വിമര്‍ശനമാകാം, പക്ഷേ, ഭാഷ ചെകുത്താനാകരുത്‌

Jess Varkey Thuruthel വിമര്‍ശനം, അഭിപ്രായ പ്രകടനം ഇതിനു രണ്ടിനുമുള്ള സ്വാതന്ത്ര്യത്തിന് ഇതുവരെയും യാതൊരു കോട്ടവും സംഭവിക്കാത്തൊരു നാടു തന്നെയാണ് ഇന്നും കേരളം. പക്ഷേ, വിമര്‍ശനമെന്ന പേരില്‍ നടക്കുന്ന അസഭ്യവര്‍ഷവും തരംതാണ ഭാഷയും താറടിച്ചു കാണിക്കലും വ്യക്തിഹത്യയും എങ്ങനെയാണ് വിമര്‍ശനത്തിന്റെയും അഭിപ്രായ പ്രകടന സ്വാതന്ത്ര്യത്തിന്റെയും പരിധിയില്‍ വരുന്നത്? യൂ ട്യൂബ് ചാനല്‍ നടത്തുന്ന സൂരജ് പാലാക്കാരന്‍ മറ്റൊരു ചെകുത്താനാണ് (Chekuthan). വിമര്‍ശനത്തിന്റെ പേരില്‍ അയാള്‍ പ്രയോഗിക്കുന്ന ഭാഷ പബ്ലിക് ടോയ്‌ലറ്റിനെക്കാള്‍ മോശം. അയാള്‍ സ്വയം വിശേഷിപ്പിക്കുന്നത് ഒരു…

Read More

മനുഷ്യദ്രോഹികള്‍ക്കു മാത്രമേ സര്‍ക്കാര്‍ ദുരിതാശ്വാസ നിധിക്കെതിരെ വ്യാജപ്രചാരണം നടത്താനാവൂ

Zachariah മനുഷ്യവിരുദ്ധത കുത്തിനിറച്ച വെര്‍ബല്‍ ഡയേറിയ ആദ്യം വിളമ്പിയത് ഹാഷ്മി താജ് ഇബ്രാഹിമാണ്. പിന്നീട് അതു പലരുമെടുത്തുപയോഗിച്ചു, ഇപ്പോഴും ഉപയോഗിച്ചു കൊണ്ടിരിക്കുന്നു. ആ അപരാധത്തില്‍ നിന്നും വെളിയില്‍ ചാടാന്‍ ഹാഷ്മി എത്രത്തോളം ശ്രമിച്ചാലും ചെയ്തു വച്ച ദ്രോഹത്തിന് ഒന്നും സംഭവിക്കുന്നില്ല. കാരണം അത്രത്തോളം സാമൂഹ്യദ്രോഹം വളിച്ച സാഹിത്യം കുത്തിനിറച്ച ആ ഡയലോഗ് ചെയ്തുകഴിഞ്ഞു (CMDRF). നേരിട്ടു കൊടുത്തുകൊള്ളാം എന്നതും നിങ്ങള്‍ക്കു വേണ്ടി ഞാന്‍ പ്രാര്‍ത്ഥിച്ചു കൊള്ളാം എന്നു പറയുന്നതും തുല്യം. ഒന്നും ചെയ്യില്ല, ആരെങ്കിലും ചെയ്യാന്‍ താല്‍പര്യപ്പെട്ടാല്‍…

Read More