വിശ്വാസികളില്‍ ചാവേറുകളോ? പുരോഹിതന്മാര് കൊലപാതകികളോ?
Jess Varkey Thuruthel ഏതെങ്കിലും അപകടമോ അത്യാഹിതമോ സംഭവിക്കുമ്പോള്‍ അതിന്റെ ഉത്തരവാദിത്വം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കോ വകുപ്പുകള്‍ക്കോ ആണ്. അങ്ങനെയെങ്കില്‍, കുരിശിന്റെ വഴി പോലെയുള്ള കപട വിശ്വാസ യാത്രകളില്‍ ഉണ്ടാകുന്ന അത്യാഹിതങ്ങളുടെ ഉത്തരവാദിത്തം സഭയ്ക്കും പുരോഹിതന്മാര്ക്കും മാത്രമാണ്. സ്വന്തം ശരീരത്തെ കഷ്ടപ്പെടുത്തിയും വിശപ്പും ദാഹവും ദുരിതങ്ങളും സഹിച്ചാല്‍ സ്വര്‍ഗ്ഗം ലഭിക്കുമെന്ന് വിശ്വാസികളെ പറഞ്ഞു പറ്റിച്ച് വിശ്വാസത്തിന്റെ പേരില്‍ ഇവര്‍ നടത്തുന്ന കോപ്രായങ്ങള്‍ അവസാനിപ്പിച്ചേ തീരൂ. കത്തുന്ന വേനല്‍ച്ചൂടില്‍ ഉച്ചസമയങ്ങളില്‍ പുറത്തിറങ്ങരുതെന്നു സര്‍ക്കാരിന്റെ പ്രത്യേക മുന്നറിയിപ്പുണ്ടായിട്ടും അവയെ തെല്ലും പരിഗണിക്കാതെ 25 കിലോമീറ്റര്‍…