സഭയുടെ സ്വത്തുക്കളുടെ യഥാര്‍ഥ അവകാശികള്‍ ആര്

സീറോ മലബാര്‍ സഭയുടെ അവസ്ഥ ഇപ്പോള്‍ സീറോയില്‍ എത്തി നില്ക്കുന്നതായാണ് നമുക്ക് കാണുവാന്‍ കഴിയുന്നത്. ഇത് ഒരു ക്രിസ്തീയ സഭയുടെ മാത്രം അവസ്ഥയല്ല. നമ്മുടെ കേരളത്തിലെ മിക്ക ക്രിസ്തീയ സഭകളിലും വിശ്വാസികളെ വെറും നോക്കുകുത്തികള്‍ ആക്കികൊണ്ട് ചിലര്‍ സഭയുടെ സ്വത്തുക്കള്‍ ദുര്‍വിനിയോഗം ചെയ്യുന്ന സ്ഥിതിവിശേഷം ആണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സഭയുടെ സ്വത്ത് ഒരു മെത്രാന്റെയോ ഒരുകൂട്ടം പുരോഹിതരുടെയോ മാത്രം അല്ല. മെത്രാന്‍ അതിന്റെ ഒരു മേല്‌നോട്ടക്കാരന്‍ മാത്രം. ആ സത്യം പാടെ മറന്നും ചില ഉപജാപക്കാരുടെ ഉപദേശങ്ങള്‍ക്ക് ചെവികൊടുത്തും…

Read More

തെരുവുനായ്ക്കള്‍ക്കുമുണ്ട് അവകാശങ്ങള്‍….

സ്‌നേഹം തെരുവുപട്ടിയോടോ അതോ മനുഷ്യരോടോ എന്നതാണ് നായ്ക്കളെ അതിക്രൂരമായി കൊന്നൊടുക്കുന്നതിനെ അനുകൂലിക്കുന്നവര്‍ ചോദിക്കുന്ന പ്രധാന ചോദ്യം. തെരുവുനായ്ക്കളെ കൊല്ലരുതെന്നു പറഞ്ഞാല്‍, പട്ടിക്കുണ്ടായ നായിന്റെ മക്കള്‍ എന്നു പറഞ്ഞ് അധിക്ഷേപിക്കും. എങ്കിലും, മിണ്ടാന്‍ സാധിക്കാത്ത ഇവര്‍ക്കു വേണ്ടി ആരെങ്കിലും സംസാരിക്കണ്ടേ…? മനുഷ്യരെ പട്ടികള്‍ കടിച്ചുകീറുകയും, തെരുവുനായ്ക്കളുടെ ഉന്മൂലനത്തിനായി ഒരുകൂട്ടര്‍ ശബ്ദമുയര്‍ത്തുകയും നിയമം കൈയിലെടുത്ത് അവയെ കൊല്ലാന്‍ മുന്നിട്ടിറങ്ങുകയും ചെയ്യുമ്പോള്‍, സംസ്ഥാന സര്‍ക്കാരുകളുടെ നിസംഗതയെക്കുറിച്ചും ജനങ്ങള്‍ അറിയണം. സംസ്ഥാനം ഭരിക്കുന്നവര്‍ ഒന്നു മനസുവച്ചാല്‍, ജനങ്ങളെ പട്ടികടിയില്‍ നിന്നും രക്ഷിക്കാം, പാവം…

Read More

കുരിശുചുമക്കാന്‍ യേശു പറഞ്ഞു, നോട്ടുമാല ചുമന്ന് പത്രോസ് ശിക്ഷ്യന്മാര്‍…….

തന്നെ അനുഗമിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ തനിക്കുള്ളതെല്ലാം ദാനം ചെയ്ത ശേഷം സ്വന്തം കുരിശുമെടുത്ത് തന്നെ അനുഗമിക്കാനാണ് യേശു ക്രിസ്തു പറഞ്ഞത്. എന്നാല്‍, പത്രോസിന്റെ വത്സല ശിക്ഷ്യന്മാരായ പാതിരിമാരും തിരുമേനിമാരുമാകട്ടെ, നോട്ടുമാലയും ചുമന്നാണ് ക്രിസ്തുവിനെ അനുഗമിക്കുന്നത്. അല്ല, പണമില്ലാതെ ദേവാലയങ്ങള്‍ പടുത്തുയര്‍ത്തുന്നത് എങ്ങനെ…? സുഭിക്ഷമായി ഉണ്ടുറങ്ങുന്നത് എങ്ങനെ…. ?  (Picture courtesy: Santhosh Babu, posted in FB)

Read More

ഷെയര്‍ ഓട്ടോയ്ക്ക് അള്ളുവച്ചതാര്….?

കയറിക്കിടക്കാന്‍ ഒരു ചെറിയ കൂരപോലുമില്ലാത്തവരോട് മഴയുടെ സൗന്ദര്യത്തെക്കുറിച്ചു പറയരുത്. ചോര്‍ന്നൊലിക്കുന്ന വീട്ടിലിരുന്നും മഴയുടെ സൗന്ദര്യം ആസ്വദിക്കാന്‍ കഴിയില്ല. അതുപോലെ തന്നെയാണ് പോക്കറ്റില്‍ പണമില്ലാത്തവന്റെ യാത്രകളും. ദുരിത യാത്രയെന്നുപറഞ്ഞാല്‍ അവ വിവരണങ്ങള്‍ക്കും അപ്പുറമായിരിക്കും. പക്ഷേ, യാത്ര കേരളത്തിലാണെങ്കില്‍, പോക്കറ്റില്‍ പണമുണ്ടായിട്ടും കാര്യമില്ല. യാത്ര എന്നാല്‍ ദുരിത യാത്ര എന്നുമാത്രമാവും ഉത്തരം. സാധാരണക്കാരന്റെ അത്താണിയായ ഓട്ടോ പലപ്പോഴും സാധാരണ ജനങ്ങള്‍ക്ക് അപ്രാപ്യമായ ഒന്നായി മാറുന്ന കാഴ്ചയാണ്. കേരളത്തിലെ റോഡുകളുടെ ദയനീയ സ്ഥിതിയും ബസുകളുടെ ധാഷ്ട്ര്യവും ഓട്ടോക്കാരുടെ പിടിച്ചു പറിയും യാത്ര…

Read More