എയര്‍ കണ്ടീഷനിംഗ് പരിസ്ഥിതിയെ ബാധിക്കുന്ന വിധം
Suhas Thekkedath എസിയില്‍, ശരീരം തണുപ്പിക്കുമ്പോള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ഇത് എങ്ങനെയാണ് നമ്മുടെ പരിസ്ഥിതിയെ ബാധിക്കുക എന്ന്…?? ആഗോള താപനം വര്‍ഷം തോറും വര്‍ധിച്ചു കൊണ്ടിരിക്കുന്നു. ഭൂമിയില്‍ ചൂട് കൂടിക്കൊണ്ടിരിക്കുന്നു. ഈ പ്രതിഭാസം മനുഷ്യന്‍ വ്യക്തമായി മനസ്സിലാക്കുന്നതിന് ഏറെ മുന്‍പേ തന്നെ എയര്‍ കണ്ടീഷനിങ്ങ് നിലവില്‍ വന്നിരുന്നു….! അമേരിക്കയിലാണ് എയര്‍ കണ്ടീഷനിങ് സാങ്കേതിക വിദ്യ ആദ്യമായി ഉപയോഗിക്കപ്പെടുന്നത്. അക്കാലത്ത് അമേരിക്കയില്‍ പ്രിന്റിങ് ഫാക്ടറികള്‍ വളരെ സജീവമായിരുന്നു. എന്നാല്‍ അവിടുത്തെ യന്ത്രങ്ങളുടെ പ്രവര്‍ത്തനം മൂലം, ഫാക്ടറികളിലെ അന്തരീക്ഷത്തില്‍ സാന്ദ്രത…