ലോകാരോഗ്യദിനം കോവിഡാനന്തരലോകം: ചില സമസ്യകള്‍
കോവിഡ് 19 ന്റെ വകഭേദങ്ങള്‍ മാനവരാശിയുടെ പ്രയാണത്തിനു മുന്നില്‍ ഭീഷണികളുയര്‍ത്തി നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഇക്കൊല്ലം ലോകാരോഗ്യദിനം കടന്നുവരന്നത്. ഒമിക്രോണിനെക്കാള്‍ വ്യാപനശേഷിയുണ്ടെന്ന് ശാസ്ത്രലോകം ആശങ്കപ്പെടുന്ന ‘എക്‌സ് ഇ ‘ എന്ന വൈറസ് വകഭേദവും ഇന്ത്യയിലെത്തിയെന്ന വാര്‍ത്തയുടെ സാഹചര്യത്തിലാണ് ഐക്യരാഷ്ട്രസഭ ‘നമ്മുടെ ഭൂമി, നമ്മുടെ ആരോഗ്യം ‘ എന്ന സന്ദേശമുയര്‍ത്തി ലോകമൊട്ടാകെ ലോകാരോഗ്യദിനം ആചരിക്കുന്നത്. കോവിഡാനന്തരം മനുഷ്യസമൂഹം നേരിടുന്നത് നിരവധി പ്രശ്‌നങ്ങളെയാണ്. ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങളെ മാത്രമല്ല, സാമൂഹികവും സാമ്പത്തികവുമായ പ്രശ്‌നങ്ങളും ഭാവിയെ കുറിച്ചുള്ള ആശങ്കകളുമാണ്. രാജ്യങ്ങളുടെ സമ്പദ്ഘടനകളെ…