ഇസ്ലാമോഫോബിയ അല്ല, ഇത് കടുത്ത സ്ത്രീ വിരുദ്ധത
ഭരണഘടനയുടെ നഗ്നമായ ലംഘനങ്ങള്‍ നടത്തിയിട്ട് ഇത് ഇസ്ലാമിനെ പൂട്ടാനുള്ള തന്ത്രമാണെന്നും ഇസ്ലാമോഫോബിയ ആണെന്നും പറഞ്ഞാല്‍ പൊറുക്കാവുന്നതല്ല ഈ സ്ത്രീ വിരുദ്ധത. കേരളത്തിലെ ഗ്രാമങ്ങളില്‍പ്പോലും തലമുതല്‍ പാദം വരെ കറുത്ത തുണിയില്‍ മൂടിയ പെണ്‍ജന്മങ്ങള്‍ ജനാധിപത്യത്തെയും ഭരണഘടനയെയും വെല്ലുവിളിച്ചു കൊണ്ട് തെരുവിലൂടെ നടന്നിട്ടും പ്രതികരിക്കാന്‍ ശേഷിയില്ലാതെ വായ്മൂടിയിരിക്കുകയാണിവിടുത്തെ മതേതരര്‍. മുസ്ലിം പെണ്‍കുട്ടിയെ വേദിയിലേക്ക് ക്ഷണിച്ചതിന് ജില്ലയിലെ ഒരു പരിപാടിയുടെ സംഘാടകരെ ശാസിച്ച സമസ്ത ഉപാധ്യക്ഷന്‍ എം ടി അബ്ദുള്ള മുസലിയാരെ പിന്തുണച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ്…