നിങ്ങളുടെ വാഹനത്തിൽ നിറക്കുന്ന പെട്രോളിൽ, എത്ര ശതമാനം പെട്രോൾ ഉണ്ട് ?
Adv. CV Manuvilsan നമ്മുടെ ഗവൺമെൻ്റുകൾ എന്തെങ്കിലും നമ്മളോട് മറച്ചു വയ്ക്കുന്നുണ്ടോ? E20 ഇന്ധനവും (Petrol-E20 Impact) നിങ്ങളുടെ വാഹനത്തിനുള്ള മഹാ ഭീഷണിയും എന്ന വിഷയത്തേ പറ്റി ഒന്നു പഠിക്കാം എന്ന് കരുതി ഇറങ്ങിയപ്പോൾ— ഇന്ത്യയുടെ ഇന്ധനരംഗത്ത് നിശ്ശബ്ദമായി നടന്നു കൊണ്ടിരിക്കുന്ന ഒരു വൻ മാറ്റം ശ്രദ്ധയിൽ പെട്ടവർ എത്ര പേരുണ്ട്, നമ്മുക്കിടയിൽ? E-20 എന്ന ഇന്ധനത്തേയും, അതിൻ്റെ ഉപഭോക്താക്കളായ കോടിക്കണക്കിന്, ജനങ്ങളുടെ ശ്രദ്ധയിൽ വരാതെ, ചർച്ച ചെയ്യാതെ നടപ്പിലാക്കിയ എഥനോൾ ബ്ലെൻ്റഡ് എന്ന E-20യെ കുറിച്ചാണ്…