തല്ലി വളര്‍ത്തിയാല്‍ നന്നാകുമോ കുട്ടികള്‍…??
Written by: P Viji സ്‌കൂളുകളില്‍ കുട്ടികള്‍ മൊബൈല്‍ കൊണ്ടുവന്നതിന് ശാരീരിക പരിശോധന നടത്തിയ വിഷയത്തില്‍ തീരുമാനമെടുത്ത ബാലാവകാശ കമ്മീഷനെതിരെ വന്നത് നിരവധി വിമര്‍ശനങ്ങളാണ്. അധ്യാപകര്‍ കുട്ടികളെ ശിക്ഷിക്കാന്‍ പാടില്ലെന്ന നിയമവും നിലവിലുണ്ട്. ഈ വിഷയത്തെ ആസ്പദനമാക്കി, തയ്യാറാക്കിയ ലേഖനമാണിത്. കുട്ടികളെ ശാരീരികമായും മാനസികമായും ശിക്ഷിച്ചാല്‍ നേര്‍വഴിക്കു നടത്താനാവുമോ അവരെ…?? ശാരീരിക ശിക്ഷകളിലൂടെ കുട്ടികളെ ‘നേര്‍വഴിക്ക്’ നയിക്കാന്‍ ശ്രമിക്കുന്ന മാതാപിതാക്കളുടെയും അധ്യാപകരുടെയും പ്രയത്‌നങ്ങള്‍ക്ക് നൂറ്റാണ്ടുകളുടെയല്ല, സഹസ്രാബ്ദങ്ങളുടെ തന്നെ പഴക്കമുണ്ട്. പല മതവിഭാഗങ്ങളും അവരുടെ വിശ്വാസസംഹിതകളുടെ ഭാഗമായി പിന്തുടരുന്ന…