക്കെട്ടായി കൂടെ നില്‍ക്കുകയായിരുന്നു. വിജയിക്കണമെന്ന കൃഷ്ണപ്രിയയുടെ തീരുമാനം അത്രമേല്‍ ദൃഢമായിരുന്നു.
…………………………………………………………………………
തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47
FB Page: https://www.facebook.com/MalayalamNews
Instagram: https://www.instagram.com/jessvarkey/?hl=en
Twitter: https://x.com/jessvarkey1975