Jess Varkey Thuruthel
ഭര്‍ത്താവിന്റെയും ഭര്‍തൃ വീട്ടുകാരുടെയും അതിക്രമങ്ങള്‍ സഹിച്ച് സ്വയം എരിഞ്ഞടങ്ങാന്‍ ഇന്നു സ്ത്രീകള്‍ തയ്യാറല്ല. സ്വന്തമായി വരുമാനമുള്ള, സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തിയുള്ള സ്ത്രീകള്‍ വിവാഹ മോചനം നേടി തനിയെ ജീവിക്കും. അതിനാല്‍ത്തന്നെ, കേരളത്തില്‍ വിവാഹ മോചനങ്ങളുടെ നിരക്ക് വളരെ കൂടുതലാണ്. പക്ഷേ, ഈ വിവാഹ മോചനം നേടുന്നവരില്‍ എത്ര പേര്‍ പരസ്പര ധാരണയോടെ, ബഹുമാനത്തോടെ വേര്‍പിരിഞ്ഞു താമസിക്കാന്‍ തയ്യാറാവും?
വക്കീലിന്റെ കൈയില്‍ ഒരു വിവാഹ മോചനക്കേസ് കിട്ടിയാല്‍, പങ്കാളിയെ പരമാവധി ദ്രോഹിക്കാനും പണം കൈപ്പറ്റാനുമുള്ള വഴികള്‍ അവര്‍ പറഞ്ഞു കൊടുക്കും. വിവാഹ ബന്ധത്തില്‍ പോലും പരസ്പര ബഹുമാനം എന്നൊന്ന് ഇല്ല. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഏതൊരു ഇന്ത്യന്‍ സംസ്ഥാനത്തെക്കാളും മുന്നിലാണ് കേരളം. പക്ഷേ, പരസ്പരം ബഹുമാനിക്കേണ്ടത് എങ്ങനെയെന്ന് നമുക്കറിയില്ല. ഒരുമിച്ചു പോകാന്‍ കഴിയാത്ത ഒരു ബന്ധത്തില്‍ നിന്നും പരസ്പര ധാരണയോടെ എങ്ങനെ പിരിഞ്ഞു പോകാമെന്നും ആരും ചിന്തിക്കുന്നില്ല. പങ്കാളിയെ മാനസികമായും ശാരീരികമായും പരമാവധി ദ്രോഹിച്ച് കാല്‍ക്കീഴിലിട്ടു ചവിട്ടിയരയ്ക്കാന്‍ നോക്കുന്നു. വിദ്യാഭ്യാസമുള്ളവരും ഇല്ലാത്തവരും ചെയ്യുന്നത് ഇതു തന്നെ.
സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടഞ്ഞ്, അവര്‍ക്ക് ജീവിക്കാനുള്ള സാഹചര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെ നിര്‍മ്മിക്കപ്പെട്ടതാണ് പല നിയമങ്ങളും. പക്ഷേ, ആ നിയമങ്ങളുപയോഗിച്ച് മറ്റുള്ളവരെ കുടുക്കാന്‍ പോലും മടിക്കാറില്ല ചിലര്‍. കള്ള പോക്‌സോ കേസുകളും സ്ത്രീ പീഢനക്കേസുകളുമെല്ലാം ഇക്കൂട്ടത്തില്‍ പെടും.
വേര്‍പിരിഞ്ഞാലും കുട്ടികളുടെ കാര്യത്തില്‍ അച്ഛനും അമ്മയ്ക്കും തുല്യാവകാശങ്ങളുണ്ട്. എന്നാല്‍, വിവാഹബന്ധം വേര്‍പിരിഞ്ഞുപോയി എന്ന കാരണത്താല്‍, സ്വന്തം കുട്ടികളെ കാണാന്‍ പോലുമനുവദിക്കാത്ത ഒട്ടനവധി പേരുണ്ട്. മാതാപിതാക്കളുടെ വഴക്കിനിടയിലെ ആയുധങ്ങളാക്കി മാറ്റുകയാണ് പലരും കുട്ടികളെ. മാതാപിതാക്കള്‍ പരസ്പരം ചേരാതെ പോയാല്‍ അതിനിടയിലേക്ക് കുട്ടികളെ വലിച്ചിഴയ്‌ക്കേണ്ട കാര്യമില്ല. കുട്ടികള്‍ക്കിടയില്‍ മാതാവിന്റെയോ പിതാവിന്റെയോ കുറ്റങ്ങള്‍ വിളമ്പുന്നതും ശരിയായ നടപടിയല്ല.
