‘എന്തെങ്കിലും സംഭവിച്ചാല്‍ ഈ ഫോറസ്റ്റ് സ്‌റ്റേഷന്‍ മാത്രമല്ല ഞങ്ങളെയും നാട്ടുകാര്‍ പച്ചയോടെ കത്തിക്കും’
Jess Varkey Thuruthel കോതമംഗലം പ്രദേശത്തിന്റെ പലഭാഗങ്ങളിലായി, ചെമ്പന്‍കുഴി ഉള്‍പ്പടെയുള്ള പ്രദേശത്ത് കാട്ടാനകള്‍ പ്രശ്‌നങ്ങളുണ്ടാക്കിയപ്പോള്‍ ജീവിതം നിലച്ചു പോയത് തമിഴ്‌നാട്ടില്‍ നിന്നും കരിമണലിലെത്തി ഈറ്റകള്‍ കൊണ്ട് കുട്ടകളും മറ്റും നെയ്തു ജീവിക്കുന്ന നാലു കുടുംബങ്ങള്‍ക്കാണ്. അവരോട് ഇനി വനത്തില്‍ കയറരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് വനംവകുപ്പ്. മക്കള്‍ സമീപത്തെ സ്‌കൂളുകളില്‍ പഠിക്കുന്നതിനാല്‍ പെട്ടെന്നൊരു പറിച്ചു നടല്‍ അസാധ്യമായിരിക്കുന്നു. ‘ശരിയാണ്. അവര്‍ മാനുഷിക പരിഗണന അര്‍ഹിക്കുന്നുണ്ട്. പക്ഷേ, അവര്‍ ഈറ്റവെട്ടാനായി ഉള്‍വനത്തിലേക്കാണ് പോകുന്നത്. 8 ആനകളാണ് കരിമണല്‍ ഭാഗത്ത്…