ഒളിംപിക് താരത്തിന് ജന്മമേകാന്‍ ഇടുക്കി ജില്ലയ്ക്കു സാധിക്കും: സോ ഷി ഹാന്‍ ജോയി പോള്‍
Thamasoma News Desk ‘കുന്നും മലകളും ഓടിയും ചാടിയും കയറി പേശികള്‍ ദൃഢമായ, കായിക ശേഷിയില്‍ മുന്നിട്ടു നില്‍ക്കുന്നവരാണ് ഇടുക്കി ജില്ലയിലെ ചുണക്കുട്ടികള്‍. ലോകരാജ്യങ്ങളിലെ താരങ്ങളോടു മത്സരിച്ച് വിജയിക്കാന്‍ അവര്‍ക്കു ശേഷിയുണ്ട്. അതിനാല്‍, ഒളിംപിക് താരങ്ങള്‍ക്കു ജന്മമേകാന്‍ സാധിക്കുന്ന ജില്ലയാണ് ഇടുക്കി (Olympics). നമ്മുടെ നാടിന്റെ യശസിനെ ആകാശത്തോളം ഉയര്‍ത്തിയ ഒട്ടനവധി കായിക താരങ്ങള്‍ പിറന്ന മണ്ണാണിത്. അവരെല്ലാം ആദ്യചുവടുകള്‍ വച്ചത് സ്വന്തം വീടിന്റെ ചുറ്റുവട്ടത്തു നിന്നുമായിരുന്നു. സ്‌കൂളുകളില്‍, സബ് ജില്ലയില്‍ പിന്നെ ജില്ലയിലൂടെ വളര്‍ന്ന് സംസ്ഥാന,…