സ്‌നേഹം നിഷേധിച്ചാല്‍, പ്രണയം ഉപേക്ഷിച്ചാല്‍, വേര്‍പിരിഞ്ഞു ജീവിച്ചാല്‍, വിവാഹ മോചനം നേടിയാലൊക്കെ കൊല്ലാന്‍ ആരംഭിച്ചിരിക്കുന്നു. എന്തുകൊണ്ട് പരസ്പര ധാരണയോടെ പിരിഞ്ഞു പോരാന്‍ പറ്റുന്നില്ല. അതിന് ഇനിയെത്ര വിദ്യ നേടിയാലാണ്? ചേര്‍ത്തല താലൂക്ക് ആശുപത്രിയ്ക്കു സമീപം നടുറോഡില്‍ യുവതിയെ സ്‌കൂട്ടര്‍ തടഞ്ഞു നിര്‍ത്തി ഭര്‍ത്താവ് പെട്രോളൊഴിച്ച് കത്തിച്ച് കൊന്നിരിക്കുന്നു. വെട്ടക്കല്‍ വലിയ വീട്ടില്‍ പ്രദീപിന്റെ മകള്‍ ആരതി പ്രദീപ് (32) ആണ് കൊല്ലപ്പെട്ടത്. കൃത്യം നടത്തിയത് കടക്കരപ്പള്ളി വട്ടക്കര ശ്യാം ജി. ചന്ദ്രന്‍ (36).
ഇയാള്‍ക്കെതിരെ ഗാര്‍ഹികപീഡനത്തിന് കേസുണ്ടായിരുന്നു. കോടതിയില്‍ നിന്ന് യുവതിക്ക് സംരക്ഷണ ഉത്തരവുമുണ്ടായിരുന്നു. നിരന്തര ഭീഷണിയെത്തുടര്‍ന്ന് വീണ്ടും പൊലീസില്‍ പരാതി നല്‍കി, അറസ്റ്റ് ചെയ്ത് ജാമ്യത്തിലിറങ്ങിയതാണ്.
ഒത്തുപോകാന്‍ കഴിയില്ലെങ്കില്‍ വേര്‍പിരിയുക തന്നെയാണ് നല്ലത്. പക്ഷേ, പരസ്പര ധാരണയോടെ, അവരവരുടെ ജീവിതം ജീവിക്കാന്‍ അനുവദിക്കണം. ആ ഒരു പക്വതയിലേക്ക് മലയാളികള്‍ എന്നാണ് വളരുന്നത്?
…………………………………………………………………………
തമസോമയ്ക്ക് കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ?
തമസോമയുടെ വേറിട്ട മാധ്യമ ശൈലി നിങ്ങള്‍ക്കെല്ലാം പരിചിതമാണല്ലോ. നേരിട്ടു പോയി അന്വേഷിച്ച് ബോധ്യപ്പെടാത്ത ഒരു വാര്‍ത്തയും നാളിതുവരെ തമസോമ പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ, തമസോമയുടെ ഓരോ വാര്‍ത്തയ്ക്കു പിന്നിലും ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ട്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതിനാല്‍, എല്ലാവരില്‍ നിന്നും പരസ്യങ്ങള്‍ സ്വീകരിക്കാനും ഞങ്ങള്‍ക്കു സാധിക്കില്ല. ഞങ്ങള്‍ക്കു കൈത്താങ്ങാകാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? നിങ്ങള്‍ തരുന്ന ഒരു രൂപ പോലും ഞങ്ങള്‍ക്കു വിലപ്പെട്ടതാണ്.
ഞങ്ങളുടെ ഗൂഗിള്‍പേ നമ്പര്‍: 8921990170
Name of the account holder : Jessy T. V
Bank: The Federal Bank
Branch: Oonnukal
A/C NO: 10 290 100 32 5963
IFSC code: FDRL0001772
ക്ഷമിക്കണം, പെയ്ഡ് ന്യൂസുകള്‍ ഞങ്ങള്‍ സ്വീകരിക്കില്ല.
–തമസോമ എഡിറ്റോറിയല്‍ ബോര്‍ഡ്–
……………………………………………………………………………
തമസോമ ന്യൂസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനലില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ :