ലക്ഷ്മി നാരായണന്‍
എട്ടും പൊട്ടും തിരിയാത്ത പ്രായത്തില്‍ കൗതുകത്തോടെ നോക്കി നിന്നിട്ടുണ്ട് ഉത്സവത്തിന് തിടമ്പേറ്റിയ കൊമ്പന്മാര്‍ നിരന്നു നില്‍ക്കുന്നത് (Elephants in festivals)
എന്നാല്‍ ആനകളെ കുറിച്ച് കൂടുതല്‍ മനസിലാക്കി, നാട്ടാന എന്തെന്നും കാട്ടാന എന്തെന്നും താപ്പാന എന്തെന്നും വാട്ടി, ഒതുക്കി മെരുക്കി എടുക്കുന്ന രീതികള്‍ എന്തെല്ലാമെന്നും വായിച്ചും ചോദിച്ചും കണ്ടറിഞ്ഞും മനസിലാക്കിയ കാലം മുതല്‍ക്ക് നാട്ടാനകളെ കാണുമ്പോള്‍ ഉണ്ടാകുന്ന വേദന ചെറുതല്ല.
ഉള്‍കാടുകളിലൂടെ ദിവസവും ശരാശരി നാല്പത്തിനടുത്ത് കിലോമീറ്ററുകള്‍ നടന്ന്, ഔഷധ സസ്യങ്ങള്‍ അടക്കം നൂറില്‍പരം സസ്യങ്ങള്‍ കഴിച്ച്, ഗ്യാലന്‍ കണക്കിന് വെള്ളം കുടിച്ച് ആറില്‍ മുങ്ങി താഴ്ന്നു ശരീരം തണുപ്പിച്ചു കഴിയേണ്ട പാവം ജീവികളാണ്, റേഷന്‍ എന്നപോലെ കിട്ടുന്ന പനമ്പട്ടയും ഔദ്യര്യമായി കിട്ടുന്ന ഏതാനും ലിറ്റര്‍ വെള്ളവും കുടിച്ചു പൊരിവെയിലില്‍ മൃദുലമായ കാല്‍പാദങ്ങള്‍ ചവിട്ടി പൊള്ളലേറ്റ് നില്‍ക്കുന്നത്.
ശേഷം നടക്കുന്ന വെടിക്കെട്ടിന്റെ ശബ്ദം ഇവരില്‍ ഉണ്ടാക്കുന്ന ഭീതി ചെറുതല്ല! ഏത് ദൈവമാണ് പറഞ്ഞത് ആനകളുടെ പുറത്ത് കയറി മാത്രമേ എഴുന്നള്ളു എന്ന്?
*അമിതമായി ഫൈബര്‍ അടങ്ങിയ പനമ്പട്ട തിന്നു ഇരണ്ടക്കെട്ടു കൊണ്ട് ഇവര്‍ കഷ്ടപ്പെടുന്നത് കണ്ടിട്ടുണ്ടോ ? പിണ്ടം പുറത്ത് പോകാനേ ആവാതെ ഇരുപത് ദിവസത്തിനുമേല്‍ വേദന അനുഭവിക്കുന്ന ആനകളെ കണ്ടിട്ടുണ്ടോ? അവയുടെ വയറ്റില്‍ നിന്നും പിണ്ടം എടുക്കുന്ന രീതി കണ്ടിട്ടുണ്ടോ????
*മൃദുലമായ കാല്പാദങ്ങളുള്ള ആനകള്‍ പൊള്ളുന്ന ടാര്‍ ഇട്ട വെയിലില്‍ ചവിട്ടി നിന്നുണ്ടായ പൊള്ളലുകള്‍ കണ്ടിട്ടുണ്ടോ? തുടര്‍ച്ചയായ നില്‍പ്പ് മൂലം ഉണ്ടാകുന്ന സന്ധി പ്രശ്‌നങ്ങളും പാദരോഗങ്ങളും കണ്ടിട്ടുണ്ടോ ? പാദരോഗം മൂര്‍ച്ഛിച്ചു ചെരുപ്പടി ഊരി വീണ ആനകളെ കണ്ടിട്ടുണ്ടോ?
