അതു ഞങ്ങള്‍ക്കു പ്രാര്‍ത്ഥിക്കാന്‍, അവര്‍ക്കല്ല: പ്രിന്‍സിപ്പാള്‍

Jess Varkey Thuruthel പൈങ്ങോട്ടൂരിലെ സെന്റ് ജോസഫ് ഹയര്‍ സെക്കന്റി സ്‌കൂളിലേക്കു (St Joseph Higher Secondary School, Paingottoor) കയറിച്ചെല്ലുമ്പോള്‍ സമയം ഉച്ചയോടടുത്തിരുന്നു. ഉച്ച ഭക്ഷണം കഴിക്കാനായി കുട്ടികളെ പുറത്തു വിടുന്നതിനു മുന്നോടിയായി ഈശ്വര പ്രാര്‍ത്ഥന. ‘ദൈവവചനം മനുഷ്യരൂപം പൂണ്ടു ഭൂമിയില്‍ നമ്മളോടൊത്തു വാണു…നന്മ നിറഞ്ഞ മറിയമേ സ്വസ്തി നിന്‍ ചിന്മയന്‍ നിന്നോടു കൂടെ വാണൂ……യേശുവിന്‍ വാഗ്ദാനം ഞങ്ങള്‍ക്കു കൈവരാന്‍ നീ തുണച്ചീടേണം ദൈവതായേസര്‍വ്വേശാ കര്‍ത്താവേ നിന്‍സുതനായീശോ ഭൂവില്‍ മനുഷ്യനായ് നീ ജനിച്ചുതാതനും പുത്രനും പാവനാത്മാവിനും…

Read More

നിര്‍മ്മല കോളേജ് പ്രശ്‌നം: സംഘികള്‍ക്കു വളംവയ്ക്കുന്ന ക്രിസംഘികള്‍

Jess Varkey Thuruthel വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നെങ്കിലും മതത്തെ പുറത്താക്കണമെന്ന തീവ്രമായ ആഗ്രഹം ഒരിക്കലും നടക്കാതെ പോകുന്നതിനു കാരണം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഏറിയ പങ്കും മതസ്ഥാപനങ്ങള്‍ കൈയടക്കിവച്ചിരിക്കുന്നു എന്ന ഒറ്റക്കാരണത്താലാണ്. ക്രിസ്ത്യന്‍ മാനേജ്‌മെന്റിനു കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിര്‍ബന്ധിത പ്രാര്‍ത്ഥനകളും മതപഠനങ്ങളുമുണ്ട്. ഞായറാഴ്ചകളില്‍ പള്ളികളില്‍ ഉള്ളതു കൂടാതെയാണിത്. തങ്ങളുടെ മതം വളര്‍ത്താനാണ് തങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്നതെന്ന് സഭ പരസ്യമായിത്തന്നെ സമ്മതിക്കുന്നുമുണ്ട്. മതനിരപേക്ഷത പോയിട്ട് മതസൗഹാര്‍ദ്ദം പോലും സാധ്യമല്ലാത്ത ഒരന്തരീക്ഷത്തില്‍ ഓരോ പ്രശ്‌നവും കൈകാര്യം ചെയ്യുമ്പോള്‍ തികഞ്ഞ…

Read More