അശാന്തിയുടെ പൂമരം: ശാന്തിപുലരുമോ എന്നെങ്കിലും…???
ശാന്തമെന്ന് പുറമെ തോന്നുമെങ്കിലും ജനജീവിതം ഒരു നെരിപ്പോടിനു മുകളിലാണ്. അല്‍പ്പമൊന്നു കണ്ണുതുറന്നു നോക്കിയാല്‍ മതി, നമുക്കു ചുറ്റും ഉരുണ്ടുകൂടിയ കാര്‍മേഘങ്ങള്‍ കാണാന്‍. ഓരോ മനുഷ്യനെയും വരിഞ്ഞുമുറുക്കുന്ന മതതീവ്രവാദമുണ്ട്. യുദ്ധ ഭീകരതയുണ്ട്. മനുഷ്യന്‍ സ്വയം വരുത്തിത്തീര്‍ക്കുന്ന പ്രശ്‌നങ്ങളുമുണ്ട്. അശാന്തിയില്‍ പടര്‍ന്നു പന്തലിച്ച പൂമരത്തെക്കുറിച്ചാണ് ഇവിടെ സംവദിക്കുന്നത്. മാനവികതയുടെ സമകാലിക പ്രതിസന്ധികളെക്കുറിച്ച് പ്രതിബാധിക്കുന്ന പുസ്തകമാണ് ഡെന്നി തോമസ് വട്ടക്കുന്നേല്‍ എഴുതിയ അശാന്തിയുടെ പൂമരം എന്ന ലേഖന സമാഹാരം. ഈ പുസ്തകം മനസില്‍ പാകുന്നതും അശാന്തിയുടെ വിത്തുകളാണ്. നാം അധിവസിക്കുന്നത് ശാന്തസുന്ദരമായ…