*പതിറ്റാണ്ടുകള്‍ ചങ്ങലയില്‍ കിടന്നു മാസം മുറിഞ്ഞ ആനകളെ കണ്ടിട്ടുണ്ടോ? മുറിവില്‍ കരി പുരട്ടി ഉത്സവത്തിന് നിര്‍ത്തിയ കരിവീരന്മാരെ കണ്ടിട്ടുണ്ടോ ? അനുസരണ പഠിപ്പിക്കലിന്റെ ഭാഗമായി ചട്ടവ്രണം ഉണങ്ങാതെ നിര്‍ത്തി അതില്‍ തോട്ടി കൊണ്ട് കുത്തി വേദനിപ്പിക്കപ്പെടുന്ന ഗജശ്രേഷ്ഠന്മാരെ കണ്ടിട്ടുണ്ടോ?
*സ്വാഭാവികമായ ഇണചേരലിനുള്ള മദപ്പാട് കാലത്ത് ഉയര്‍ന്നു വരുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങളെ ചെറുക്കുന്നതിനായി ചങ്ങലകൊണ്ട് പൂട്ടി , മതിയായ ഭക്ഷണം നല്‍കാതെ ‘വാട്ടിയെടുക്കുന്ന’ രീതി കണ്ടിട്ടുണ്ടോ?
*പാപ്പാന്മാര്‍ മാറി വരുമ്പോള്‍, നീര് കാലം കഴിഞ്ഞു അഴിക്കുമ്പോള്‍ അനുസരണ പഠിപ്പിക്കാന്‍ നടത്തുന്ന ദണ്ഡനകള്‍ കണ്ടിട്ടുണ്ടോ?
*തലപ്പൊക്ക മത്സരത്തിന്റെ പേരില്‍ പൊരിവെയിലില്‍ നിര്‍ത്തി , താടിയ്ക്കും കഴുത്തിനും അങ്കുഷ് പോലെ നിരോധിക്കപ്പെട്ട തോട്ടികള്‍ കൊണ്ടുള്ള കുത്തേല്‍ക്കണ്ടി വന്ന മാതംഗ ശ്രേഷ്ഠരെ കണ്ടിട്ടുണ്ടോ?
*പഴുപ്പ് ബാധിച്ച കൊമ്പുകള്‍ ഊരി വീണ, തഴമ്പ് പൊട്ടി പഴുത്ത, ലോറിയില്‍ കയറാന്‍ ശ്രമിക്കുന്നതിടെ കൂപ്പുകുത്തി വീണു അപകടം പറ്റിയ ആനകളെ കണ്ടിട്ടുണ്ടോ?
*ജന്മനാ കൊമ്പില്ലാത്ത മോഴയാനകളെ പിടിച്ചു ഫൈബര്‍ കൊമ്പ് പിടിപ്പിച്ചു പൂരത്തിന് നിര്‍ത്തുമ്പോള്‍ ഉണ്ടാകുന്ന വേദന കണ്ടിട്ടുണ്ടോ? കാലുകള്‍ കൂട്ടിക്കെട്ടി മുതുകില്‍ നാലഞ്ചു പേരെ ചുമന്നുള്ള നില്‍പ്പ് കാണുമ്പോള്‍ എന്ത് സന്തോഷമാണ് ലഭിക്കുന്നത്?
*പൂരപ്പറമ്പില്‍ ചെവിയാട്ടി നില്‍ക്കുന്ന ആനകള്‍ പൂരവും മേളവും ആസ്വദിക്കുകയാണെന്നു കരുതിയോ? എങ്കില്‍ നിങ്ങള്‍ക്ക് തെറ്റി ഒരാനയും, ഒരു നാല്‍ക്കാലിയും മനുഷ്യരുണ്ടാക്കുന്ന തിരക്കും ബഹളവും ആരവവും ആസ്വദിക്കുന്നില്ല. ഭയമാണ് അവര്‍ക്കുണ്ടാകുന്നത്.
