വിശ്രമിക്കണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു, പക്ഷേ…

ജെസ് വര്‍ക്കി തുരുത്തേല്‍ നെല്ലിമറ്റം സെന്റ് ജോസഫ് യുപി സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പിലേക്ക് മനസു നിറയെ ആശങ്കകളോടെയാണ് ആ അമ്മ കടന്നു വന്നത്. അവര്‍ക്കു പ്രായം 65 വയസ്. 80 വയസിലേറെ പ്രായമുള്ളവര്‍ പോലും ചെറുപ്പക്കാരെക്കാള്‍ ചുറുചുറുക്കോടെ ഓടി നടക്കുന്ന ഇക്കാലത്ത് 65 എന്നത് ഒരു വയസേയല്ല. പക്ഷേ, നിരവധി രോഗങ്ങള്‍ ആ ശരീരത്തില്‍ കൂടുകൂട്ടിയതിനാല്‍, ഒരു ചെറുപുഞ്ചിരി പോലും ആ മുഖത്ത് ഉണ്ടായിരുന്നില്ല. മെഡിക്കല്‍ ക്യാമ്പിലെത്തിയ (Free…

Read More

അബ്ദുള്‍ സത്താറിന്റെത് ആത്മഹത്യയല്ല, സിസ്റ്റം കൊന്നതാണ്

ജംഷിദ് പള്ളിപ്രം ഒരു അമ്പത്തിയഞ്ച് വയസ്സുകാരനെക്കാള്‍ അവശത അയാളുടെ മുഖത്തുണ്ട്. താടിയും മുടിയും നന്നേ നരച്ചിട്ടുണ്ട്. (Victim of Kerala Police brutality) ഹൃദ്രോഗിയായ മനുഷ്യന്‍. കാലിന്റെ അസുഖം വേറെയും. രാവിലെ അഞ്ചുമണിയോടെ വാടക വീട്ടില്‍ നിന്നും ഓട്ടോയെടുത്ത് ഇറങ്ങും. ഉച്ചവരെ പണിയെടുക്കും. അല്പം വിശ്രമിച്ച് ഭക്ഷണവും മരുന്നും കഴിച്ച് മൂന്ന് നാലുമണിയോടെ വീണ്ടും ഓട്ടോയെടുത്ത് റോഡിലിറങ്ങും. രാത്രി പത്തുമണിവരെ ഓട്ടോ ഓടും. വീട്ടുവാടകയും ലോണും വീട്ടുചെലവും മരുന്നിനുള്ള പണവും കണ്ടെത്തുന്നതിനിടെ അയാള്‍ കാല് വേദന മറക്കും….

Read More

എല്ലാ ജോലിയും മഹത്തരമാണെന്ന് അധ്യാപകര്‍ മനസിലാക്കിയേ തീരൂ

Thamasoma News Desk ഒരു അധ്യാപക ദിനം (Teachers day) കൂടി കടന്നു പോയി. അധ്യാപകരെ ബഹുമാനിക്കേണ്ടതിന്റെയും ആദരിക്കേണ്ടതിന്റെയും പ്രാധാന്യം നാനാ കോണില്‍ നിന്നും ഉയര്‍ന്നു വരുന്നുമുണ്ട്. പഴയ കാലം പോലെയല്ല, ഇപ്പോള്‍ അധ്യാപകരോട് ആര്‍ക്കും ബഹുമാനമില്ല എന്ന മുറവിളിയും കേള്‍ക്കുന്നുണ്ട്. ഉയര്‍ന്ന ജോലിയും ഉയര്‍ന്ന സമ്പാദ്യവുമാണ് ജീവിത വിജയവും ഉന്നതിയുമെന്നു ചിന്തിക്കുന്ന അധ്യാപകര്‍ക്കിടയിലേക്ക് ഈ ലേഖനം കൂടി ചേര്‍ത്തു വയ്ക്കുന്നു. ജംഷിദ് പള്ളിപ്രം എന്നയാള്‍ ഫേയ്‌സ് ബുക്കില്‍ കുറിച്ചിട്ട വരികളാണിത്. അധ്യാപക ഭക്തിയോട് എനിക്ക് പൊതുവെ…

Read More

കുരയ്ക്കുന്ന പട്ടികള്‍ക്ക് കടിക്കാനുമറിയാമെന്ന് ബോധ്യമായിട്ടുണ്ടാവും

Jess Varkey Thuruthel ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തു നിന്നും സംവിധായകന്‍ രഞ്ജിത്തും (Director Renjith) A.M.M.A ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും നടന്‍ സിദ്ധിക്കും രാജി വച്ചിരിക്കുന്നു. ഹേമ കമ്മറ്റി റിപ്പോര്‍ട്ട് ഭാഗികമായി പുറത്തു വന്നതിനു ശേഷം ചില നടിമാര്‍ ഇവര്‍ക്കെതിരെ നടത്തിയ ഗുരുതരമായ ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ഈ രാജികള്‍. എന്തായാലും കുരയ്ക്കാന്‍ മാത്രമല്ല, കടിക്കാനും പട്ടികള്‍ക്ക് അറിയാമെന്ന് രഞ്ജിത്തിന് ഇപ്പോള്‍ ബോധ്യമായിക്കാണും. എന്നിരുന്നാലും ഇവര്‍ ഇപ്പോള്‍ രാജി വച്ചത് ധര്‍മ്മജന്‍ ബോള്‍ഗാട്ടി ഉള്‍പ്പടെയുള്ളവര്‍ പറഞ്ഞതു…

