‘കേസ് പോക്‌സോ; പക്ഷേ, തെറ്റു ചെയ്ത ആ അധ്യാപകനോട് ഞങ്ങള്‍ ക്ഷമിച്ചിരിക്കുന്നു…’

Jess Varkey Thuruthel തമസോമയുടെ മനസാക്ഷിക്കു മുന്നിലെത്തിയ ഒരു കേസാണിത്. വേണമെങ്കില്‍ വിശദമായൊരു വാര്‍ത്ത എഴുതാം. കാരണം ഇതിലെ പ്രതിയായ അധ്യാപകന്‍ തെറ്റു ചെയ്തിട്ടുണ്ട്. അദ്ദേഹം ഇപ്പോള്‍ റിമാന്റിലുമാണ്. പക്ഷേ, മനസാക്ഷിയുടെ കോടതിയില്‍ ഞങ്ങളും ഇദ്ദേഹത്തെ വെറുതെ വിടുന്നു. കാരണം മറ്റൊന്നുമല്ല, ആ അധ്യാപകന്റെ ഭാര്യയുടെ ക്യാന്‍സര്‍ രോഗമാണ് അതിനു പിന്നിലെ ചേതോവികാരം. ഏതൊരു പുരുഷന്‍ തെറ്റു ചെയ്താലും അനുഭവിക്കേണ്ടി വരുന്നത് ഒരു സ്ത്രീയാണ്. സര്‍വ്വം സഹയെന്ന പേര്‍ പണ്ടേ പതിച്ചു കിട്ടിയതിനാല്‍ അവള്‍ പാതാളത്തോളം ക്ഷമിക്കും….

Read More

മര്യാദകള്‍ മറന്ന ശോഭനയ്ക്ക് ഇനി എന്ത് വിശ്വാസ്യതയാണ് ഉള്ളത്…???

സ്വയം പരിഹാസ്യയാകുന്ന ഒരു മൂന്നാംകിട രാഷ്ട്രീയക്കാരിയായി മാറിയിരിക്കുന്നു ചെങ്ങന്നൂരിന്റെ ഓമന. പാല്‍ കൊടുത്ത കയ്യില്‍ തന്നെ കടിച്ചു എന്ന് പറയുന്നതുപോലെയാണ് ഇന്നത്തെ നിങ്ങളുടെ പ്രതികരണങ്ങള്‍. തുടര്‍ച്ചയായി മൂന്നുതവണ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ചെങ്ങന്നൂരിനെ പ്രതിനിധികരിച്ചു. പിന്നീട് മറുകണ്ടം ചാടി. ആ ചാട്ടം ചെങ്ങന്നൂരിലെ ജനങ്ങള്‍ക്ക് വേണ്ടി ആയിരുന്നോ? പിന്നീട് കോണ്‍ഗ്രസിലേക്ക് തിരികെ വന്നു. അപ്പോളും വീണ്ടും സ്ഥാനാര്‍ഥി മോഹം കൊണ്ടു നടക്കുന്ന ശ്രീമതി ശോഭന, ആയുഷ്‌കാലം മൊത്തവും ജനപ്രതിനിധി ആക്കികൊള്ളാം എന്ന് നിങ്ങള്‍ക്ക് ആരും വാക്ക് തന്നിട്ടില്ല. …

Read More