അവളെ മരണത്തിലേക്കു തള്ളിവിടുകയായിരുന്നോ ശിശുക്ഷേമസമിതി?
Jess Varkey Thuruthel അവളെ ആദ്യം പാര്‍പ്പിച്ചത് കൊച്ചിയില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന ഒരു സ്ഥാപനത്തിലായിരുന്നു. പക്ഷേ, ആ താമസം അത്ര സുഖകരമായിരുന്നില്ല. വഴിതെറ്റിപ്പോയ മകളോടു കാരുണ്യം കാണിക്കാന്‍ തക്ക വിശാല മനസ്‌കതയൊന്നും ക്രിസ്തുവിന്റെയാ മണവാട്ടിമാര്‍ക്ക് ഉണ്ടായിരുന്നില്ല. തെറ്റായ വഴിയുപേക്ഷിച്ച് ജീവിതത്തിലേക്കു തിരിച്ചു വരാന്‍ എല്ലാ സഹായങ്ങളും നല്‍കേണ്ടതിനു പകരം അവരവളെ ഉപദ്രവിച്ചു, അതികഠിനമായി ശകാരിച്ചു, കുറ്റപ്പെടുത്തി. ഒടുവില്‍ ആ മതില്‍ ചാടി അവള്‍ പുറത്തു വന്നു. എപ്പോള്‍ ഓടിപ്പോയാലും ഒടുവിലവള്‍ എത്തിച്ചേരുന്നത് സ്വന്തം വീട്ടിലാണ്. ഇത്തവണയും ആ…