സ്വവര്‍ഗ്ഗാനുരാഗത്തിന്റെ കാണാക്കാഴ്ചകളിലേക്ക് ‘മുംബൈയിലെ ഒരു ഉഷ്ണ രാത്രിയില്‍’
സ്വന്തം ലൈംഗികതയെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ പോലും ഭയപ്പെടുകയാണ് ഈ ആധുനിക യുഗത്തിലും മനുഷ്യര്‍. സൂര്യനു കീഴിലുള്ള ഏതു കാര്യത്തെക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ മനുഷ്യനു മടിയില്ല, പക്ഷേ, അവരവരുടെ ലൈംഗികതയെക്കുറിച്ചും ശരീരത്തിലെ അവയവങ്ങളെക്കുറിച്ചും അവയുടെ പ്രവര്‍ത്തന രീതികളെക്കുറിച്ചും മിണ്ടിപ്പോകരുതെന്നാണ് അലിഖിത നിയമം. ലൈംഗികതയെ പാപമായി കാണുന്ന, ലൈംഗിക വികാരങ്ങളില്‍ താല്പര്യം കാണിക്കുന്നവരെ കുറ്റവാളികളായി കരുതുന്ന ഈ സമൂഹത്തില്‍ നിന്നും സ്വവര്‍ഗ്ഗാനുരാഗത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ എത്രമാത്രം സാധ്യമാണ്…?? അവരവുടെ ലൈംഗിക കാമനകളെ കൊച്ചു പുസ്തകത്തിലും തുണ്ടുചിത്രങ്ങളിലും കണ്ടു തൃപ്തിയടയുന്ന സമൂഹമാണിത്. നമ്മുടെ…