മാന്യമായി പിരിഞ്ഞു ജീവിക്കാന്‍ ഇനിയെത്ര പഠിക്കണം നമ്മള്‍?

Jess Varkey Thuruthel ഭര്‍ത്താവിന്റെയും ഭര്‍തൃ വീട്ടുകാരുടെയും അതിക്രമങ്ങള്‍ സഹിച്ച് സ്വയം എരിഞ്ഞടങ്ങാന്‍ ഇന്നു സ്ത്രീകള്‍ തയ്യാറല്ല. സ്വന്തമായി വരുമാനമുള്ള, സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തിയുള്ള സ്ത്രീകള്‍ വിവാഹ മോചനം നേടി തനിയെ ജീവിക്കും. അതിനാല്‍ത്തന്നെ, കേരളത്തില്‍ വിവാഹ മോചനങ്ങളുടെ നിരക്ക് വളരെ കൂടുതലാണ്. പക്ഷേ, ഈ വിവാഹ മോചനം നേടുന്നവരില്‍ എത്ര പേര്‍ പരസ്പര ധാരണയോടെ, ബഹുമാനത്തോടെ വേര്‍പിരിഞ്ഞു താമസിക്കാന്‍ തയ്യാറാവും? വക്കീലിന്റെ കൈയില്‍ ഒരു വിവാഹ മോചനക്കേസ് കിട്ടിയാല്‍, പങ്കാളിയെ പരമാവധി ദ്രോഹിക്കാനും പണം കൈപ്പറ്റാനുമുള്ള വഴികള്‍…

Read More

ദുരഭിമാനം; അതു സ്വയം ഹത്യ ആയതു നന്നായി

Jess Varkey Thuruthel ആ സൈനികന്റെയും ഭാര്യയുടേയും ദുരഭിമാന ആത്മഹത്യ ആയിരുന്നു എന്നു തെളിഞ്ഞിരിക്കുന്നു. മകള്‍ പുലയ സമുദായത്തില്‍ പെട്ടയാള്‍ക്കൊപ്പം പോയത് അപമാനമായിത്തോന്നിയത് ഒരു സൈനികനും ഭാര്യയ്ക്കുമാണ് എന്നതാണ് ഏറെ ഖേദകരം. തങ്ങള്‍ക്കിഷ്ടമില്ലാത്ത യുവാവിനൊപ്പം പോയ മകളെ മൃതദേഹം കാണാന്‍ പോലും അനുവദിക്കരുത് എന്ന കുറിപ്പെഴുതി വച്ചിട്ടാണ് അവര്‍ ആത്മഹത്യ ചെയ്തത്. ഇത്രയേറെ ജാതിവെറി മനസില്‍ വച്ചു ജീവിക്കുന്നതിനെക്കാള്‍ നല്ലത് മരണം തന്നെ. ലാളിച്ചു വളര്‍ത്തിയ മകള്‍ കാമുകനൊപ്പം ഇറങ്ങിപ്പോയതില്‍ കേരളം തിളച്ചു മറിയുകയായിരുന്നു. എന്തായാലും മകളോട്…

Read More

കത്തിയമര്‍ന്ന പ്രണയമേ, വിടയേകട്ടെ ഞാന്‍…

 (എബ്രാഹാം കോശിയുടെ ഓര്‍മ്മകളിലൂടെ) ഇന്നലെ രാവിലെ എനിക്കൊരു ഫോണ്‍ കാള്‍ വന്നു. അത് അവളായിരുന്നു, എന്റെ കളിക്കൂട്ടുകാരന്റെ കാമുകി. എന്നെയൊന്നു കാണണമെന്നവള്‍ പറഞ്ഞു, പറഞ്ഞ സമയത്തു തന്നെ ഞാന്‍ ചെന്നു… അവളുടെ കൈയില്‍ ഒരു കവര്‍ ഉണ്ടായിരുന്നു. അതില്‍ നിറയെ, അവളുടെ കാമുകന്‍ അവള്‍ക്കു നല്‍കിയ സമ്മാനങ്ങളായിരുന്നു. ആ കവര്‍ എന്നെ ഏല്‍പ്പിച്ചിട്ട് അവള്‍ പറഞ്ഞു, ‘ഇത് കൂട്ടുകാരന് തിരിച്ചു കൊടുക്കണം. വീട്ടുകാര്‍ എന്റെ കല്യാണമുറപ്പിച്ചു. പക്ഷേ, ഈ സമ്മാനങ്ങള്‍ എനിക്കു കൂടെ കൊണ്ടുപോകാന്‍ കഴിയില്ല. കാരണം…

