ആ ചോരയുടെ നിറം ചുവപ്പാണെന്നു പോലും പറയാന്‍ മടിക്കുന്നതെന്ത്….??
ജെസ് വര്‍ക്കി തുരുത്തേല്‍ & ഡി പി സ്കറിയ ആര്‍ത്തവ രക്തത്തെ ഈ ആധുനിക യുഗത്തിലും അടയാളപ്പെടുത്തുന്നത് ചുവപ്പു നിറം കൊണ്ടല്ല, മറിച്ച് നീലനിറം കൊണ്ടാണ്. സംശയമുണ്ടെങ്കില്‍ സാനിറ്ററി നാപ്കിനുകളുടെ പരസ്യങ്ങളിലൂടെ കണ്ണോടിക്കുക, നിങ്ങള്‍ക്കതു മനസിലാകും. ഇതൊരു സാധാരണ ജൈവപ്രക്രിയയാണെന്നു പോലും മനസിലാക്കാതെ, സ്ത്രീയായി പിറന്നതിലുള്ള ദൈവശിക്ഷയാണ് ആര്‍ത്തവമെന്നു വിശ്വസിക്കുന്ന മനുഷ്യര്‍ ഇന്നുമുണ്ട് ഇന്ത്യയില്‍ എന്നറിയുമ്പോള്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളുടെ രൂക്ഷത നിങ്ങള്‍ക്കു മനസിലാക്കാന്‍ കഴിയും. ഇന്ത്യയില്‍ ഓരോ വര്‍ഷവും സ്കൂള്‍ കാലത്തു തന്നെ പഠനം അവസാനിപ്പിക്കുന്ന…