ദുരിതബാധിതരെ സഹായിക്കാനും കൈനീട്ടി കത്തോലിക്ക സഭ
Thamasoma News Desk ഉരുള്‍പൊട്ടലില്‍ സര്‍വ്വം നഷ്ടപ്പെട്ട മനുഷ്യര്‍ക്കു കൈത്താങ്ങാകാനും സഭ മറ്റുള്ളവര്‍ക്കു മുന്നില്‍ കൈനീട്ടുന്നു. വയനാട്ടിലേക്കുള്ള സാധനങ്ങള്‍ ശേഖരിക്കാന്‍ ജില്ലാ ഭരണകൂടമൊരുക്കുന്ന വഴികളൊന്നും പോരാഞ്ഞിട്ടാവും സഭ (Divine retreat center) നേരിട്ട് ഇതു ചെയ്യുന്നത്. സഭയുടെ സ്വത്തെല്ലാം വിശ്വാസികള്‍ നല്കിയ ദാനമാണ്. ആ സ്വത്ത് സഭയുടേതല്ല, മറിച്ച് വിശ്വാസികളുടേതാണെന്നും അവശ്യസമയത്ത് അത് അവര്‍ക്കു തന്നെ നല്‍കണമെന്നും വിശ്വാസികളില്‍ നിന്നുതന്നെ ശബ്ദമുയര്‍ന്നിരുന്നു. എന്നാല്‍ ആ ശബ്ദങ്ങളെ അടിച്ചൊതുക്കുകയാണ് സഭ എല്ലാക്കാലത്തും ചെയ്തിരുന്നത്. ഇപ്പോഴിതാ, ദുരിതമനുഭവിക്കുന്നവര്‍ക്ക് സാധനങ്ങള്‍ എത്തിക്കാന്‍…