നിരപരാധികളെ കുടുക്കുന്ന സതീശ് മോഡല്‍ ‘സത്യങ്ങള്‍’
Jess Varkey Thuruthel 2023 ഫെബ്രുവരി 28 ന് ഇരിങ്ങാലക്കുട എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ എസ് ഐ. കെ എസ് സതീശന് ചില ‘സത്യങ്ങള്‍’ കേരളത്തിലെ ജനതയോടു പറഞ്ഞു. തൃശൂര്‍ ചാലക്കുടിയില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണി ലഹരി വില്‍പ്പനക്കാരിയാണെന്നും അവരെ കുടുക്കിയത് കൃത്യമായ നീരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു എന്നായിരുന്നു അതില്‍ ആദ്യത്തേത്. ബ്യൂട്ടി പാര്‍ലറില്‍ വരുന്ന യുവതികള്‍ക്കു വില്ക്കാന് വേണ്ടിയാണ് സ്റ്റാംപുകളെന്ന് എക്സൈസിനോട് ഷീല സമ്മതിച്ചുവത്രെ! ഷീലയുടെ പാര്‍ലറിലെത്തുന്ന ചിലര്‍ ഏറെ സമയം ഇവിടെ…