കറിവേപ്പിലയാവാന്‍ ഇനി മനസില്ല, ഞങ്ങളുടെ അധ്വാനത്തിന്റെ ഒരു വിഹിതം ഞങ്ങള്‍ക്കു വേണം: സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍
ദാരിദ്ര്യം, ബ്രഹ്മചര്യം, അനുസരണം…… ഈ മൂന്നു കഠിന വ്രതങ്ങളാണ് കന്യാസ്ത്രീ ആകാന്‍ പോകുന്ന ഓരോ പെണ്‍കുട്ടിയും എടുക്കേണ്ടത്. ചിന്തിക്കുമ്പോള്‍ വളരെ നിസ്സാരമെന്നു തോന്നാം. പക്ഷേ, ഈ വ്രതജീവിതത്തിലൂടെ ഒരിക്കലെങ്കിലും കടന്നു പോയാല്‍ മാത്രമേ അതിന്റെ കാഠിന്യം പൂര്‍ണ്ണമായും ബോധ്യമാകുകയുള്ളു. ജീവിതമെന്തെന്നോ അതു നല്‍കുന്ന സന്തോഷവും സാധ്യതകളും എന്തെന്നോ പക്വതയോടെ ചിന്തിക്കാന്‍ കഴിയാത്ത ചെറുപ്രായത്തില്‍ ഒരു പെണ്‍കുട്ടി എടുക്കുന്ന ഉഗ്രശബഥം…..! ഇന്നുമുതല്‍ മരിക്കും വരെ, ദാരിദ്രയായി, ലൈംഗിക ചിന്തയേതുമില്ലാതെ, അനുസരണയോടെ ജീവിച്ചു കൊള്ളാമെന്ന്…….!! പിന്നീട് അവള്‍ക്കൊരു തിരിച്ചു പോക്കില്ല…!!…