ഡിജിറ്റല്‍ യുഗത്തിലെ ടോയ്‌ലറ്റ് ചിന്തകള്‍
ഞാന്‍ ഒന്നുകൂടി എണ്ണിനോക്കി…. അതെ, ഞാന്‍ ഉള്‍പ്പടെ മൊത്തം 98 പേര്‍ താമസിക്കുന്നുണ്ട് ആ വനിത ഹോസ്റ്റലില്‍. അവര്‍ക്ക് വേണ്ടി ആകെയുള്ളത് 3 ടോയ്‌ലറ്റുകള്‍ മാത്രം. അതായത് ഏകദേശം 33 പേര്‍ക്ക് ഒരെണ്ണം വീതം. കുളിക്കാനും അതുതന്നെയാണ് ഉപയോഗിക്കുന്നത്. രാവിലെ തുടങ്ങും ടോയ്‌ലറ്റിനു മുന്നിലെ നീണ്ട ക്യൂ. ഒരാള്‍ കഴിഞ്ഞാല്‍ അടുത്തയാള്‍. അതു കഴിഞ്ഞാല്‍ അടുത്തയാള്‍. കയറി ഇരിക്കുന്നതിനു മുമ്പായി വാതിലില്‍ കൊട്ടു തുടങ്ങും. അതാണ് അസഹ്യം. ടോയ്‌ലറ്റില്‍ കയറുന്നത് അവിടെ സ്ഥിരതാമസത്തിന് അല്ലെന്നും കയറിയവര്‍…