*വാലിലെ അവസാനത്തെ രോമം പോലും പിഴുത് വില്‍ക്കപ്പെട്ട മൊട്ടവാലുള്ള ആനകളെ കണ്ടിട്ടുണ്ടോ? ??? പൂരപ്പറമ്പില്‍ കാണാം ! ഇപ്പറഞ്ഞ കാഴ്ചകളെല്ലാം ഞാന്‍ കണ്ടിട്ടുണ്ട്! പലപ്പോഴായി!
*കാട്ടാനയില്‍ നിന്നും നാട്ടാനയിലേക്കുള്ള യാത്രയില്‍ ഓരോ ആനയും ഒരു നൂറുവട്ടം മരിച്ചു കഴിഞ്ഞിട്ടുണ്ടാകും!
ഉത്സവങ്ങള്‍ക്കും മേളത്തിനും ഞാന്‍ എതിരല്ല. പക്ഷെ ആനകള്‍ അതിന്റെ ഭാഗമാകുന്നതിനു എതിരാണ്. ആനകളെ കൊല്ലാക്കൊല ചെയ്യാതെയും പൂരം നടത്താം. കാലഹരണപ്പെട്ട അനാചാരങ്ങള്‍ ഒഴിവാക്കുക തന്നെ വേണം.! സംസ്ഥാനമൃഗമാണ്, പക്ഷെ ഇത്രയേറെ ക്രൂരത അനുഭവിക്കുന്ന ജീവി വേറെയില്ല
ഇനിയും നിങ്ങള്‍ പൂരപ്പറമ്പില്‍ നില്‍ക്കുന്ന നാട്ടാനകളുടെ ചന്തം ആസ്വദിക്കുന്നുണ്ടെങ്കില്‍ പറയാതെ വയ്യ നിങ്ങള്‍ തികഞ്ഞൊരു സാഡിസ്റ്റ് ആണ്. zoo sadism ബന്ധിക്കപ്പെട്ട ഒരു വ്യക്തി. ഒരു മിണ്ടാപ്രാണി അനുഭവിക്കുന്ന വേദനയില്‍ സന്തോഷം കണ്ടെത്തുന്ന സൈക്കോ!
വാര്‍ത്തകള്‍ക്കായി വിളിക്കേണ്ട നമ്പര്‍: 8921990170,
editor@thamasoma.com
തമസോമയ്ക്ക് കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ?
തമസോമയുടെ വേറിട്ട മാധ്യമ ശൈലി നിങ്ങള്‍ക്കെല്ലാം പരിചിതമാണല്ലോ. നേരിട്ടു പോയി അന്വേഷിച്ച് ബോധ്യപ്പെടാത്ത ഒരു വാര്‍ത്തയും നാളിതുവരെ തമസോമ പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ, തമസോമയുടെ ഓരോ വാര്‍ത്തയ്ക്കു പിന്നിലും ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ട്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതിനാല്‍, എല്ലാവരില്‍ നിന്നും പരസ്യങ്ങള്‍ സ്വീകരിക്കാനും ഞങ്ങള്‍ക്കു സാധിക്കില്ല. ഞങ്ങള്‍ക്കു കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? നിങ്ങള്‍ തരുന്ന ഒരു രൂപ പോലും ഞങ്ങള്‍ക്കു വിലപ്പെട്ടതാണ്.
ഞങ്ങളുടെ ഗൂഗിള്‍പേ നമ്പര്‍: 8921990170
Name of the account holder : Jessy T. V
Bank: The Federal Bank
Branch: Oonnukal
A/C NO: 10 290 100 32 5963
IFSC code: FDRL0001772ക്ഷമിക്കണം, പെയ്ഡ് ന്യൂസുകള്‍ ഞങ്ങള്‍ സ്വീകരിക്കില്ല.
–തമസോമ എഡിറ്റോറിയല്‍ ബോര്‍ഡ്–
തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :
https://whatsapp.com/channel/0029Va8AepO0bIduqnOKHH47