ഇനിയെത്ര ശവങ്ങള് വീഴണം, മനുഷ്യര്‍ക്ക് സംരക്ഷണം നല്കാന്?
Thamasoma News Desk ‘ഇനിയെത്ര ശവങ്ങള് വീണാലാണ് ഞങ്ങളുടെ സംരക്ഷണം നിങ്ങള്‍ ഉറപ്പു വരുത്തുന്നത്? കാട്ടാനകള്‍ (Wild elephant) വിഹരിക്കുന്ന കാനന പാതയിലൂടെ സഞ്ചരിക്കുമ്പോള്‍, അപകടത്തില്‍ നിന്നും ഓടി രക്ഷപ്പെടാനായി വഴിവിളക്കെങ്കിലും സ്ഥാപിച്ചു കൂടെ നിങ്ങള്‍ക്ക്? ഇത്രപോലും വിലയില്ലാതായിപ്പോയോ ഞങ്ങള്‍ മനുഷ്യരുടെ ജീവനുകള്‍ക്ക്? ഇനിയും ഞങ്ങളുടെ ക്ഷമ പരീക്ഷിക്കരുത്. ഇനിയൊരു മനുഷ്യന് കൂടി മരണപ്പെടുവാന്‍ ഞങ്ങള്‍ അനുവദിക്കില്ല. ജനങ്ങളെ സംരക്ഷിക്കുവാനുള്ള നടപടി വനംവകുപ്പ് അധികൃതര്‍ ഇനിയും സ്വീകരിച്ചില്ലെങ്കില്‍ പ്രതിഷേധം ഇനിയും ശക്തമാകും. ജനങ്ങളെ സേവിക്കുന്നതിനാണ് നേതാക്കളെ തെരഞ്ഞെടുക്കുന്നത്….