കടം വാങ്ങിയും സാധനങ്ങള്‍ വാങ്ങിക്കൂട്ടി മലയാളികള്‍
Thamasoma News Desk ചത്തു കിടന്നാലും ചമഞ്ഞു കിടക്കണമെന്നാണ് മലയാളികളുടെ കാഴ്ചപ്പാട്. പൈസയ്ക്ക് എത്ര ബുദ്ധിമുട്ടിയാലും കടം വാങ്ങിയും (Loan) ആഗ്രഹിച്ച സാധനങ്ങള്‍ വാങ്ങുക എന്നതാണ് ശരാശരി മലയാളിയുടെ പൊതു സ്വഭാവം. പ്രതിമാസം 13,000 രൂപ വരുമാനമുള്ള ഒരു ജീവനക്കാരന്‍ ഐഫോണ്‍ വാങ്ങാന്‍ 50,000 രൂപ ‘പലിശരഹിത’ വായ്പ എടുത്തതിനെക്കുറിച്ച്, കൊച്ചി ആസ്ഥാനമായുള്ള നിക്ഷേപ ഉപദേശകനായ നിഖില്‍ ഗോപാലകൃഷ്ണന്‍ പറയുന്നു, ”ഫോണിന്റെ വില 58,000 രൂപയായിരുന്നു. കൈയിലുണ്ടായിരുന്നത് 8,000 രൂപയും. ബാക്കി പൈസ വായ്പ വാങ്ങി, എന്നാല്‍,…