Read More

ആര്‍ത്തവ അവധിക്കു പിന്നിലെ നിഗൂഢലക്ഷ്യങ്ങള്‍

Jess Varkey Thuruthel കേരള കലാമണ്ഡലത്തിലേക്ക് വിദ്യാര്‍ത്ഥി യൂണിയനുകള്‍ ഒരു അപേക്ഷ വച്ചിരിക്കുന്നു. സ്ത്രീകള്‍ക്ക് ആര്‍ത്തവാവധി നല്‍കണം എന്നാണ് ആ അപേക്ഷയുടെ സാരാംശം. ആര്‍ത്തവ കാലത്തെ വേദനകളെയും പ്രയാസങ്ങളെയും തരണം ചെയ്യാന്‍ അവധി വേണമെന്ന ആവശ്യം ചില കോണുകളില്‍ നിന്നും ഉന്നയിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. കേരള യൂണിവേഴ്‌സിറ്റിയുടെ കോളജുകളില്‍ പെണ്‍കുട്ടികള്‍ക്ക് ആര്‍ത്തവാവധി നല്‍കുകയും ചെയ്തിട്ടുണ്ട്. ശമ്പളത്തോടു കൂടിയ മൂന്നുദിവസത്തെ ആര്‍ത്തവാവധി അനുവദിക്കണമെന്നാവശ്യപ്പെട്ട് കോടതിയെയും സമീപിച്ചിട്ടുണ്ട്. ഒറ്റനോട്ടത്തില്‍ റെവല്യൂഷണറി എന്നു തോന്നിപ്പിക്കാവുന്ന മുന്നേറ്റം. സ്ത്രീകളുടെ ആരോഗ്യപ്രശ്‌നങ്ങളെയും ശാരീരികമായ പ്രത്യേകതകളെയും…

Read More

അവകാശങ്ങളില്ലാത്ത ജീവന്റെ പാതികള്‍

Jess Varkey Thuruthel ജീവന്റെ പാതികള്‍ ജീവനാണെന്നു സ്ഥാപിച്ചെടുക്കുവാന്‍ ഇനിയെത്ര കാലം അവര്‍ പോരാടണം? പാതി ജീവനെ മരണം കവര്‍ന്ന തീവ്ര ദു:ഖത്തിലും ഹൃദയം തകര്‍ക്കുന്ന മറ്റൊരു വേദന… ആ ജീവനറ്റ ശരീരത്തിനൊപ്പം അവസാന നിമിഷമിരിക്കാനും ആരുടെയൊക്കെയോ കാരുണ്യം ആവശ്യമാണത്രെ! ഗേ ദമ്പതികളിലൊരാളായ മനു മരണത്തിലൂടെ വേര്‍പിരിയുമ്പോള്‍, ഭാര്യാ ഭര്‍തൃ ബന്ധത്തിലെ പങ്കാളിക്കു ലഭിക്കുന്ന ഒരു പരിഗണനയും ലഭിക്കാതെ ദു:ഖം നെഞ്ചിലമര്‍ത്തി അവരും! ഇന്ത്യയില്‍ വിവാഹം കഴിക്കണമെങ്കില്‍ ഒരാള്‍ സ്ത്രീയും മറ്റേയാള്‍ പുരുഷനുമായിരിക്കണമെന്നാണ് സുപ്രീം കോടതി വിധി….

Read More

മലയാള സിനിമയിലെ ഉറഞ്ഞുതുള്ളുന്ന ജാതീയത

Compiled by: Dyuthi പകലന്തിയോളം പാടത്തു പണിയെടുത്തു തളര്‍ന്നവശരായി വരുന്ന പണിക്കാര്‍ക്ക് പറമ്പില്‍ കുഴികുത്തി കഞ്ഞികൊടുത്തതിന്റെ മാഹാത്മ്യം വിളമ്പുന്ന കൃഷ്ണകുമാര്‍ ആഗ്രഹിക്കുന്നത് ജാതിവെറിയുടെ ആ സവര്‍ണ്ണകാലഘട്ടത്തിന്റെ തിരിച്ചുവരവു തന്നെയാണ് എന്നതില്‍ സംശയമില്ല. ഒരിക്കല്‍ മോഹന്‍ലാലിനെ ഇന്റര്‍വ്യു ചെയ്തയാള്‍ ചോദിച്ചു, എന്തുകൊണ്ടാണ് എല്ലാ നായകന്മാരും നായന്മാര്‍ എന്ന്. അതിന് മോഹന്‍ലാലിന്റെ മറുപടി ഇങ്ങനെയായിരുന്നു, ‘അതു ഞാനും പ്രിയനും ഒക്കെ വളര്‍ന്നു വന്ന സാഹചര്യം അനുസരിച്ചാണ്.’ മലയാള സിനിമകളിലും സീരിയലുകളിലുമെന്നുമാത്രമല്ല, കലയുടെ എല്ലാ മേഖലകളിലും കൊടികുത്തി വാഴുന്നത് ഈ ജാതീയതയും…

