മനുഷ്യന്റെ സ്വസ്ഥതയ്ക്കു മുകളില്‍ മതങ്ങളുടെ വെടിക്കെട്ടുകള്‍
കൊറോണയുടെ പിടിയില്‍ നിന്നും നമ്മുടെ നാട് പതിയെ കരകയറി വരുന്നു. കഠിന വഴികളെ നേരിട്ട് ഓരോ മനുഷ്യരും ജീവിതത്തിലേക്ക് തിരിച്ചു വരികയാണ്. ഏകദേശം രണ്ടു വര്‍ഷക്കാലത്തോളം വീട്ടകങ്ങളില്‍ ഒതുങ്ങിക്കൂടിയവര്‍ പതിയെ പഴയ ആഘോഷത്തിമിര്‍പ്പുകളിലേക്ക് വന്നുകൊണ്ടിരിക്കുന്നു. ഒത്തുകൂടലുകളും യാത്രകളും ഉല്ലാസങ്ങളുമെല്ലാം മനുഷ്യജീവിതത്തിലേക്കു തിരികെ എത്തുന്നു.കൊറോണക്കാലത്ത് നിശബ്ദമായിരുന്ന മതങ്ങളും പഴയ പ്രതാപം വീണ്ടെടുക്കുവാനുള്ള ശ്രമങ്ങളാണ്. ജനജീവിതത്തെ അടിമുടി വരിഞ്ഞുമുറുക്കി അവരുടെ ചിന്തകള്‍ക്കു കടിഞ്ഞാണിട്ടു നിയന്ത്രിച്ചിരുന്ന മതങ്ങളും മതദൈവങ്ങളും മാളത്തിലൊളിച്ച രണ്ടു വര്‍ഷക്കാലം അവസാനിച്ചു. പുതിയ തന്ത്രങ്ങളും കൊറോണക്കാലത്തു മനുഷ്യനെ ജീവിപ്പിച്ച…