നീണ്ടപാറയിലെ അപകടവും മരണവും; ഒഴിവാക്കാമായിരുന്ന ദുരന്തം
ജെസ് വര്‍ക്കി തുരുത്തേല്‍ മകന്റെ കരാട്ടെ ക്ലാസും കഴിഞ്ഞ് ശനിയാഴ്ച വൈകിട്ട് വീട്ടിലേക്കു മടങ്ങിവരവേയായിരുന്നു കണ്മുന്നിലായി ആ ദുരന്തം. നീണ്ടപാറ-ചെമ്പന്‍കുഴി ഫോറസ്റ്റ് സ്റ്റേഷനു മൂക്കിനു താഴെയായി ഒരപകടം. റോഡരികിലെ വനത്തില്‍ നിന്ന ഒരു പനമരം ആന മറിച്ചിട്ടു (Wild Elephant). പനങ്കുട്ടി ഭാഗത്തു നിന്നും കോതമംഗലത്തേക്കു പോകുകയായിരുന്ന കോതമംഗലം എം എ കോളേജ് വിദ്യാര്‍ത്ഥികളായ സി വി ആന്‍ മേരിയുടേയും (21) അല്‍ത്താഫിന്റെയും (21) ദേഹത്താണ് അതു വീണത്. അപകടത്തില്‍ ആന്മരിയ മരിച്ചു. അല്‍ത്താഫ് ഗുരുതരാവസ്ഥയില്‍ കോതമംഗലം…