Read More

പാപികളാകാന്‍ കൊതിക്കുന്ന ക്രിസ്ത്യാനികള്‍

Jose Kunju ഈ ലേഖനം ഫേയ്‌സ്ബുക്കില്‍ നിന്നും എടുത്തതാണ്. Jose Kunju എഴുതിയത്. നല്ല ആര്‍ട്ടിക്കിള്‍. അദ്ദേഹത്തിന്റെ അനുവാദം ചോദിച്ചില്ല, എങ്കിലും അദ്ദേഹത്തിന്റെ ബൈലൈനോടു കൂടി തമസോമയില്‍ പബ്ലിഷ് ചെയ്യുന്നു… ക്രിസ്ത്യാനികള്‍ പൊതുവെ പാപികളാണ് എന്ന് മാത്രമല്ല, പാപികളായിരിക്കുന്നതില്‍ വലിയ വിഷമം അനുഭവിക്കാത്തവരുമാണ് എന്നതാണ് എന്റെ നിരീക്ഷണം (Sins and sinners). ഒരു ധ്യാനഗുരു, തന്റെ മുന്നിലിരിക്കുന്ന ആയിരം ആളുകളെ മുഖത്തുനോക്കി ”പാപികളേ’ എന്ന് വിളിച്ച് പ്രസംഗിക്കുന്നത് നമ്മള്‍ കേട്ടിട്ടുണ്ട്. ആര്‍ക്കും ഒരു പരാതിയുമില്ല. പാപബോധം ആ…

Read More

ഉരുള്‍പൊട്ടല്‍: ഭീതിയുടെ താഴ്വാരങ്ങള്‍

GR Santhosh Kumar വയനാട്ടിലെ ഉരുള്‍പൊട്ടലിലെ (landslide in Wayanad) ഭീതിക്കൊപ്പം തന്നെ കാരണങ്ങളും കൈയ്യേറ്റങ്ങളും ചര്‍ച്ചയാവുകയാണ്, ഒപ്പം മാധവ് ഗാഡ്ഗില്‍ എന്ന മനുഷ്യനും അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടും. ദുരന്തമുഖത്തു നില്‍ക്കുമ്പോഴല്ല ഇവ ചര്‍ച്ചയാകേണ്ടതെന്നും ഇപ്പോള്‍ വേണ്ടത് രക്ഷാപ്രവര്‍ത്തനമാണെന്നും വാദിക്കുന്നവരുണ്ട്. ഈ ചര്‍ച്ചകള്‍ ഇതോടൊപ്പം നടന്നേ തീരൂ. തിരിച്ചടിക്കാന്‍ പ്രകൃതി തീരുമാനിച്ചാല്‍ മനുഷ്യനൊന്നാകെ ഒന്നിച്ചാലും തടയുക സാധ്യമല്ല. ജി ആര്‍ സന്തോഷ് കുമാറിന്റെ ലേഖനം ഇതോടൊപ്പം ചേര്‍ത്തു വയ്ക്കുന്നു. 2019 ആഗസ്റ്റ് മാസം വയനാട്ടിലെ പുത്തുമലയില്‍ സംഭവിച്ച ദുരന്തത്തിന്റെ…

Read More

ഷിരൂര്‍ ഗംഗാവാലി: സുബിന്‍ നാട്പാക് സംസാരിക്കുന്നു

സുബിന്‍ നാട്പാക് ഷിരൂര്‍ ഗംഗാവാലി (Shirur Gangavalley) എഴുതാന്‍ പലതവണ എടുത്തിട്ടും ഒഴിവാക്കിയതാണ് എങ്കിലും നിലവിലെ ചര്‍ച്ചകളും ഫേസ്ബുക് ബഹളവും കണ്ടിട്ട് എഴുതാതെ പോക വയ്യ. NH 66 ഇല്‍ നിര്‍മ്മിക്കാന്‍ ഏറെ ബുദ്ദിമുട്ട് നേരിട്ട ഭാഗങ്ങളില്‍ പ്രധാനി ആണ് ഈ സ്ട്രെച്ച്. ചെങ്കുത്തായ മലനിര ഒരുവശത്ത്, അതും ഉറപ്പുള്ള പാറയുടെ സാന്നിധ്യം പൊതുവെ കുറഞ്ഞ, വെള്ള പാറകള്‍ ചെമ്മണ്ണില്‍ പൊതിഞ്ഞ ഉയര്‍ന്ന മലനിരകളാണിവിടെ. മലയുടെ പീക്ക് പോയിന്റിന്റെ പൊക്കം ഈ ഭാഗത്ത് 289 മീറ്റര്‍ ആണ്….

