നാം തടവുകാർ
പ്രീത ക്ളീറ്റസ് ഉദയകിരണത്തിൻ തലോടലിൽമുഖം ചുവന്ന് മധുരമായിഒഴുകുന്നുയിന്നും കുഞ്ഞരുവി.അക്ഷീണം വരമ്പുകൾ താണ്ടിവിതറിയവൾ പച്ച വെളിച്ചമിരുവശവുംനീണ്ടു നിവരും പാടങ്ങൾക്കായി . മുക്തി തൻ മുളയെ മരവിപ്പിയ്ക്കുംവേലികളാം അഹവും വെറുപ്പുംവളരുന്നു വിജനഹൃദയങ്ങളിൽ.ലക്ഷ്മണ രേഖയാം വരമ്പും വേലിയുംഭേദിച്ച് കുതിയ്ക്കുന്നുഅമൃത് തേടും വിളവുകൾ. നോക്കുക! അതിരുകൾ ഭേദിച്ച്നിർബാധ മരുവികളൊഴുകുന്നുഅന്നവുമായെത്തും മാതൃഹൃദയം പോൽസല്ലപിയ്ക്കുന്നു മാടി വിളിയ്ക്കുംതൈച്ചെടികളേയും. അതിരില്ലാ നീലിമവളരുന്നുണ്ടാ വേലികൾക്ക് മീതേ.അജ്ഞാത വനവാതിലിൽ നിന്നുംപക്ഷികൾ മൗനവും ഗാനമായി മൂളുന്നുചിറകടിച്ചുതാഴുന്നു പിന്നെചോളച്ചെടിയുടെ കാതിൽ കടുക്കനിടാൻവിളയും പച്ചപ്പിൻ ചുംബന മറിയുന്നുദാഹം തീർക്കുന്നല്പാല്പമായി പശിയകന്ന പക്ഷികൾമൂളുന്നാത്മാവിൻ കറയറ്റ ഗീതങ്ങൾഅത്…