Read More

ജിലു തോമസിന് ലൈസന്‍സ് നല്‍കിയതില്‍ എം വി ഡിയ്ക്കും അഭിമാനിക്കാം

Thamasoma News Desk രണ്ടു കൈകളും ഇല്ലാത്ത, ഭിന്ന ശേഷിക്കാരിയായ പെണ്‍കുട്ടിക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കിക്കൊണ്ട് കേരളം ചരിത്രം കുറിക്കുന്നു. ഇരു കൈകളുമില്ലാതെ ജനിച്ച ജിലുമോള്‍ മേരിയറ്റ് തോമസ് ഫോര്‍ വീലര്‍ വാഹനം ഓടിക്കുന്നതിനായി ലൈസന്‍സ് നല്‍കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് അഞ്ച് വര്‍ഷം മുന്‍പാണ് മോട്ടോര്‍ വാഹന വകുപ്പിനെ സമീപിച്ചത്. എന്നാല്‍ സാങ്കേതികവും, നിയമപരവുമായ കാരണങ്ങളാല്‍ അന്ന് അത് നടക്കാതെ പോകുകയായിരുന്നു. തോറ്റു പിന്‍മാറാതെ ആത്മവിശ്വാസത്തോടെ പല ഘട്ടങ്ങള്‍ കടന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണറുടെ മുമ്പില്‍ ഈ…

Read More

ധിഷണാശാലിയായ, ആര്‍ജ്ജവമുള്ള പോരാളി; പ്രിയ കുഞ്ഞാമന്‍, വിട…!

  Written by: സഖറിയ കഴിഞ്ഞ കുറെ മാസങ്ങളായി നടത്തുന്ന യാത്രകളെല്ലാം ആദിവാസി ഊരുകളിലേക്കും ദളിത ജീവിതങ്ങളിലേക്കുമായിരുന്നു. അതിനാല്‍ത്തന്നെ, ആ യാത്രകളെല്ലാം ചില സത്യങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. അടിച്ചമര്‍ത്തപ്പെട്ടവരുടെ ഇടയില്‍ നിന്നും സാമ്പത്തികമായും വിദ്യാഭ്യാസ പരമായും വിജയം നേടിയവര്‍ സ്വന്തം ജാതീയത ഉപേക്ഷിച്ച് മുഖ്യധാരയുടെ ഭാഗമാകുകയാണ് ചെയ്യുന്നത്. അതേസമയംതന്നെ, സ്വന്തം സമുദായത്തിന്റെ ഉന്നമനത്തിനും വളര്‍ച്ചയ്ക്കും ഉയര്‍ച്ചയ്ക്കുമായി യാതൊന്നും ചെയ്യുന്നില്ല. എന്നുമാത്രമല്ല, സമൂഹത്തിന്റെ അവഗണനയ്ക്കും ചൂഷണത്തിനും പാത്രമാകുന്ന സ്വന്തം ആളുകളെ സംരക്ഷിക്കാനും അവര്‍ തയ്യാറാകുന്നില്ല. തങ്ങള്‍ പിറവി കൊണ്ട…

Read More

നിമിഷപ്രിയയെ രക്ഷിക്കാന്‍ കേന്ദ്ര സഹായം കൂടിയേ തീരൂ: അഡ്വ ദീപ ജോസഫ്

Thamasoma News Desk വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് യമനിലെ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയെ രക്ഷപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണ ആവശ്യമാണെന്ന് സേവ് നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ വൈസ് ചെയര്‍പേഴ്‌സണും ഡല്‍ഹി ആസ്ഥാനമായുള്ള അഭിഭാഷകയുമായ ദീപ ജോസഫ്. നിമിഷ പ്രിയയുടെ കുടുംബത്തോടൊപ്പം യമനിലേക്കു പോകാന്‍ ഇവരും പദ്ധതിയിട്ടിരുന്നു. എന്നാല്‍, യമനിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ആ രാജ്യത്തേക്കു പോകുന്നത് നല്ലതല്ലെന്നാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. യമനിലെത്തി തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബാംഗങ്ങളെ കാണാനായി യമനില്‍…

Read More

പെരുമ്പാവൂരില്‍ നിന്ന് കാണാതായ രണ്ടു പെണ്‍കുട്ടികളെയും കണ്ടെത്തി

  Thamasoma News Desk കേരള പോലീസിന്റെ ശിരസ് അഭിമാനത്താല്‍ വാനോളം ഉയര്‍ന്ന ദിവസമാണിന്ന്. കൊല്ലത്തു നിന്നും തട്ടിക്കൊണ്ടുപോയ അബിഗേല്‍ സാറ എന്ന ആറുവയസുകാരിയെ അപകടമേതുമില്ലാതെ കണ്ടെത്തി എന്ന സന്തോഷത്തോടൊപ്പം മറ്റൊന്നു കൂടി. കുഞ്ഞിനെ തട്ടിക്കൊണ്ടു പോയ വാര്‍ത്തകള്‍ക്കിടയില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ പോയ മറ്റൊരു സംഭവമായിരുന്നു പെരുമ്പാവൂരില്‍ നിന്നും രണ്ടു വിദ്യാര്‍ത്ഥിനികളെ കാണാതായത്. പെരുമ്പാവൂര്‍ ഗവ.ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളായ പെരുമ്പാവൂര്‍, പാലക്കാട്ട് താഴം തൈപറമ്പില്‍ രാജേഷിന്റെ മകള്‍ അലേഖ (14,), പെരുമ്പാവൂര്‍ ഒന്നാം മൈല്‍…

Read More