Arjun rescue operation

ജീവനോടെ മണ്ണിനടിയില്‍, കുലുക്കമില്ലാതെ കര്‍ണാടക

Thamasoma News Desk മാലിന്യക്കടലായ ആമയിഴഞ്ചാന്‍ കനാലില്‍ കാണാതായ ജോയിക്കായി പ്രതീക്ഷയോടെ കേരളം രക്ഷാപ്രവര്‍ത്തനം നടത്തിയത് മൂന്നു ദിവസമാണ്. വെള്ളത്തില്‍ ഒരാളെ കാണാതായാല്‍, ഏതാനും മിനിറ്റുകള്‍ മാത്രമേ ജീവനോടെയുണ്ടാവൂ എന്ന സത്യമറിയാമായിരുന്നിട്ടും പ്രതീക്ഷയായിരുന്നു. സാധ്യമായ എല്ലാ മാര്‍ഗ്ഗങ്ങളെയും ടെക്‌നോളജിയെയും ഉപയോഗപ്പെടുത്തി കേരളമതു ചെയ്തു. കഴിഞ്ഞ നാലു ദിവസമായി മലയാളിയായ അര്‍ജ്ജുന്‍ അദ്ദേഹത്തിന്റെ ലോറിയോടൊപ്പം കര്‍ണാടകയിലെ അങ്കോളയില്‍ മണ്ണിനടിയില്‍ (landslide) ജീവനോടെ കാത്തിരിക്കുകയാണ്. രക്ഷാകരങ്ങള്‍ തങ്ങളെത്തേടിയെത്തുമെന്ന പ്രതീക്ഷയോടെ. പക്ഷേ, കുറെ ജീവനുകള്‍ മണ്ണിനടിയിലായിട്ടും കര്‍ണാടകയ്ക്കു കുലുക്കമില്ല. അര്‍ജ്ജുന്‍ ജീവനോടെ…

Read More

നമ്മള്‍ കൂടി ഉത്തരവാദികളായതിന് ആര്യയെ മാത്രം പഴിക്കുന്നതെന്തിന്?

Thamasoma News Desk അധികാരത്തിലേറിയ നാള്‍മുതല്‍ തുടങ്ങിയതാണ് മേയര്‍ ആര്യ രാജേന്ദ്രനു (Mayor Arya Rajendran) നേരെയുള്ള കടന്നാക്രമണം. പ്രശ്‌നം ചെറുതോ വലുതോ ആകട്ടെ, അതിക്രൂരമായ രീതിയില്‍ വാക്കുകള്‍ കൊണ്ട് ആക്രമിക്കപ്പെടുകയാണവര്‍. കെ എസ് ആര്‍ സി ഡ്രൈവര്‍ ചെയ്ത പോക്രിത്തരത്തെ ചോദ്യം ചെയ്തതോടെ അതു കൂടുതല്‍ രൂക്ഷമായി. പക്വതയില്ലെന്ന ആരോപണം ഒരുവശത്ത്. സ്ത്രീയാണെന്ന ആരോപണങ്ങള്‍ മറുവശത്തും. സ്വന്തം തെറ്റുകള്‍ പോലും അവര്‍ക്കെതിരെയുള്ള ആയുധമാക്കുന്നു. കേരളം മാലിന്യക്കൂമ്പാരമാകുന്നതില്‍ ഓരോ വ്യക്തിക്കും പങ്കുണ്ട്. ആര്യയെ വിമര്‍ശിക്കുമ്പോള്‍ ഈ സത്യം…

Read More

ആമയിഴഞ്ചാന്‍: മാലിന്യം വലിച്ചെറിയുന്ന ഓരോ വ്യക്തിയും ഉത്തരവാദി

Thamasoma News Desk ആമയിഴഞ്ചാനിലെ (Amayizhanchan) അഴുക്കില്‍ വീണ് ഗതികെട്ടു മരിച്ച ജോയിക്ക് ആദരാഞ്്ജലികള്‍. ഈ മരണത്തിന്റെ ഉത്തരവാദികള്‍ റെയില്‍വേയും ഭരണകൂടവും മാത്രമല്ല. തങ്ങള്‍ക്കു വേണ്ടാത്തവയൊക്കെയും പൊതു ഇടങ്ങളിലേക്കു വലിച്ചെറിയുന്നതു ശീലമാക്കിയ ഓരോ മനുഷ്യരും ഉത്തരവാദികളാണ്. ഉപയോഗിച്ച ഡയപ്പറുകള്‍, പ്ലാസ്റ്റിക് കുപ്പികള്‍, പ്ലാസ്റ്റിക് കവറുകള്‍, പ്ലാസ്റ്റിക് ചാക്കുകളിലാക്കി തള്ളുന്ന മാലിന്യങ്ങള്‍, അറവു ശാലകളില്‍ നിന്നും പുറന്തള്ളുന്നവ, ഹോട്ടലുകളും ബിസിനസ് സ്ഥാപനങ്ങളും പുറന്തള്ളുന്ന മാലിന്യങ്ങള്‍ തുടങ്ങി തങ്ങള്‍ക്കു വേണ്ടാത്തതെന്തും പൊതു ഇടങ്ങളിലേക്കു വലിച്ചെറിയുകയാണ് മലയാളികള്‍. പലയിടങ്ങളിലും കക്കൂസ് മാലിന്യങ്ങള്‍…

Read More