നാടെങ്ങും അച്ഛന് ഭാര്യയും മക്കളും, അച്ഛനെക്കാള്‍ സ്നേഹിച്ച് അമ്മായി അച്ഛന്
Thamasoma News Desk നാടോടിയായ ഒരു തമിഴനായിരുന്നു അവളുടെ അച്ഛന്. തമിഴ്നാട്ടില്‍ നിന്നും കേരളത്തിലെത്തി തടിമില്ലില്‍ വുഡ് കട്ടര്‍ ആയി ജോലി ചെയ്തിരുന്ന നാടോടി. ഒരു മില്ലില്‍ നിന്നും മറ്റൊരു മില്ലിലേക്ക്.. ആ പോകുന്ന പോക്കില്‍, ഓരോ ദേശത്തുമുള്ള, സ്ത്രീധനം കൊടുക്കാന്‍ ത്രാണിയില്ലാത്ത പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നും സംബന്ധം. അങ്ങനെയൊരു ബന്ധത്തിലുണ്ടായ മകളായിരുന്നു അവള്. പോക്കറ്റ് നിറയെ പണം. കാല്‍ശരായി ഇട്ട സുമുഖനായ ചെറുപ്പക്കാരന്. കെട്ടിക്കാന്‍ പ്രായമായ നാലുപെണ്മക്കളുള്ള അവളുടെ അച്ഛച്ചനും അമ്മമ്മയ്ക്കും കൂടുതലൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. ചെറുക്കന്…