ജാതിമതരഹിതജീവിതം എങ്ങനെ അടയാളപ്പെടുത്തണം…??
ഷാജി കിഴക്കേടത്ത് ജാതിയതയും മതപരതയും ആഴത്തില്‍ വേരൂന്നിയിട്ടുളള സമൂഹത്തില്‍ ജാതിമതരഹിത ജീവിതം സാധ്യമാണോ? അത് എങ്ങനെയാകണം ? ജാതിയും മതവും ജീവിതത്തിന്റെ നാനാ പരിസരങ്ങളെയും മൂല്യരഹിതമാക്കുന്ന, മലീമസമാക്കുന്ന സമൂഹത്തില്‍ ജാതിമതരഹിതജീവിതം എങ്ങനെയാകണം എന്ന ചോദ്യം ഏറെ പ്രസക്തമാണ്. ജാതിമതരഹിതജീവിതം ഒരു ബദല്‍ജീവിതരീതിയും സംസ്‌കാരവുമാണ്. അത് കേവലം ജാതിമതദൈവ നിരാസം മാത്രമല്ല, ഉയര്‍ന്നമൂല്യ ബോധത്തോടെയുള്ള ബദല്‍ ജീവിതത്തിന്റെ ആവിഷ്‌ക്കാരവുമാണ്. നിരന്തരം പരിഷ്‌കരിക്കപ്പെടുകയും നവീകരിക്കപ്പെടുകയും ചെയ്യുന്ന, ആത്മവിമര്‍ശനങ്ങള്‍ ഉള്‍കൊള്ളുന്ന ഒരു സാംസ്‌കാരിക പ്രക്രിയയുമാണ് ജാതിമതരഹിത ജീവിതം. വിവിധ ചരിത്രഘട്ടങ്ങളില്‍ മതങ്ങള്‍,…