ഹര്‍ത്താല്‍: ഹൈക്കോടതി നടപടിയ്ക്ക് മുന്‍കാല പ്രാബല്യമുണ്ടായിരുന്നെങ്കില്‍…..!

Jess Varkey Thuruthel & D P Skariah കേരളത്തില്‍ ബന്ദു നിരോധിച്ചത് 1997 ലാണ്. ഭരണഘടനയുടെ നഗ്‌നമായ ലംഘനം നടത്തി, ജനങ്ങളെ ഭയപ്പെടുത്തി, ശക്തിപ്രകടനം നടത്തുന്ന ചെറുതും വലുതുമായ രാഷ്ട്രീയ പാര്‍ട്ടികളുടെ ബന്ദെന്ന പേക്കൂത്തില്‍ നിന്നും എന്നെന്നേക്കുമായി മോചനം ലഭിച്ചതായി ആശ്വസിച്ച കേരള ജനതയ്ക്കു മുന്നില്‍, ഇതേ സമരരീതി മറ്റൊരു രൂപത്തിലെത്തി…! അന്നേവരെ കടകള്‍ മാത്രമടച്ച്, കരിങ്കൊടിയും നാട്ടി നടത്തിയിരുന്ന ഹര്‍ത്താലെന്ന സമരരീതി ബന്ദായി മാറി. ചുരുക്കത്തില്‍, ബന്ദെന്ന വാക്കിന് എന്തോ അസ്‌കിതയുള്ളതിനാല്‍ കോടതി ആ…

Read More

വഴിയേ പോകുന്നവന്റെയല്ല, തെറ്റു ചെയ്തവന്റെ നെഞ്ചത്താവണം പൊങ്കാല: അതാണ് ഹര്‍ത്താലിനു ബദല്‍

ബന്ദ് എന്ന ബഹാദുരിതം അനുഭവിച്ചു പൊറുതിമുട്ടിയ ജനം കോടതിയില്‍ പോയി. ബന്ദ് നിര്‍ത്തലാക്കിയ കോടതി വിധി ഹര്‍ഷാരവത്തോടെയാണ് സമാധാന പ്രിയരായ, ജനാധിപത്യസംവിധാനത്തില്‍ അടിയുറച്ചു വിശ്വസിക്കുന്ന ജനങ്ങള്‍ സ്വീകരിച്ചത്. എന്നാല്‍, കുബുദ്ധികളായ രാഷ്ട്രീയ നേതാക്കളും പ്രവര്‍ത്തകരും മന്ത്രിമാരും മത രാഷ്ട്രീയ പാര്‍ട്ടികളും ആ നിയമം വളച്ചൊടിച്ചു. അക്കാലയളവു വരെ, ഹര്‍ത്താല്‍ എന്നാല്‍ കടകള്‍ അടച്ചിട്ടുള്ള സമരമായിരുന്നു. എന്നാല്‍, ബന്ദു നിരോധിച്ചതോടെ, ബന്ദിന്റെ എല്ലാ സ്വഭാവങ്ങളും ഹര്‍ത്താല്‍ ഏറ്റേടുത്തു. നിരത്തിലിറങ്ങിയാല്‍ വാഹനങ്ങള്‍ക്കു നേരെ കല്ലേറ്. തുറന്നാല്‍ കടകള്‍ക്കു നേരെ കല്ലേറ്….

Read More