വെളുപ്പിക്കലുമായി ചെകുത്താന്‍ അജുവിന്റെ കിങ്കരന്മാര്‍

Thamasoma News Desk യൂ ട്യൂബര്‍ ചെകുത്താന്‍ അജു അലക്‌സിനെ (Chekuthan Aju Alex) വെളുപ്പിച്ചെടുക്കാനുള്ള തീവ്ര പരിശ്രമത്തിലാണ് ഇപ്പോള്‍ ചെകുത്താന്റെ കിങ്കരന്മാര്‍. A.M.M.A ജനറല്‍ സെക്രട്ടറി സിദ്ധിഖിനെതിരെ പലരും ലൈംഗിക ആരോപണ പരാതിയുമായി മുന്നോട്ടു വന്നതോടെയാണ് ചെകുത്താനെ വെളുപ്പിക്കാനുള്ള പോസ്റ്റുകള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. ഇത് ചെകുത്താന്റെ പ്രതികാരമാണെന്ന രീതിയിലാണ് പോസ്റ്റുകള്‍ മിക്കതും. തിരുവല്ല മഞ്ഞാടി സ്വദേശിയായ അജു അലക്‌സാണ് ചെകുത്താന്‍ എന്ന യൂ ട്യൂബ് ചാനലിന്റെ ഉടമ. ചാനല്‍ ആരംഭിച്ച കാലം…

Read More

വിമര്‍ശനമാകാം, പക്ഷേ, ഭാഷ ചെകുത്താനാകരുത്‌

Jess Varkey Thuruthel വിമര്‍ശനം, അഭിപ്രായ പ്രകടനം ഇതിനു രണ്ടിനുമുള്ള സ്വാതന്ത്ര്യത്തിന് ഇതുവരെയും യാതൊരു കോട്ടവും സംഭവിക്കാത്തൊരു നാടു തന്നെയാണ് ഇന്നും കേരളം. പക്ഷേ, വിമര്‍ശനമെന്ന പേരില്‍ നടക്കുന്ന അസഭ്യവര്‍ഷവും തരംതാണ ഭാഷയും താറടിച്ചു കാണിക്കലും വ്യക്തിഹത്യയും എങ്ങനെയാണ് വിമര്‍ശനത്തിന്റെയും അഭിപ്രായ പ്രകടന സ്വാതന്ത്ര്യത്തിന്റെയും പരിധിയില്‍ വരുന്നത്? യൂ ട്യൂബ് ചാനല്‍ നടത്തുന്ന സൂരജ് പാലാക്കാരന്‍ മറ്റൊരു ചെകുത്താനാണ് (Chekuthan). വിമര്‍ശനത്തിന്റെ പേരില്‍ അയാള്‍ പ്രയോഗിക്കുന്ന ഭാഷ പബ്ലിക് ടോയ്‌ലറ്റിനെക്കാള്‍ മോശം. അയാള്‍ സ്വയം വിശേഷിപ്പിക്കുന്നത് ഒരു…

Read More

ഇനിയും ചില ചെകുത്താന്മാര്‍ പിടിയിലാകാനുണ്ട്

Jess Varkey Thuruthel ഒരു ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ വസ്തുതകളുടെ അടിസ്ഥാനത്തില്‍ ആര്‍ക്കും ആരെയും വിമര്‍ശിക്കാന്‍ അവകാശമുണ്ട്. സ്വന്തം അഭിപ്രായം തുറന്നു പറയാനും അവകാശമുണ്ട്. പക്ഷേ, ആര്‍ക്കും ആരെയും അധിക്ഷേപിക്കാനോ അപമാനിക്കാനോ ആത്മാഭിമാനം തകര്‍ക്കാനോ അവകാശമില്ല. യൂ ട്യൂബ് നല്ലൊരു വരുമാനമാര്‍ഗ്ഗമാണെന്ന് തിരിച്ചറിഞ്ഞതോടെ ഒരു ചാനലും തുടങ്ങി ആര്‍ക്കു നേരെയും അധിക്ഷേപങ്ങള്‍ പറഞ്ഞ് അതിലൂടെ തന്റെ ചാനലിനു പ്ര(കു)ശസ്തിയും വരുമാനവുമുണ്ടാക്കിയെടുക്കുന്ന നിരവധി പേരുണ്ട്. ഈ ട്രെന്റിന് ഇവിടെ തുടക്കം കുറിച്ചത് സന്തോഷ് പണ്ഡിറ്റ് ആണ്. സ്വയം നാറി…

Read More