Read More

അപകര്‍ഷബോധത്തില്‍ നിന്നും ഈഴവര്‍ക്ക് എന്നു മോചനമുണ്ടാകും?

Kamaljith Kamalasanan ഏറ്റവും പ്രയാസമേറിയ യത്‌നമായി എനിക്ക് തോന്നുന്നത് ഈഴവന്മാരെ (Ezhavas) അപകര്‍ഷതാ ബോധത്തില്‍ നിന്നും മാറ്റിയെടുക്കുക എന്നതാണ്. കേവലം 200 വര്‍ഷങ്ങളുടെ ഇരുണ്ട കാലത്തെ ഉയര്‍ത്തി പിടിച്ചു സഹസ്രാബ്ദങ്ങളുടെ സുവര്‍ണ്ണ കാലത്തെ മറക്കുന്ന വേറൊരു വിഭാഗവും ഈ ലോകത്ത് കാണുകയില്ല. വോട്ടിനു വേണ്ടി കമ്മ്യൂണിസ്റ്റ്കളും, മത പ്രചരണാര്‍ത്ഥം ക്രിസ്ത്യന്‍ സഭകളും പ്രചരിപ്പിച്ചു വിടുന്ന അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും വിശ്വസിച്ചു സ്വയം പിന്നോക്ക ജനതയായി കരുതി ഉള്‍വലിഞ്ഞു ജീവിക്കുകയാണ് ഇന്നും ബഹുഭൂരിപക്ഷം ഈഴവരും. ബൗദ്ധിക ജീര്‍ണ്ണത ബാധിച്ച സമുദായ…

Read More

കൈനിറയെ നിയമന ഉത്തരവുകളുമായി രാഗേഷ്; ഇത് പരിശ്രമത്തിന്റെ വിജയം

Thamasoma News Desk ഇപ്പോള്‍, നേര്യമംഗലം ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഇംഗ്ലീഷ് അധ്യാപകനായ, പെരുമ്പാവൂര്‍ സ്വദേശിയായ കെ ആര്‍ രാഗേഷിന്റെ കൈ നിറയെ നിയമന ഉത്തരവുകളാണ്. തന്റെ 16-ാം വയസുമുതല്‍ പി എസ് സി (PSC) പരിശീലനം തുടങ്ങി, 25 -ാം വയസിലെത്തി നില്‍ക്കുമ്പോള്‍, ഇഷ്ടമുള്ള ഏതു ജോലിയും സ്വീകരിക്കാമെന്ന നിലയിലേക്ക് വിജയിച്ചു മുന്നേറി. ചുമട്ടു തൊഴിലാളിയായ അച്ഛന്റെ കണ്ണീരും കഷ്ടപ്പാടും കണ്ടു വളര്‍ന്ന രാഗേഷിന് ജീവിതം തന്നെയൊരു പോരാട്ടമായിരുന്നു. അച്ഛന്‍ സാധനങ്ങള്‍ ശിരസിലേറ്റിയപ്പോള്‍, മകനാകട്ടെ ശിരസില്‍…

Read More

ഊന്നുകല്‍ സഹകരണബാങ്കിന്റെ ആഭിമുഖ്യത്തില്‍ നടന്ന അവധിക്കാല ക്യാമ്പിന് പരിസമാപ്തി

Thamasoma News Desk ഊന്നുകല്‍ സര്‍വ്വീസ് സഹകരണബാങ്കിന്റെ ആഭിമുഖ്യത്തില്‍, ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്നുവന്ന അവധിക്കാല കലാ-കായിക ക്യാമ്പിന് (Summer camp) പരിസമാപ്തി. ജൂണ്‍ ഒന്നിന് നടത്തിയ സമാപന സമ്മേളനത്തിന്റെ ഉത്ഘാടനം കവളങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു നിര്‍വ്വഹിച്ചു. മൊബൈല്‍ ഫോണുകളും ടിവിയും ജനജീവിതത്തില്‍ ആധിപത്യം സ്ഥാപിക്കുന്നതിനു മുന്‍പുള്ള അവധിക്കാലങ്ങളില്‍ കുട്ടികള്‍ കലാകായിക വിനോദങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. എന്നാല്‍, സ്മാര്‍ട്ട് ഫോണുകളുടെ വരവോടെ, കുട്ടികള്‍ അത്തരം വിനോദങ്ങളില്‍ നിന്നും ഏതാണ്ട് പൂര്‍ണ്ണമായും പിന്മാറി. അവരുടെ വിനോദവും കഴികളും…

Read More